Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഫ്ര​ഞ്ച്​ ഒാ​പ​ൺ:...

ഫ്ര​ഞ്ച്​ ഒാ​പ​ൺ: ചാ​മ്പ്യ​ന്മാ​ർ​ക്ക്​  വി​ജ​യ​ത്തു​ട​ക്കം

text_fields
bookmark_border
ഫ്ര​ഞ്ച്​ ഒാ​പ​ൺ: ചാ​മ്പ്യ​ന്മാ​ർ​ക്ക്​  വി​ജ​യ​ത്തു​ട​ക്കം
cancel
പാ​രി​സ്​: ആ​ദ്യ ദി​ന​ത്തി​ലെ വ​ൻ അ​ട്ടി​മ​റി​യു​ടെ ഞെ​ട്ട​ൽ മാ​റി ഫ്ര​ഞ്ച്​ ഒാ​പ​ണി​ൽ മു​ൻ​നി​ര താ​ര​ങ്ങ​ൾ​ക്ക്​ വി​ജ​യ​ത്തു​ട​ക്കം. നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ നൊ​വാ​ക്​ ദ്യോ​കോ​വി​ച്ചും ഗ​ർ​ബി​ൻ മു​ഗു​രു​സ​യും ആ​ദ്യ റൗ​ണ്ടി​ലെ ക​ട​മ്പ അ​നാ​യാ​സം ക​ട​ന്നു. പ​ത്താം കി​രീ​ടം തേ​ടി​യെ​ത്തി​യ ​റൊ​ളാ​ങ്​ ഗാ​രോ​യു​ടെ പു​ത്ര​ൻ റാ​േ​ഫ​ൽ ന​ദാ​ലും ര​ണ്ടാം റൗ​ണ്ടി​ൽ ഇ​ടം​നേ​ടി.

പു​തു​മു​ഖ​ക്കാ​ർ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി​യെ​ങ്കി​ലും അ​ട്ടി​മ​റി​ക​ളൊ​ന്നു​മി​ല്ലാ​തെ​യാ​യി​രു​ന്നു ര​ണ്ടാം ദി​നം. വ​നി​ത സിം​ഗ്​​ൾ​സി​ൽ നാ​ലാം സീ​ഡാ​യ നി​ല​വി​ലെ ജേ​താ​വ്​ മു​ഗു​രു​സ ഇ​റ്റ​ലി​യു​ടെ ഫ്രാ​ൻ​സെ​സ്​​ക ഷി​യാ​വോ​ണി​യെ 6-2, 6-4 സ്​​കോ​റി​ന്​ വീ​ഴ്​​ത്തി. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം ന​മ്പ​ർ നൊ​വാ​ക്​ ദ്യോ​കോ​വി​ച്​ സ്​​പെ​യി​നി​​െൻറ മാ​ഴ്​​സ​ൽ ഗ്ര​നോ​ളേ​ഴ്​​സി​​െൻറ വെ​ല്ലു​വി​ളി അ​നാ​യാ​സം മ​റി​ക​ട​ന്നു. സ്​​കോ​ർ: 6-3, 6-4, 6-2. റാ​ഫേ​ൽ ന​ദാ​ൽ ഫ്രാ​ൻ​സി​​െൻറ ബെ​നോ​യി​റ്റ്​ പെ​യ​റി​നെ 6-1, 6-4, 6-1 സ്​​കോ​റി​ന്​ വീ​ഴ്​​ത്തി ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു. വ​നി​ത സിം​ഗ്​​ൾ​സി​ൽ വീ​ന​സ്​ വി​ല്യം​സ്, ഡൊ​മി​നി​ക സി​ബു​ൽ​കോ​വ, ക​രോ​ലി​ൻ വോ​സ്​​നി​യാ​കി, എ​ക​ത്രീ​ന അ​ല​ക്​​സാ​ണ്ട​റോ​വ, അ​ന​സ്​​ത​സ്യ പ​വ്​​ല്യൂ​ചെ​േ​കാ​വ എ​ന്നി​വ​രും ര​ണ്ടാം റൗ​ണ്ടി​ൽ ഇ​ടം​പി​ടി​ച്ചു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:french open 2017
News Summary - french open 2017
Next Story