Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഫ്ര​ഞ്ച്​...

ഫ്ര​ഞ്ച്​ ഒാ​പ​ൺ: ഷ​റ​പോ​വ, ന​ദാ​ൽ ​പ്രീ​ക്വാ​ർ​ട്ട​റി​ൽ

text_fields
bookmark_border
ഫ്ര​ഞ്ച്​ ഒാ​പ​ൺ: ഷ​റ​പോ​വ, ന​ദാ​ൽ ​പ്രീ​ക്വാ​ർ​ട്ട​റി​ൽ
cancel
camera_alt????????? ?????? ??????? ????????????? ???????????????????? ??????? ?????? ???????????????? ?????????
പാ​രി​സ്​: ഇ​ട​വേ​ള​ക്കു​ശേ​ഷം കോ​ർ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​വ​രു​ടെ പോ​രാ​ട്ട​മാ​വു​മോ ഫ്ര​ഞ്ച്​ ഒാ​പ​ൺ വ​നി​താ സിം​ഗ്​​ൾ​സ്​ പ്രീ​ക്വാ​ർ​ട്ട​ർ. ആ​രാ​ധ​ക​രു​ടെ കാ​ത്തി​രി​പ്പു​പോ​ലെ മ​രി​യ ഷ​റ​പോ​വ അ​നാ​യാ​സ ജ​യ​ത്തോ​ടെ പ്രീ​ക്വാ​ർ​ട്ട​റി​ലെ​ത്തി. ചെ​ക്ക്​ റി​പ്പ​ബ്ലി​ക്കി​​െൻറ ആ​റാം സീ​ഡ്​ താ​രം ക​രോ​ലി​ന പ്ലി​സ്​​കോ​വ​യെ നേ​രി​ട്ടു​ള്ള സെ​റ്റി​ന്​ വീ​ഴ്​​ത്തി​യാ​ണ്​ ഷ​റ​പോ​​വ​യു​ടെ ജൈ​ത്ര​യാ​ത്ര. സ്​​കോ​ർ 6-2, 6-1. ജ​ർ​മ​നി​യു​ടെ ജൂ​ലി​യ ജോ​ർ​ജ​സി​നെ മൂ​ന്നാം റൗ​ണ്ടി​ൽ നേ​രി​ടു​ന്ന സെ​റീ​ന ജ​യി​ച്ചാ​ൽ പ്രീ​ക്വാ​ർ​ട്ട​ർ തി​രി​ച്ചു​വ​ര​വു​കാ​രു​ടെ പോ​രാ​ട്ട​മാ​യി​മാ​റും.
 

പു​രു​ഷ സിം​ഗ്​​ൾ​സി​ൽ ഒ​ന്നാം സീ​ഡാ​യ റ​ഫേ​ൽ ന​ദാ​ലും അ​നാ​യാ​സ ജ​യ​ത്തോ​ടെ പ്രീ​ക്വാ​ർ​ട്ട​റി​ലെ​ത്തി. ഫ്ര​ഞ്ചു​താ​രം റി​ച്ചാ​ർ​ഡ്​ ഗാ​സ്​​ക്വ​റ്റി​നെ 6-3, 6-2, 6-2 സ്​​കോ​റി​നാ​ണ്​ വീ​ഴ്​​ത്തി​യ​ത്. ബെ​ൽ​ജി​യ​ത്തി​​െൻറ ഡേ​വി​ഡ്​ ഗോ​ഫി​ൻ, മ​രി​ൻ സി​ലി​ച്, കെ​യ്​​ൽ ആ​ൻ​ഡേ​ഴ്​​സ​ൻ എ​ന്നി​വ​രും പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. വ​നി​ത സിം​ഗ്​​ൾ​സി​ൽ സാ​മ​ന്ത സ്​​റ്റോ​സ​റെ തോ​ൽ​പി​ച്ച്​ ഗ​ർ​ബി​ൻ മു​ഗു​രു​സ മു​ന്നേ​റി​യ​പ്പോ​ൾ, എ​ട്ടാം സീ​ഡ്​ പെ​ട്ര ക്വി​റ്റോ​വ പു​റ​ത്താ​യി. ഒ​ന്നാം സീ​ഡ്​ സി​മോ​ണ ഹാ​ലെ​പ്, യു.​എ​സ്​ ഒാ​പ​ൺ ജേ​താ​വ്​ സൊ​ലെ​യ്​​ൻ സ്​​റ്റീ​ഫ​ൻ എ​ന്നി​വ​രും പ്രീ​ക്വാ​ർ​ട്ട​റി​ലെ​ത്തി. പു​രു​ഷ ഡ​ബ്​​ൾ​സി​ൽ രോ​ഹ​ൻ ബൊ​പ്പ​ണ്ണ-​വ​സ്​​ലി​ൻ റോ​ജ​ർ കൂ​ട്ട്​ പ്രീ​ക്വാ​ർ​ട്ട​റി​ലെ​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maria sharapovarafael nadaltennismalayalam newssports newsFrench Open 2018
News Summary - French Open 2018
Next Story