കെ.പി.സി.സി യോഗങ്ങള്‍ 17,18 തീയതികളില്‍; കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഒരുക്കത്തിന്
text_fieldsതിരുവനന്തപുരം: ജനരക്ഷായാത്ര സമാപനത്തിനു പിന്നാലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് ഒരുക്കംതുടങ്ങി. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പ്രവര്‍ത്തന രേഖ തയാറാക്കാന്‍ 17,18 തീയതികളില്‍ കെ.പി.സി.സിയുടെ യോഗങ്ങള്‍ ചേരും. തെരഞ്ഞെടുപ്പ് ഒരുക്കവും ജനരക്ഷായാത്ര വിലയിരുത്തലും യോഗങ്ങളില്‍ നടക്കും. മുന്‍ കെ.പി.സി.സി പ്രസിഡന്റുമാര്‍, മന്ത്രിമാര്‍, കെ.പി.സി.സി ഭാരവാഹികള്‍, പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികള്‍, ഡി.സി.സി പ്രസിഡന്റുമാര്‍, വക്താക്കള്‍ എന്നിവരുടെ സംയുക്തയോഗം ബുധനാഴ്ച വൈകീട്ട് അഞ്ചിനും കെ.പി.സി.സി നിര്‍വാഹകസമിതി യോഗം വ്യാഴാഴ്ച മൂന്നിനും ഇന്ദിരഭവനില്‍ ചേരാനാണ് തീരുമാനം.ബംഗാളില്‍ സി.പി.എമ്മുമായി ഉണ്ടാക്കുന്ന സഖ്യം കേരളത്തില്‍ പാര്‍ട്ടിയെയും മുന്നണിയെയും പ്രതിരോധത്തിലാക്കുമെന്ന ആശങ്ക സംസ്ഥാന നേതാക്കളില്‍ പലര്‍ക്കും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.