Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകോവിഡിനെയും...

കോവിഡിനെയും പിടിച്ചുകെട്ടും; കേരളത്തിൽനിന്ന്​ ലോകത്തിന്​ പഠിക്കാനേറെ

text_fields
bookmark_border
കോവിഡിനെയും പിടിച്ചുകെട്ടും; കേരളത്തിൽനിന്ന്​ ലോകത്തിന്​ പഠിക്കാനേറെ
cancel

മാർച്ച്​ ഏഴിന്​ സൂര്യൻ അസ്​തമിക്കാറായ സമയത്താണ്​ നൂഹ്​ പുള്ളിച്ചാലിൽ ബാവക്ക്​ ആ ഫോൺ കോൾ എത്തുന്നത്​. ‘‘അത ൊരു മോശം വാർത്തയാണ്​’’. മറുതലക്കൽ മേലുദ്യോഗസ്​ഥ​​​െൻറ മുന്നറിയിപ്പ്​. ഫെബ്രുവരി 29ന്​ ഇറ്റലിയിൽനിന്ന്​ കേ രളത്തിൽ മൂന്നംഗ മലയാളി കുടുംബം തിരിച്ചെത്തിയതുമായി ബന്ധപ്പെട്ടായിരുന്നു വിളി​. വിമാനത്താവളത്തിലെ കോവിഡ്​ പരിശോധനയിൽനിന്ന്​ ഒഴിഞ്ഞുമാറി ടാക്​സി പിടിച്ച്​ 200 കിലോമീറ്റർ ദൂരം താണ്ടിയാണ്​ ഈ കുടുംബം സ്വദേശമായ റാന്നിയ ിലെ വീട്ടിലെത്തിയിരുന്നത്​. വൈകാതെ കോവിഡ്​ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയെങ്കിലും ആശുപത്രിയിൽ അറിയിച്ചില്ല. വ െനീസിൽനിന്ന്​ നാടുപിടിച്ച്​ ഒരാഴ്​ചയാകു​േമ്പാഴേക്ക്​ മധ്യവയസ്​കരമായ മാതാപിതാക്കൾക്കും മകനും കോവിഡ്​ പോ സിറ്റീവ്​ ആണെന്ന്​ സ്​ഥിരീകരിക്കുന്നു. ഒപ്പം, വയോധികരായ രണ്ടു ഉറ്റ ബന്ധുക്കൾക്കും.

റാന്നി ഉൾപെ​ടുന്ന പ ത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള കലക്​ടറാണ്​ പി.ബി നൂഹ്​ (അങ്ങനെയാണ്​ മലയാളികൾ​ അദ്ദേഹത്തെ വിളിക്കുന്നത്​). മറ ുതലക്കലുണ്ടായിരുന്നത്​ സംസ്​ഥാന ആരോഗ്യ സെക്രട്ടറിയും. ദിവസങ്ങളായി ഇങ്ങനെയൊരു വിളി അ​ദ്ദേഹം പ്രതീക്ഷിക്കു ന്നുണ്ട്​. കുടിയേറ്റത്തി​​​െൻറ അണമുറിയാത്ത ചരിത്രം പേറുന്ന മണ്ണാണ്​ കേരളം. വിദേശയാത്രകൾ മലയാളിയുടെ രക്​തത്ത ിലുള്ളതും. ലോകം മുഴുക്കെ പുതിയ കൊറോണവൈറസ്​ പടർന്നുപിടിക്കുന്ന വാർത്തകളാണ്​.

കേരളത്തിൽ ആദ്യം കോവിഡ്​ സ്​ഥിരീകരിക്കുന്നത്​ ചൈനയിലെ വുഹാനിൽ പഠിക്കുന്ന മെഡിക്കൽ വിദ്യാർഥിയിലാണ്​. ജനുവരി അവസാനമായിരുന്നു വിദ്യാർഥ ി കേരളത്തിൽ തിരിച്ചെത്തിയത്​. വിളിയെത്തിയ ദിവസം രാ​ത്രി 11.30ഓടെ ആരോഗ്യ സെക്രട്ടറിയും മുതിർന്ന ഗവ. ഡോക്​ടർമാരു മുൾപെടുന്ന വിദഗ്​ധ സംഘവുമായി വിഡിയോ കോൾ വഴി ആശയവിനിമയം നടത്തി വിശദമായ പദ്ധതികൾക്ക്​ രൂപം നൽകി.

ആദ്യമായിരുന്നില്ല, മാരകമായ പ കർച്ചവ്യാധിയോട്​ കേരളം പോരിനിറങ്ങുന്നത്​. മസ്​തിഷ്​കം തകരാറിലാക്കുന്ന വൈറസായ നിപ സംസ്​ഥാനത്ത്​ പടർന്നുപി ടിച്ചത്​ 2018ലാണ്​. കൊറോണവൈറസിനു സമാനമായി വവ്വാലുകളാണ്​ അന്നും വില്ലനായത്​. മരുന്നും പ്രതിരോധ കുത്തിവെപ്പുമ ില്ലാത്ത വൈറസാണ്​ നിപയും. 17 ​പേർ മരിച്ചു. സാ​ങ്കേതികമായ ചില്ലറ പാളിച്ചകൾ മാറ്റിനിർത്തിയാൽ അന്ന്​ നിപയെ കേരളം ന േരിട്ട രീതി ലോകാരോഗ്യ സംഘടനയുടെ വരെ പ്രശംസ പിടിച്ചുപറ്റിയതാണ്​. മഹാദുരന്തമായി പടർന്നുകയറേണ്ട രോഗമാണ്​ ക േരളം മുളയിലേ നുള്ളിയത്​.

