Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകൊണ്ടും കൊടുത്തും...

കൊണ്ടും കൊടുത്തും ​പ്രമുഖർ; പോരാട്ടച്ചൂടിന്​ കനംവെച്ച്​ വേങ്ങര

text_fields
bookmark_border
കൊണ്ടും കൊടുത്തും ​പ്രമുഖർ; പോരാട്ടച്ചൂടിന്​ കനംവെച്ച്​ വേങ്ങര
cancel

മലപ്പുറം: ഉന്നത നേതാക്കൾതന്നെ കളത്തിലിറങ്ങിയതോ​ടെ വേങ്ങരയിൽ പോരാട്ടച്ചൂടിന്​ കനംവെക്കുന്നു. വികസനവും രാഷ്​ട്രീയവും ഇഴപിരിച്ചുള്ള ആരോപണ, പ്രത്യാരോപണങ്ങളുമായി എൽ.ഡി.എഫും യു.ഡി.എഫും പ്രചാരണത്തുടക്കം ഗംഭീരമാക്കി. വൈകിയെത്തിയ ബി.ജെ.പിയും ഒപ്പമെത്താനുള്ള കഠിനശ്രമത്തിലാണ്​. മഴയൊഴിഞ്ഞ അന്തരീക്ഷം പ്രചാരണത്തിന്​ തികവ്​ പകരുന്നുണ്ട്​. മണ്ഡലം കൺ​െവൻഷനോടെ യു.ഡി.എഫി​​െൻറ കെ.എൻ.എ. ഖാദറും എൽ.ഡി.എഫി​​െൻറ പി.പി. ബഷീറും ബി.ജെ.പിയുടെ കെ. ജനചന്ദ്രൻ മാസ്​റ്ററും ഒൗപചാരിക പ്രചാരണം ശക്​തമാക്കി. മുന്നണിയിലെ അപസ്വരം പറഞ്ഞുതീർത്താണ്​ യു.ഡി.എഫ്​ സജീവമായത്​. ഉമ്മൻചാണ്ടിയും രമേശ്​ ചെന്നിത്തലയും എം.എം. ഹസനും ആര്യാടൻ മുഹമ്മദുമടക്കം കോൺഗ്രസി​​െൻറ നേതൃനിരതന്നെ കൺവെൻഷനുകളിൽ സജീവമായി. ഹൈദരലി ശിഹാബ്​ തങ്ങൾ, പി​.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ ലീഗ്​ പ്രചാരണത്തി​​െൻറ മുൻനിരയിലുണ്ട്​. സ്ഥാനാർഥി പ്രഖ്യാപനത്തിന്​ മുമ്പുണ്ടായ അപസ്വരം പ്രചാരണത്തിൽ നിഴലിക്കാതിരിക്കാൻ ലീഗ്​ ജാഗ്രതയിലാണ്​. എസ്​.ടി.യു നേതാവ്​ കെ. ഹംസ സ്ഥാനാർഥിയായത്​ യു.ഡി.എഫിനെ ബാധിക്കില്ലെന്ന്​ അവർ പറയുന്നു. 

സ്ഥാനാർഥി​െയ പ്രഖ്യാപിച്ച്​ ​ഒരു പടി മുന്നിൽ അങ്കത്തട്ടിലേറിയ എൽ.ഡി.എഫ്​, സംസ്ഥാന നേതൃത്വത്തെ അണിനിരത്തി പ്രചാരണം ശക്​തമാക്കി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ, സി.പി.​െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രിമാരായ മാത്യൂ ടി. തോമസ്​, രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയവർ മണ്ഡലത്തിലെത്തി. പഞ്ചായത്ത്​ കൺവെഷനുകളിലും ഉന്നത നേതാക്കളുടെ നീണ്ട നിരയുണ്ട്​. ബ്രാഞ്ച്​ സമ്മേളനം നേരത്തെ പൂർത്തിയാക്കിയാണ്​ വേങ്ങരയിൽ സി.പി.എം അരയും തലയും മുറുക്കിയിറങ്ങിയത്​. മണ്ഡലത്തി​ൽ യു.ഡി.എഫി​ന്​ മുൻതൂക്കമുണ്ടെങ്കിലും എൽ.ഡി.എഫ്​ പ്രചാരണ സന്നാഹങ്ങൾക്ക്​ കുറവില്ല. കേന്ദ്ര, സംസ്ഥാന ഭരണത്തിനെതിരെയാണ്​ യു.ഡി.എഫി​​െൻറ മുഖ്യപ്രചാരണം. കേന്ദ്രത്തിലെ ഫാഷിസ്​റ്റ്​ ഭരണവും കോൺ​ഗ്രസി​​െൻറ മൃദുഹിന്ദുത്വ നയവുമാണ്​ എൽ.ഡി.എഫ്​ പ്രചാരണത്തി​​െൻറ കുന്തമുന. ആർ.എസ്​.എസിനെ നേരിടാൻ ഇടതുപക്ഷത്തിനു മാത്രമേ കഴിയൂവെന്നും നേതാക്കൾ പറയുന്നു. 

