Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightനെയ്​മറിന്​ ഡബ്​ൾ;...

നെയ്​മറിന്​ ഡബ്​ൾ; യുവൻറസിനെ കീഴടക്കി ബാഴ്​സ

text_fields
bookmark_border
നെയ്​മറിന്​ ഡബ്​ൾ; യുവൻറസിനെ കീഴടക്കി ബാഴ്​സ
cancel

ഇൗസ്​റ്റ്​ റുതർഫോഡ്​: കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ​ലീഗ്​ കിരീടത്തിലേക്കുള്ള വഴിയടച്ച യുവൻറസിനെത്തന്നെ തോൽപിച്ച്​ കറ്റാലൻ നിരയുടെ പുതിയ കോച്ച്​ ഏണസ്​റ്റോ വാൽവർഡേ വിജയത്തോടെ തുടങ്ങി. ബ്രസീൽ താരം നെയ്​മർ രണ്ടു സൂപ്പർ ഗോളുമായി യുവൻറസ്​ പ്രതിരോധത്തെ കീറിമുറിച്ചപ്പോൾ, ഇൻറർനാഷനൽ ചാമ്പ്യൻസ്​ കപ്പിൽ 2-1നായിരുന്നു ബാഴ്​സലോണയുടെ വിജയം. 
 


ആദ്യ മത്സരത്തിന്​ മുഴുവൻ താരങ്ങളെയുമായാണ്​ വാൽവർഡേ യുവൻറസിനെതിരെ അണിനിരത്തിയത്​. ​ലയണൽ മെസ്സി, പാകോ അൽകെയ്​സർ, നെയ്​മർ എന്നിവർക്കായിരുന്നു ആദ്യ പകുതിയിൽ ആക്രമണച്ചുമതല. മറുവശത്ത്​, ബയേൺ മ്യൂണിക്കിൽ നിന്നെത്തി​യ ഡഗ്ലസ്​ കോസ്​റ്റ, ഉറുഗ്വായൻ കൗമാര താരം റൊഡ്രിഗോ ​ബ​െൻറ്റാക്കർ, മിലാനിൽനിന്ന്​ ചേക്കേറിയ മാറ്റിയ ഡി സിജിലിയോ എന്നീ താരങ്ങ​ൾക്ക്​ കന്നിയങ്കത്തിന്​ അവസരം നൽകിയായിരുന്നു മാസിമിലാനോ അലെഗ്രി യുവൻറസിനെ ഇറക്കിയത്​. എന്നാൽ, കളിതുടങ്ങി ചൂടാവുന്നതിനു മു​​േമ്പ നെയ്​മർ രണ്ടു സൂപ്പർ ഗോളുകളിലൂടെ ഇതിഹാസ ഗോളി ബുഫണിനെ മറികടന്നിരുന്നു. 15ാം മിനിറ്റിൽ പാകോ അൽകെയ്​സറി​​െൻറ അസിസ്​റ്റിലാണെങ്കിൽ, രണ്ടാം ഗോൾ ചെല്ലിനിയടക്കം അഞ്ചു പ്രതിരോധക്കാരെ കടത്തിവെട്ടി സ്വന്തം പ്രകടനത്തിലായിരുന്നു. അവസാനത്തിൽ ​െചല്ലിനിയാണ്​ യുവൻറസി​​െൻറ​ ആശ്വാസ ഗോൾ നേടിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballneymermalayalam newssports newsFC Barcelona
News Summary - neymar goal barcelona win - sports news
Next Story