Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightമാണിയുമായി ബന്ധം:...

മാണിയുമായി ബന്ധം: വലിയമാനങ്ങൾ നൽകേണ്ടെന്ന്​ പിണറായി 

text_fields
bookmark_border
മാണിയുമായി ബന്ധം: വലിയമാനങ്ങൾ നൽകേണ്ടെന്ന്​ പിണറായി 
cancel

തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യ​ത്ത്​ കേ​ര​ള കോ​ൺ​ഗ്ര​സ്​ മാ​ണി വി​ഭാ​ഗ​വു​മാ​യി സി.​പി.​എം ബ​ന്ധ​മു​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ന്​ വ​ലി​യ മാ​ന​ങ്ങ​ളൊ​ന്നും ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു. ഇൗ ​വി​ഷ​യ​ത്തി​ലു​ള്ള പാ​ർ​ട്ടി നി​ല​പാ​ട്​ ഇ​തി​നോ​ട​കം സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വ്യ​ക്​​ത​മാ​ക്കി. ബി.​ജെ.​പി​െ​യ​യും കോ​ൺ​ഗ്ര​സി​െ​ന​യും അ​ധി​കാ​ര​ത്തി​ൽ​നി​ന്ന്​ മാ​റ്റി​നി​ർ​ത്താ​ൻ പ്രാ​ദേ​ശി​ക​മാ​യി ന​ട​പ​ടി കൈ​ക്കൊ​ള്ളാ​ൻ പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ തീ​രു​​മാ​നി​ച്ചി​രു​ന്നു. അ​താ​ണ്​ കോ​ട്ട​യ​ത്ത്​ സം​ഭ​വി​ച്ച​ത്. ഇ​തു​സം​ബ​ന്ധി​ച്ച്​ കൂ​ടു​ത​ൽ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ചാ​ൽ മ​റു​പ​ടി ന​ൽ​കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അ​ഴി​മ​തി​ക്കാ​രോ​ട്​ വി​ട്ടു​വീ​ഴ്​​ച​യി​ല്ലാ​ത്ത നി​ല​പാ​ട്​ സ്വീ​ക​രി​ക്കു​​മെ​ന്ന്​ പ​റ​യു​േ​മ്പാ​ഴും ആ​ർ. ബാ​ല​കൃ​ഷ്​​ണ​പി​ള്ള​യെ പി​ന്നാ​ക്ക വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​നാ​യി നി​യ​മി​ച്ച ന​ട​പ​ടി ശ​രി​യാ​ണോ​യെ​ന്ന ചോ​ദ്യ​ത്തി​ന്​ വ്യ​ക്​​ത​മാ​യ മ​റു​പ​ടി ന​ൽ​കി​യി​ല്ല. ഘ​ട​ക​ക​ക്ഷി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ എ​തി​ർ​പ്പു​ക​ളും വി​വാ​ദ​ങ്ങ​ളും സ​ർ​ക്കാ​റി​​​െൻറ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ചോ​യെ​ന്ന ചോ​ദ്യ​ത്തി​ന്​ ന​മ്മു​ടെ നാ​ട്ടി​ൽ ക്ഷാ​മ​മി​ല്ലാ​ത്ത കാ​ര്യ​മാ​ണ​ല്ലോ വി​വാ​ദ​ങ്ങ​ളെ​ന്നും അ​തി​ന്​​ പി​ന്നാ​ലെ​പോ​കാ​തെ കാ​ര്യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക​യാ​ണ്​ സ​ർ​ക്കാ​റി​​​െൻറ ല​ക്ഷ്യം. വി​വാ​ദ​ങ്ങ​ൾ​ക്ക്​ മു​ന്നി​ൽ കീ​ഴ​ട​ങ്ങി​ല്ലെ​ന്നും മു​​ഖ്യ​മ​​ന്ത്രി പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:km mani
News Summary - pinarayi vijayan km mani
Next Story