വിമത സ്ഥാനാർഥിയുമായി കെ.പി.എ. മജീദ് ചർച്ച നടത്തി; പത്രിക പിൻവലിക്കുമെന്ന് സൂചന
കോട്ടക്കൽ: വേങ്ങരയിൽ വിമത സ്ഥാനാർഥിയായി മത്സരിക്കുന്ന അഡ്വ. കെ.എ. ഹംസ പത്രിക പിൻവലിക്കുമെന്ന് സൂചന. കെ.പി.സി.സി അംഗവും വേങ്ങര മണ്ഡലം യു.ഡി.എഫ് കൺവീനറുമായ കെ.പി. അബ്​ദുൽ മജീദ്​ ശനിയാഴ്ച രാത്രി എട്ടരയോടെ ഇദ്ദേഹവുമായി ചർച്ച നടത്തിയിരുന്നു​. ചങ്കുവെട്ടിയിലായിരുന്നു മധ്യസ്​ഥ ചർച്ച. 

മുസ്​ലിംലീഗ് നേതൃത്വത്തി​​െൻറ നിർദേശത്തെതുടർന്നായിരുന്നു ഇതെന്നാണ് സൂചന. രാത്രി പത്തരയോടെ കൂടിക്കാഴ്​ച സമാപിച്ചു. ചർച്ചയുടെ പുരോഗതി അപ്പപ്പോൾ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദിനെ അറിയിച്ചിരുന്നു. തുടർന്ന്, കെ.പി.എ. മജീദ് നേരിട്ട് ഹംസയുമായി കൂടിക്കാഴ്ച നടത്തി. ചർച്ച വിജയിച്ചതായാണ് സൂചന. ശേഷം ഇരുവരും ഹസ്തദാനം നൽകി മടങ്ങുകയായിരുന്നു. നേര​േത്ത ​െറസ്​റ്റ്​ ഹൗസിൽ തീരുമാനിച്ചിരുന്ന രഹസ്യയോഗം പിന്നീട് സ്വകാര്യ വസതിയിലേക്ക് മാറ്റുകയായിരുന്നു. ലീഗിന് വെല്ലുവിളിയായ സാഹചര്യത്തിലാണ് യു.ഡി.എഫ് നേതൃത്വം ഇടപെട്ടത്. അതേസമയം, ഇത്തരമൊരു ചർച്ച നടന്നിട്ടില്ലെന്ന് കെ.പി.സി.സി അംഗം കെ.പി. അബ്​ദുൽ മജീദ് ‘മാധ്യമ’ത്തോട് പറഞ്ഞു.


ലീഗി​​െൻറ അഹങ്കാരത്തിന്  മറുപടി നൽകണം- മന്ത്രി മണി
വേങ്ങര: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്​ വിജയമുണ്ടായാൽ ഉത്തരേന്ത്യയിൽ ന്യൂനപക്ഷങ്ങളും ദലിതരും മതേതരവാദികളും സന്തോഷിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. കുന്നുംപുറത്ത്​ ചേർന്ന എ.ആർ. നഗർ എൽ.ഡി.എഫ് പഞ്ചായത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഹുഭൂരിപക്ഷത്തോടെ ഇവിടെ നിന്ന്​ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി ബി.ജെ.പിക്കെതിരെ വോട്ട്​ ചെയ്യാനുള്ള അവസരം പാഴാക്കിയതിന് ജനങ്ങൾ തിരിച്ചടി നൽകണം. ലീഗ് ആരെ നിർത്തിയാലും ജനങ്ങൾ വിജയിപ്പിക്കുമെന്ന നേതൃത്വത്തി​​െൻറ അഹങ്കാരത്തിന് ഇത്തവണ തക്കതായ മറുപടി നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


വേങ്ങര: നിലപാട്​ ചെയർമാൻ പ്രഖ്യാപിക്കും- പി.ഡി.പി
പൊന്നാനി: വേങ്ങര നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കില്ലെന്ന് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തർ അറിയിച്ചു. ജില്ല സെക്രട്ടേറിയറ്റ് യോഗം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപ​െതരഞ്ഞെടുപ്പിൽ പാർട്ടി സ്വീകരിക്കേണ്ട  നിലപാട് ചെയർമാൻ അബ്​ദുന്നാസർ മഅ്ദനി പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.  

വേങ്ങരയിൽ ബി.ജെ.പിക്ക് വോട്ട് വർധിക്കും -കുമ്മനം രാജശേഖരൻ
തിരൂരങ്ങാടി: നിലവിലെ രാഷ്​ട്രീയ സാഹചര്യത്തിൽ വേങ്ങര ഉപതെരഞ്ഞെടുപ്പിൽ മുൻ തെരഞ്ഞെടുപ്പുകളെക്കാൾ ബി.ജെ.പിക്ക് വോട്ട് വർധിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കുമ്മനം രാജശേഖരൻ. ശനിയാഴ്ച രാവിലെ തിരൂരങ്ങാടി താലൂക്ക്​ ആശുപത്രിയിൽ രോഗിയെ സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. 


