Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഫ്ര​ഞ്ച്​ ഒാ​പ​ൺ:...

ഫ്ര​ഞ്ച്​ ഒാ​പ​ൺ: ചൈ​ന​യു​ടെ 91ാം ന​മ്പ​ർ താ​ര​ത്തോട് തോറ്റ് ​വീ​ന​സ്​ പു​റ​ത്ത്​

text_fields
bookmark_border
ഫ്ര​ഞ്ച്​ ഒാ​പ​ൺ: ചൈ​ന​യു​ടെ 91ാം ന​മ്പ​ർ താ​ര​ത്തോട് തോറ്റ് ​വീ​ന​സ്​ പു​റ​ത്ത്​
cancel
പാ​രി​സ്​: ഫ്ര​ഞ്ച്​ ഒാ​പ​ണി​ലെ ആ​ദ്യ അ​ട്ടി​മ​റി​യി​ൽ മു​ൻ​നി​ര​ക്കാ​രി​യാ​യ വീ​ന​സ്​ വി​ല്യം​സ്​ പു​റ​ത്ത്. ചൈ​ന​യു​ടെ 91ാം ന​മ്പ​ർ താ​ര​മാ​യ കി​യാ​ങ്​ വാ​ങ്ങി​ന്​ മു​ന്നി​ൽ നേ​രി​ട്ടു​ള്ള ര​ണ്ട്​ സെ​റ്റി​നാ​യി​രു​ന്നു വീ​ന​സി​​​െൻറ വീ​ഴ്​​ച. ​ഏ​ഴ്​ ഗ്രാ​ൻ​ഡ്​​സ്ലാം സ്വ​ന്ത​മാ​ക്കി​യി​ട്ടും ഫ്ര​ഞ്ച്​ ഒാ​പ​ൺ കി​രീ​ട​മെ​ന്ന മോ​ഹം ഇ​ക്കു​റി​യും വീ​ന​സി​നെ കൈ​വി​ട്ടു. 6-4, 7-5 സ്​​കോ​റി​നാ​യി​രു​ന്നു കി​യാ​ങ്ങി​​​െൻറ അ​ട്ടി​മ​റി.

അ​തേ​സ​മ​യം, മ​റ്റു പു​രു​ഷ-​വ​നി​ത സിം​ഗ്​​ൾ​സു​ക​ൾ അ​ട്ടി​മ​റി​ക​ളി​ല്ലാ​തെ അ​വ​സാ​നി​ച്ചു. പു​രു​ഷ സിം​ഗ്​​ൾ​സി​ൽ നാ​ലാം സീ​ഡ്​ ഗ്രി​ഗ​ർ ദി​മി​ത്രോ​വ്, ഗെ​യ്​​ൽ മോ​ൻ​ഫി​ൽ​സ്, കെ​യ്​ നി​ഷി​കോ​റി.വ​നി​ത സിം​ഗ്​​ൾ​സി​ൽ നാ​ലാം സീ​ഡ്​ എ​ലി​ന സ്വി​റ്റോ​ലി​ന, ക​ഴി​ഞ്ഞ യു.​എ​സ്​ ഒാ​പ​ൺ ജേ​താ​വ്​ സൊ​ലെ​യ്​​ൻ സ്​​റ്റീ​ഫ​ൻ​സ്, എ​ക​ത്രീ​ന മ​ക​റോ​വ എ​ന്നി​വ​ർ ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു.

അ​തേ​സ​മ​യം, ആ​സ്​​ട്രേ​ലി​യ​യു​ടെ ടോ​പ്​ സീ​ഡ്​ നി​ക്​ കി​ർ​​ഗി​യോ​സ്​ മ​ത്സ​ര​ത്തി​ന്​ മു​േ​മ്പ പ​രി​ക്ക്​ കാ​ര​ണം പി​ൻ​വാ​ങ്ങി.പു​രു​ഷ സിം​ഗ്​​ൾ​സി​ലെ നി​ല​വി​ലെ ചാ​മ്പ്യ​ൻ റ​ഫേ​ൽ ന​ദാ​ൽ, നൊ​വാ​ക്​ ദ്യോ​കോ​വി​ച്, സ്​​റ്റാ​ൻ വാ​വ്​​റി​ങ്ക, ഡൊ​മ​നി​ക്​ തീം ​എ​ന്നി​വ​ർ ഇ​ന്ന്​ ആ​ദ്യ​മ​ത്സ​ര​ത്തി​നി​റ​ങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennisvenus williamsfrench openmalayalam newssports news
News Summary - Venus Williams loses in straight sets in first round of French Open -Sports news
Next Story