Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightആ​സ്ട്രേ​ലി​യ​ൻ ഓ​പ​ൺ:...

ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ൺ: അ​ൽ​കാ​ര​സി​നെ വീ​ഴ്ത്തി അ​ല​ക്സാ​ണ്ട​ർ സ്വ​രേ​വ് സെ​മി​യി​ൽ

text_fields
bookmark_border
ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ൺ: അ​ൽ​കാ​ര​സി​നെ വീ​ഴ്ത്തി അ​ല​ക്സാ​ണ്ട​ർ സ്വ​രേ​വ് സെ​മി​യി​ൽ
cancel

മെ​ൽ​ബ​ൺ: പു​തു​മു​റ​ത്ത​മ്പു​രാ​ക്ക​ന്മാ​ർ വി​ല്ലു​​കു​ല​ച്ച മെ​ൽ​ബ​ൺ പാ​ർ​ക്കി​ൽ കാ​ർ​ലോ​സ് അ​ൽ​കാ​ര​സി​നെ വീ​ഴ്ത്തി അ​ല​ക്സാ​ണ്ട​ർ സ്വ​രേ​വി​ന്റെ സെ​മി ഫൈ​ന​ൽ പ്ര​വേ​ശ​നം. ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ണി​ലെ അ​ത്യാ​വേ​ശ​ക​ര​മാ​യ പു​രു​ഷ സിം​ഗ്ൾ​സ് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ 6-1 6-3 6-7 (2-7) 6-4നാ​യി​രു​ന്നു സ്വ​രേ​വി​ന്റെ ജ​യം.

ആ​ദ്യ ര​ണ്ട് സെ​റ്റും അ​നാ​യാ​സം സ്വ​ന്ത​മാ​ക്കി​യ സ്വ​രേ​വി​നെ​തി​രെ അ​ൽ​കാ​ര​സി​ന്റെ തി​രി​ച്ചു​വ​ര​വ് ക​ണ്ട മൂ​ന്നാം സെ​റ്റ് ക​ളി മാ​റ്റു​മെ​ന്ന് തോ​ന്നി​ച്ചെ​ങ്കി​ലും സ്പാ​നി​ഷ് താ​ര​ത്തെ വാ​ഴാ​ൻ വി​ടാ​തെ പി​ടി​ച്ചാ​ണ് ജ​ർ​മ​നി​ക്കാ​ര​ൻ അ​വ​സാ​ന നാ​ലി​ൽ ടി​ക്ക​റ്റു​റ​പ്പി​ച്ച​ത്. ​നേ​ര​ത്തെ, സ​മാ​ന പ്ര​ക​ട​ന​വു​മാ​യി പോ​ള​ണ്ടി​ന്റെ ഒ​മ്പ​താം സീ​ഡ് ഹ്യൂ​ബ​ർ​ട്ട് ഹ​ർ​കാ​സി​നെ അ​ഞ്ചു സെ​റ്റ് നീ​ണ്ട മ​ത്സ​ര​ത്തി​ൽ മ​റി​ക​ട​ന്ന റ​ഷ്യ​ക്കാ​ര​ൻ ഡാ​നി​ൽ മെ​ദ്‍വ​ദെ​വാ​കും സ്വ​രേ​വി​ന്റെ എ​തി​രാ​ളി. 2021ൽ ​യു.​എ​സ് ഓ​പ​ൺ കി​രീ​ട ജേ​താ​വാ​യ സ്വ​രേ​വി​ന് ഇ​നി​യു​ള്ള ര​ണ്ട് വ​മ്പ​ൻ പോ​രു​ക​ൾ ജ​യി​ക്കാ​നാ​യാ​ൽ ര​ണ്ടാം ഗ്രാ​ൻ​ഡ് സ്ലാം ​നേ​ട്ടം സ്വ​ന്ത​മാ​ക്കാം.

നാ​ളെ ആ​ദ്യ സെ​മി​യി​ൽ നൊ​വാ​ക് ദ്യോ​കോ​വി​ച്ചും നാ​ലാം സീ​ഡ് ജാ​നി​ക് സി​ന​റും ത​മ്മി​ലാ​ണ് മ​ത്സ​രം. വ​നി​ത സിം​ഗ്ൾ​സ് സെ​മി ഇ​ന്ന് ന​ട​ക്കും. യു.​എ​സി​ന്റെ കോ​കോ ഗോ​ഫ് നി​ല​വി​ലെ ചാ​മ്പ്യ​ൻ ബെ​ല​റൂ​സു​കാ​രി അ​രീ​ന സെ​ബാ​ല​ങ്ക​യെ​യും യു​ക്രെ​യ്ൻ​കാ​രി ഡ​യാ​ന യാ​സ്ട്രെം​സ്ക ചൈ​ന​യു​ടെ ക്വി​ൻ​വെ​ൻ ജെ​ങ്ങി​നെ​യും നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Australian OpenCarlos AlcarazAlex Zverev
News Summary - Alex Zverev beats Carlos Alcaraz in blockbuster Australian Open quarterfinal after Qinwen Zheng beats Anna Kalinskaya to reach semis
Next Story