ചൂടേറ്റാൻ വാട്ട്​സ്​ആപ്പും ട്രോളുകളും
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പ്​ പ്രചാരണം ചൂടുപിടിപ്പിക്കാൻ ബഹുമുഖ തന്ത്രങ്ങളുമായി മുന്നണികൾ. പാരഡി ഗാനങ്ങൾ മുതൽ സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചുള്ള പ്രചാരണരീതികൾ വരെ തരാതരം പയറ്റുന്നു. എൽ.ഡി.എഫും യു.ഡി.എഫും പ്രചാരണം ഏകോപിപ്പിക്കാൻ ​വാട്ട്​സ്​ആപ്പ്​ ഗ്രൂപുകൾക്ക്​ രൂപം നൽകിയിട്ടുണ്ട്​. ഫേസ്​ബുക്കിലും വാർത്തകൾ നിറയുന്നു. സ്ഥാനാർഥി നിർണയത്തെ കളിയാക്കിയും ഭരണപരാജയം ചൂണ്ടിക്കാട്ടിയുമുള്ള ട്രോളുകളും പ്രത്യക്ഷപ്പെടുന്നു. 

പ്രചാരണത്തിൽ യു.ഡി.എഫ്​ നിരയിലെ താരം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തന്നെയാണ്​. നേതൃയോഗത്തിലും മണ്ഡലം കൺവെൻഷനിലും സജീവ സാന്നിധ്യമായ ഉമ്മൻചാണ്ടി മൂന്ന്​ പഞ്ചായത്ത്​ കൺവെൻഷനുകളിലും സന്നിഹിതനായി. ഒതുക്കുങ്ങൽ, കണ്ണമംഗലം, എ.ആർ. നഗർ പഞ്ചായത്ത്​ കൺ​െവൻഷനുകളിലാണ്​ പ​െങ്കടുത്തത്​. പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല, കെ.സി. ജോസഫ്​, കെ. മുരളീധരൻ എന്നിവരും ഘടകകക്ഷി നേതാക്കളായ എൻ.കെ. പ്രേമചന്ദ്രൻ, അനൂപ്​​ ജേക്കബ്​, ജോണി നെല്ലൂർ തുടങ്ങിയവരും മണ്ഡലത്തിലെത്തി. വേങ്ങര, ഉൗരകം പഞ്ചായത്ത്​ കൺവെൻഷനുകൾ ശനിയാഴ്​ച നടന്നു.
 ​
പ്രവർത്തകർക്കിടയിൽ ആവേശം നിറച്ച്​ എൽ.ഡി.എഫ്​ പഞ്ചായത്ത്​ കൺവെൻഷനുകൾക്ക് തുടക്കമായി. എ.ആർ. നഗർ, കണ്ണമംഗലം പഞ്ചായത്ത്​ കൺവെൻഷനുകൾ ശനിയാഴ്​ച നടന്നു. പറപ്പൂർ, ഒതുക്കുങ്ങൽ കൺവെൻഷനുകൾ ഞായറാഴ്​ച നടക്കും. എ.ആർ. നഗർ പഞ്ചായത്ത്​ കൺവെൻഷനിൽ മന്ത്രി എം.എം. മണി,  ബിനോയ്​ വിശ്വം, പ്രഫ. എ.പി. അബ്​ദുൽ വഹാബ്​ എന്നിവരും കണ്ണമംഗലം പഞ്ചായത്ത്​ കൺവെൻഷനിൽ ടി.വി. രാജേഷ്​, കെ. രാജൻ എന്നിവരും പ​െങ്കടുത്തു. ഞായറാഴ്​ച എൽ.ഡി.എഫ്​ കൺവെൻഷനുകളിൽ മന്ത്രി എ.സി. മൊയ്​തീൻ, എം. സ്വരാജ്​ എം.എൽ.എ, കെ.പി. രാജേന്ദ്രൻ എന്നിവർ സംബന്ധിക്കും. തുടർന്ന്​ ബൂത്ത്​ കൺവെൻഷനുകളും കുടുംബയോഗങ്ങളു​ം നടക്കും. 26ന്​ സ്ഥാനാർഥി പര്യടനത്തിന്​ തുടക്കമാവും. എൻ.ഡി.എ പഞ്ചായത്ത്​ കൺവെൻഷനുകൾ 27, 28 തീയതികളിൽ നടക്കും. തുടർന്ന്​ സ്ഥാനാർഥി പര്യടനം തുടങ്ങും. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsvengara bye electionPolitics
News Summary - Vengara Bye Election -Politics News
Next Story