Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഫെ​ഡ​റ​റും...

ഫെ​ഡ​റ​റും ദ്യോ​കോ​വി​ച്ചും മു​ന്നോ​ട്ട്​; വാ​വ്​​റി​ങ്ക​ക്ക്​ അ​ടി​തെ​റ്റി

text_fields
bookmark_border
ഫെ​ഡ​റ​റും ദ്യോ​കോ​വി​ച്ചും  മു​ന്നോ​ട്ട്​; വാ​വ്​​റി​ങ്ക​ക്ക്​ അ​ടി​തെ​റ്റി
cancel

മെ​ൽ​ബ​ൺ: ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ണി​ൽ സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ റോ​ജ​ർ ഫെ​ഡ​റ​റും നൊ​വാ​ക്​ ദ്യോ​കോ​വി​ച്ചും ജ​യ​ത്തോ​ടെ മൂ​ന്നാം റൗ​ണ്ടി​ലേ​ക്ക്​  മു​ന്നേ​റി​യ​പ്പോ​ൾ, സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്​ താ​രം സ്​​റ്റാ​ൻ വാ​വ്​​റി​ങ്ക​ക്ക്​ അ​ട്ടി​മ​റി തോ​ൽ​വി. അ​മേ​രി​ക്ക​യു​ടെ ടെ​ന്നി​സ്​ സാ​ൻ​ഗ്ര​നാ​ണ്​ വാ​വ്​​റി​ങ്ക​യെ അ​ട്ടി​മ​റി​ച്ച​ത്. വ​നി​ത​ക​ളി​ൽ മ​രി​യ ഷ​​റ​പോ​വ, സി​മോ​ണ ഹാ​ല​പ്​, ആ​ഞ്ച​ലി​ക്​ കെ​ർ​ബ​ർ, ബാ​ർ​ബോ​റ സ്​​ട്രൈ​ക്കോ​വ എ​ന്നി​വ​ർ ജ​യ​ത്തോ​ടെ മു​ന്നേ​റി. 19ാം ഗ്രാ​ൻ​ഡ്​​സ്ലാം ല​ക്ഷ്യ​മി​ടു​ന്ന റോ​ജ​ർ ഫെ​ഡ​റ​ർ, ജ​ർ​മ​നി​യു​ടെ യാ​ൻ ലി​നാ​ർ​ഡ്​ സ്​​ട്ര​ഫി​നെ നേ​രി​ട്ടു​ള്ള​ സെ​റ്റു​ക​ൾ​ക്കാ​ണ്​ തോ​ൽ​പി​ച്ച​ത്​. സ്​​കോ​ർ-6-4, 6-4, 7-6. 

ആ​റു​ത​വ​ണ ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ൺ ചാ​മ്പ്യ​നാ​യ നൊ​വാ​ക്​ ദ്യോ​കോ​വി​ച്​​ ഫ്ര​ഞ്ച്​ താ​രം ഗ​ൽ മോ​ൺ​ഫി​ൽ​സി​നെ ​േതാ​ൽ​പി​ച്ചാ​ണ്​ മൂ​ന്നാം റൗ​ണ്ടി​ലേ​ക്ക്​ ക​ട​ന്ന​ത്. ര​ണ്ട്​ മ​ണി​ക്കൂ​ർ 45 മി​നി​റ്റ്​ നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ 4-6, 6-3, 6-1, 6-3 സ്​​കോ​റി​നാ​ണ്​ സെ​ർ​ബി​യ​ൻ താ​ര​ത്തി​​െൻറ ജ​യം. അ​ടു​ത്ത റൗ​ണ്ടി​ൽ സ്​​പാ​നി​ഷ്​ താ​രം ആ​ൽ​ബ​ർ​ട്ട്​ റ​ാ​മോ​സാ​ണ്​ എ​തി​രാ​ളി. ടെ​ന്നി​സ്​ സാ​ൻ​ഗ്ര​നോ​ട്​​ 6-2, 6-1, 6-4 നാ​യി​രു​ന്നു വാ​വ്​​റി​ങ്ക​യ​ു​ടെ തോ​ൽ​വി. ആ​സ്​​ട്രേ​ലി​യ​ൻ താ​രം ഡൊ​മ​നി​ക്​ തീ​മും ജ​ർ​മ​നി​യു​ടെ അ​ല​ക്​​സാ​ൻ​ഡ​ർ സ്വ​രേ​വും ജ​യ​ത്തോ​ടെ മൂ​ന്നാം റൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ചു.

വ​നി​ത സിം​ഗ്​​ൾ​സി​ൽ റ​ഷ്യ​യ​ു​ടെ മ​രി​യ ഷ​റ​പോ​വ, ലാ​ത്​​വി​യ​യു​ടെ അ​ന​സ്​​റ്റാ​സി​യ സെ​വാ​സ്​​റ്റോ​വ​യെ​ 6-1, 7-6ന്​ ​തോ​ൽ​പി​ച്ചു. 39 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ ചൂ​ടി​ൽ ഒ​രു നി​മി​ഷം ത​ള​ർ​ന്നു​വീ​ണ റ​ഷ്യ​ൻ താ​രം വി​ശ്ര​മ​ത്തി​നു​ശേ​ഷ​മാ​ണ്​ ജ​യ​ത്തി​ലേ​ക്ക്​ തി​രി​ച്ചെ​ത്തി​യ​ത്. അ​തേ​സ​മ​യം, ബ്രി​ട്ട​​െൻറ യോ​ഹ​ന്ന കോ​ൻ​റ ര​ണ്ടാം റൗ​ണ്ടി​ൽ തോ​റ്റു പു​റ​ത്താ​യി. അ​മേ​രി​ക്ക​യു​ടെ ബെ​ർ​ണാ​ർ​ഡ്ര പീ​റ​യാ​ണ്​ (6-4, 7-5) തോ​ൽ​പി​ച്ച​ത്. ഒ​ന്നാം ന​മ്പ​ർ താ​രം സി​മോ​ണ ഹാ​ല​പും ജ​യ​ത്തോ​ടെ മു​ന്നേ​റി. അ​തേ​സ​മ​യം, വിം​ബ്​​ൾ​ഡ​ൺ ചാ​മ്പ്യ​ൻ ഗ​ബ്രീ​നെ മു​ഗു​രു​സ താ​യ്​​ല​ൻ​ഡി​​െൻറ ഹീ​ഷ്​ ഷൂ ​വോ​യോ​ട്​ തോ​റ്റ്​ പു​റ​ത്താ​യി. സ്​​കോ​ർ 7-6, 6-4. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennisaustralian openmalayalam newssports newsRoger fedarar
News Summary - Federer gets stiff test, American Sandgren stuns Wawrinka-Sports news
Next Story