Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightആസ്ട്രേലിയൻ ഓപ്പണിൽ...

ആസ്ട്രേലിയൻ ഓപ്പണിൽ അട്ടിമറി: പ്ലിസ്കോവയോട്​ തോറ്റ്​ സെറീന പുറത്ത്​

text_fields
bookmark_border
ആസ്ട്രേലിയൻ ഓപ്പണിൽ അട്ടിമറി: പ്ലിസ്കോവയോട്​ തോറ്റ്​ സെറീന പുറത്ത്​
cancel

മെ​ൽ​ബ​ൺ: 24ാം ഗ്രാ​ൻ​ഡ്​​സ്ലാം എ​ന്ന സ്വ​പ്​​​ന​നേ​ട്ട​ത്തി​ന്​ സെ​റീ​ന വി​ല്യം​സി​ന്​ ഇ​നി​യും കാ​ത്തി​ര ി​ക്ക​ണം. ര​ണ്ടു​വ​ർ​ഷം മു​മ്പ്​ 23ാമ​ത്തെ ഗ്രാ​ൻ​ഡ്​​സ്ലാം സ്വ​ന്ത​മാ​ക്കി​യ ആസ്​​ട്രേലിയയിലെ അ​തേ മ​ണ്ണി​ ൽ മാ​ർ​ഗ​ര​റ്റ്​ കോ​ർ​ട്ടി​​​െൻറ റെ​ക്കോ​ഡി​നൊ​പ്പ​മെ​ത്താ​മെ​ന്ന മോ​ഹ​ങ്ങ​ൾ​ക്ക്​ ചെ​ക്ക്​ റി​പ്പ​ബ ്ലി​ക്കി​​​െൻറ ക​രോ​ലി​ന പ്ലി​സ്​​കോ​വ​യു​ടെ ചെ​ക്ക്. സ്​​കോ​ർ: 6-4, 4-6, 7-5.

ഒ​പ്പ​ത്തി​നൊ​പ്പം നി​ന്ന ക​ളി​യു​ടെ നി​ർ​ണാ​യ​ക മൂ​ന്നാം സെ​റ്റി​ലെത്തിയപ്പോൾ സെറീന 5-2ന്​ വിജയം ഉറപ്പിച്ചതായിരുന്നു. എന്നാൽ, മാ​ച്ച്​ പോ​യ​ൻ​റു​കൾ തുടർച്ചയായി കൈവിട്ടതോടെ ​പ്ലിസ്​കോവ വിസ്​മയകരമായി തിരിച്ചെത്തി. 7-5ന്​ സെറ്റ്​ ജയിച്ച്​ സെറീനക്ക്​ മടക്ക ടിക്കറ്റ്​ നൽകി. മു​ൻ ഒ​ന്നാം ന​മ്പ​റാ​യ ​പ്ലി​സ്​​കോ​വ സെ​മി​യി​ൽ ജ​പ്പാ​െ​ൻ ന​വോ​മി ഒ​സാ​ക​യെ നേ​രി​ടും. ​എ​ക​ത്രി​ന സ്വി​റ്റോ​ലി​ന​യെ 6-4, 6-1 സ്​​കോ​റി​ന്​ തോ​ൽ​പി​ച്ചാ​ണ്​ ഒ​സാ​ക സെ​മി​യി​ലെ​ത്തി​യ​ത്.

പു​രു​ഷ സിം​ഗ്​​ൾ​സി​ൽ​ നൊ​വാ​ക്​ ദ്യോ​കോ​വി​ച്ചും ഫ്രാ​ൻ​സി​​​െൻറ ലൂ​കാ​സ്​ പൗ​ളി​ലും സെ​മി​യി​ലെ​ത്തി. ദ്യോ​കോ​വി​ച്​ കെ​യ്​ നി​ഷി​കോ​റി​യെ​യാ​ണ്​ വീ​ഴ്​​ത്തി​യ​ത്. ക​ളി​യി​ൽ ദ്യോ​കോ 6-1, 4-1ന്​ ​മു​ന്നി​ൽ നി​ൽ​ക്കെ ജ​പ്പാ​ൻ താ​രം പ​രി​ക്കു​മൂ​ലം പി​ൻ​വാ​ങ്ങു​ക​യാ​യി​രു​ന്നു. കാ​ന​ഡ​യു​ടെ മി​ലോ​സ്​ റാ​വോ​ണി​ച്ചി​നെ തോ​ൽ​പി​ച്ചാ​ണ്​ പൗ​ളി​യു​ടെ മു​ന്നേ​റ്റം. സ്​​കോ​ർ: 7-6, 6-3, 6-7, 6-4.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennisserena williamsKarolina Pliskovamalayalam newssports newsAustralian Open 2019
News Summary - Australian Open 2019: Serena Williams Crashes Out After Losing To Karolina Pliskova -Sports news
Next Story