Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightപ്രളയകാലത്തെ...

പ്രളയകാലത്തെ വിദേശയാത്ര: രാജിവെക്കേണ്ട തെ​റ്റല്ലെന്ന്​  കെ. രാജു

text_fields
bookmark_border
പ്രളയകാലത്തെ വിദേശയാത്ര: രാജിവെക്കേണ്ട തെ​റ്റല്ലെന്ന്​  കെ. രാജു
cancel

തിരുവനന്തപുരം: പ്രളയകാലത്തെ ജർമൻ യാത്ര തെറ്റായിപ്പോയെന്ന്​ വനം മന്ത്രി കെ. രാജു. എന്നാൽ രാജിവെക്കേണ്ട തെറ്റൊന്നും താൻ ചെയ്​തിട്ടില്ല. നാട്ടുകാർ അനുഭവിക്കുന്ന ദുരന്തങ്ങളിൽ ഒാടി ഒളിക്കുന്ന ആളല്ല താൻ. മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും അനുവാദം വാങ്ങിയാണ്​ താൻ ജർമൻ സന്ദർശനം നടത്തിയതെന്നും​ മന്ത്രി പറഞ്ഞു. 

ആഗസ്​ത്​ 16 ന്​ ജർമനിയിലേക്ക്​ യാത്ര തിരിക്കു​േമ്പാൾ പ്രളയം ഇത്രമാത്രം ഗുരുതരമായിരുന്നില്ല.  സ്​ഥിതി ഇത്ര മോശമാകുമെന്ന്​ മുൻകൂട്ടി കാണാൻ സാധിച്ചില്ലെന്നും മന്ത്രി പറഞ്ഞു. 

ജർമനിയിൽ ഇറങ്ങി പിറ്റേന്ന്​ സമ്മേളന നഗരിയിൽ എത്തിയപ്പോഴാണ്​ മൊബൈലിൽ പ്രളയക്കെടുതിയുടെ ചിത്രങ്ങൾ കണ്ടത്​. അതോടെ ആദ്യ പരിപാടി കഴിഞ്ഞ ഉടൻ തിരിച്ചു പോരാനാണ്​ തീരുമാനിച്ചത്​. അത്​ സംഘാടകരെ അറിയിച്ചു. എന്നാൽ പലവിധത്തിലും അന്വേഷിച്ചെങ്കിലും ഉടൻ തന്നെ തിരിച്ചുള്ള  ടിക്കറ്റ്​ ലഭിച്ചില്ല. പിന്നീട്​ 19ാം തീയതി 180 കിലോമീറ്റർ അകലെയുള്ള മറ്റൊരു വിമാനത്താവളത്തിൽ നിന്നാണ്​​ ഡൽഹിയിലേക്കാണ്​ ടിക്കറ്റ്​ ലഭിച്ചത്​. അതാണ്​ വരാൻ വൈകിയത്​. ഇത്തര​ത്തിൽ ഒരു ദുരന്തം ഉണ്ടാകുമെന്ന്​ മുൻകൂട്ടിക്കാണാൻ സാധിക്കാത്തതാണ്​ വിവാദങ്ങൾക്ക്​ വഴിവെച്ചതെന്നും​ മന്ത്രി പറഞ്ഞു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsfloodk rajumalayalam newsForeign TripGerman Trip
News Summary - Foreign Trip At the time of Flood Is not a Serious Mistake, K Raju - Kerala News
Next Story