Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഞാൻ എം.എൽ.എ ആയാൽ

ഞാൻ എം.എൽ.എ ആയാൽ

text_fields
bookmark_border
Vengara
cancel

മലപ്പുറം: വേങ്ങര മണ്ഡലത്തിൽ പ്രചാരണം കൊടുമ്പിരികൊള്ളു​േമ്പാൾ എങ്ങും ചർച്ച വിഷയം വികസനമാണ്​. മണ്ഡലത്തി​​​െൻറ വികസന മുരടിപ്പ്​ എൽ.ഡി.എഫ്​ ചർച്ച വിഷയമാക്കു​േമ്പാൾ ഇടതുസർക്കാറി​​​െൻറ ഭരണപരാജയം യു.ഡി.എഫ്​ പ്രചാരണായുധമാക്കുന്നു. വോട്ടർമാർക്ക്​ മുന്നിൽ മുന്നണി സ്ഥാനാർഥികൾ ഉയർത്തിക്കാട്ടുന്ന വികസന പ്രശ്​നങ്ങളും പോരായ്​മകളും എന്തെല്ലാം​? ജനപ്രതിനിധിയായാൽ മണ്ഡലത്തിൽ മുൻഗണന നൽകുന്നത്​ ​എന്തെല്ലാം കാര്യങ്ങളാണ്​. പ്രധാന സ്ഥാനാർഥികൾ മനസ്സ്​ തുറക്കുന്നു. 

 

 

കെ.എൻ.എ. ഖാദർ (യു.ഡി.എഫ്​) 

  • കുടിവെള്ള പദ്ധതി ഉൾപ്പെടെ പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിവെച്ചവ പൂർത്തിയാക്കും
  • ആരോഗ്യം, വിദ്യാഭ്യാസം, കൃഷി വികസനത്തിന്​ ഉൗന്നൽ. 
  • മണ്ഡലത്തിൽ നടപ്പാക്കിയ വികസന പദ്ധതികളുടെ തുടർച്ച ഉറപ്പുവരുത്തും 
  • പ്രധാന റോഡുകള​ുടെ നിലവാരമുയർന്നിട്ടുണ്ടെങ്കിലും ഉൾ​​പ്രദേശങ്ങളിൽ റോഡുകൾ മിക്കതും പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നുണ്ട്​. ഇവ പുനരുദ്ധരിക്കും.
  • സി.എച്ച്​.സി, പി.എച്ച്​.സി എന്നിവയുടെ നിലവാരം മെച്ചപ്പെടുത്തും.
  • വേങ്ങര കോളജി​​​െൻറ വികസനത്തിന്​ മുന്തിയ പരിഗണന.
  • ഹയർ സെക്കൻഡറി, ഹൈസ്​കൂൾ എന്നിവയുടെ അടിസ്ഥാന സൗകര്യം വർധിപ്പിക്കും.

പി.പി. ബഷീർ (എൽ.ഡി.എഫ്​) 

  • കടലുണ്ടിപ്പുഴ സംരക്ഷണത്തിന്​ മാസ്​റ്റർ പ്ലാൻ തയാറാക്കും. 
  • കടലുണ്ടിപ്പുഴ​യുടെ വീണ്ടെടുപ്പിലൂടെ കുടിവെള്ള, ജലസേചന സൗകര്യങ്ങൾ വിപുലീകരിക്കും
  • ​േറാഡും പാലവുമില്ലാതെ മണ്ഡലത്തിൽ ഒരു വികസനവുമില്ല 
  • കാർഷിക വികസനം മുൻ എം.എൽ.എയുടെ അജണ്ടയിൽ പോലുമുണ്ടായിരുന്നില്ല.
  • നാടി​​​െൻറ ​ന​െട്ടല്ലായ കൃഷി വികസനം ത്രിതല പഞ്ചായത്തുകളും മറന്നു
  • കണ്ണമംഗലം വില്ലേജിൽ സർക്കാർ സ്ഥലമുണ്ടായിട്ടും ഒരു വ്യവസായം പോലും കൊണ്ടുവന്നില്ല. 
  • വേങ്ങരയിലെ സർക്കാർ കോളജ്​ യു.ഡി.എഫ്​ സ്വകാര്യവത്​കരിച്ചു. ഇവിടെ സ്വാശ്രയ കോഴ്​സുകൾ കൊണ്ടുവന്ന്​്​ സാധാരണക്കാർക്ക്​ പഠനം അപ്രാപ്യമാക്കുന്നു
k-janachandran-master

കെ. ജനചന്ദ്രൻ മാസ്​റ്റർ (എൻ.ഡി.എ)

  • കേ​ന്ദ്രസർക്കാറി​​​െൻറ സാധാരണക്കാർക്കുള്ള ഭവനപദ്ധതിക്ക്​ മ​ുന്തിയ പരിഗണന നൽകും
  • മേക്കിങ്​ ഇന്ത്യ, ശുചിത്വ പദ്ധതികൾക്ക്​ ഉൗന്നൽ നൽകും 
  • അംഗൻവാടി വികസനത്തിനും കോളനി വികസനത്തിനും പദ്ധതി. 
  • മണ്ഡലം അടിസ്ഥാന സൗകര്യത്തിൽ പിന്നാക്കം.
  • പട്ടികജാതി കോളനി ജീവിതം നരകതുല്യം, അടിസ്ഥാന വികസനമെത്തിയിട്ടില്ല
  • തൊഴിൽദാന പദ്ധതികള​ും തൊഴിൽ സംരംഭങ്ങളും അപര്യാപ്​തം.
  • മണ്ഡലത്തിൽ പലേടത്തും കുടിവെള്ളക്ഷാമം രൂക്ഷം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspolitical newsVengara Bye ElectionKna KhadarPP Basheerk Janachandran master
News Summary - If I am MLA.... - Political News
Next Story