Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightബി.ഡി.ജെ.എസ്​:...

ബി.ഡി.ജെ.എസ്​: ബി.ജെ.പി കേന്ദ്രനേതൃത്വം ഇടപെടുന്നു

text_fields
bookmark_border
bdjs-bjp
cancel

തിരുവനന്തപുരം: ഘടകകക്ഷിയായ ബി.ഡി.ജെ.എസുമായി നിലനിൽക്കുന്ന പ്രശ്​നങ്ങൾ പരിഹരിക്കാൻ ബി.ജെ.പി കേന്ദ്ര​േനതൃത്വം ഇടപെടുന്നു. എൻ.ഡി.എ യോഗം, വേങ്ങരയിലെ എന്‍.ഡി.എ. കൺവെൻഷൻ എന്നിവയിൽ നിന്നൊക്കെ ബി.ഡി.ജെ.എസ്​ വിട്ടുനിന്നിരുന്നു. ബി.ജെ.പിക്കെതിരെ എസ്​.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രൂക്ഷമായ വിമർശനമാണ്​ നടത്തിയത്​. എൻ.ഡി.എ വിപുലീകരണ നീക്കങ്ങള്‍ നടത്താൻ നിർദേശിച്ച്​ പോയ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷാ,​ മാസങ്ങൾക്ക്​ ശേഷം മുന്നണി തകർച്ച ഒഴിവാക്കാൻ  ഇടപെടാൻ നിർബന്ധിതമായിരിക്കുകയാണ്​.  

ദേശീയ നേതൃത്വം ചുമതലപ്പെടുത്തുന്നവർ ഉടൻതന്നെ ബി.ഡി.ജെ.എസ്​ നേതാക്കളുമായി ചർച്ച നടത്തും. കുമ്മനം രാജശേഖരന്‍ നടത്തുന്നയാത്രയുടെ ഭാഗമായി അമിത് ഷാ വീണ്ടും കേരളത്തില്‍ എത്തുന്നുണ്ട്​.  ഒക്ടോബര്‍ മൂന്ന്, നാല് തീയതികളില്‍ കണ്ണൂരില്‍ എത്തുന്ന അദ്ദേഹം, ജാഥക്കിടയില്‍ പയ്യന്നൂരിൽവെച്ച് എൻ.ഡി.എ ഘടകകക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ്​ വിവരം. എന്നാൽ, ബി.ഡി.ജെ.എസ്​ അമിത്​ ഷായുമായി കൂടിക്കാഴ്​ചക്ക്​ നിൽക്കുമോയെന്ന്​ കാത്തിരുന്ന്​ കാണണം. ബി.ഡി.ജെ.എസിനെ ഇടതുമുന്നണിയിലേക്ക് എത്തിക്കുന്നതിനുള്ള അണിയറ നീക്കങ്ങള്‍ വെള്ളാപ്പള്ളി നടേശൻ ആരംഭിച്ചുകഴിഞ്ഞു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:politics newsBDJS-BJP Conflict: BJP Leadership
News Summary - BDJS-BJP Coflict: BJP Central Leadership discuss -Politic's News
Next Story