ഇത്തവണ പക്ഷേ, അതി​േലറെ കടുപ്പമേറിയതാണ്​ വഴി.നീണ്ട ചർച്ചകൾക്കൊടുവിൽ പുലർച്ചെ മൂന ്നു മണിയോടെ, മൂന്നിന മാർഗമായ ഇവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്തൽ, മാറ്റിനിർത്തൽ, നിരന്തര നിരീക്ഷണം എന്ന ലോകാര ോഗ്യ സംഘടന നിർദേശിച്ച പദ്ധതിക്ക്​ തീരുമാനമാകുന്നു. മുമ്പ്​​ നിപയെ പ്രതിരോധിച്ചതും തൃശൂരിൽ മെഡിക്കൽ വിദ്യാ ർഥിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചപ്പോൾ ചെയ്​തതും ഇതുതന്നെയായിരുന്നു. രോഗികളുമായി സംസാരിച്ച്​ അവർ സഞ്ചരിച്ച വഴികളും ഇടപഴകിയ ആളു​കളെയും തിരിച്ചറിയുക. അടയാളമുള്ള എല്ലാവരെയും മാറ്റിനിർത്തുക എന്നിവയായിരുന്നു ചെയ്യാനുണ ്ടായിരുന്നത്​.
ഈ സമയം, രാജ്യത്ത്​ 31 ​േപരിലായിരുന്നു കോവിഡ്​ കണ്ടെത്തിയത്​- വളരെ ചെറിയ അക്കം. പക്ഷേ, അതിവേഗമാ യിരുന്നു വൈറസി​​​െൻറ വ്യാപനം. ശരാശരി ഒരാൾ രണ്ടോ മൂന്നോ പേർക്ക്​ പകർത്തുമെന്നായിരുന്നു കണക്കുകൂട്ടൽ.

ഇന ്ത്യക്ക്​ മോശം വാർത്തയായിരുന്നു ഇത്​. 140 കോടിയോളം ജനസംഖ്യയുള്ള രാജ്യത്ത്​ വലിയ കുടുംബങ്ങളായാണ്​ പലരും കഴിയ ുന്നത്​. ഒഴുകുന്ന വെള്ളത്തി​​​െൻറ ആനുകൂല്യം പോലുമില്ലാത്തവർ. അണുവിമുക്​തമാക്കലും സാമൂഹിക അകലം പാലിക്കലും ഒട്ടും പ്രായോഗികമല്ലെന്നു വ്യക്​തം. അത്യാധുനിക ആരോഗ്യ പരിരക്ഷ സംവിധാനങ്ങളുള്ള രാജ്യങ്ങൾ പോലും സം​ഭ്രമിച്ചുനിൽക്കുന്നു. ഇന്ത്യയിലാക​ട്ടെ, 1000 പേർക്ക്​ 0.5 ബെഡ്​ എന്ന തോതിലാണ്​ ആശുപത്രി സൗകര്യമുള്ളത്​. ഇറ്റലിയിൽ ഇത്​ 1000ന്​ 3.2ഉം ചൈനയിൽ 1000ന്​ 4.3ഉം ആണെ​ന്നോർക്കണം. രാജ്യത്തുള്ളത്​​ മൊത്തം 30,000- 40,000 വ​​െൻറിലേറ്ററുകൾ മാത്രം. ടെസ്​റ്റിങ്​ കിറ്റുകൾ, പരിചരണ മേഖലയിലെ ജീവനക്കാർക്ക്​ ആവശ്യമായ സുരക്ഷ വസ്​ത്രങ്ങൾ (പി.പി.ഇ), ഓക്​സിജൻ ​േഫ്ലാ മാസ്​കുകൾ എന്നിവയും വളരെ കുറവ്​. നൂഹിനും സഹപ്രവർത്തകർക്കും മുന്നിൽ തെളിഞ്ഞുകത്തിയ പോംവഴി ഒന്നു മാത്രമായിരുന്നു- കണ്ണികൾ മുറിച്ചുകളയുക (Break the Chain).

കു​റ്റാന്വേഷക ദൗത്യം
ഒരുവശത്തേക്ക്​ വൃത്തിയായി ചീകിയൊതുക്കിയ മുടിയുള്ള 40കാരനായ നൂഹ്​, സംസാരത്തിൽ മൃദുഭാഷിയാണ്​. മെഡിക്കൽ വിദ്യാർഥിയായ പത്​നിക്കൊപ്പം താമസിക്കുന്നത്​ ഓഫിസിനു സമീപം. നിരവധി പേർ മരിക്കുകയും 20,000 ലേറെ ​വീടുകൾ നശിക്കുകയും ചെയ്​ത 2018ലെ പ്രളയ കാലത്ത്​ രക്ഷാ പ്രവർത്തനങ്ങൾ മുന്നിൽനിന്ന നയിച്ച നൂഹ്​ രണ്ടോ മൂ​േന്നാ മണിക്കൂർ മാത്രമാണ്​ ദിവസങ്ങളോളം അന്ന്​ ഉറങ്ങിയത്​. സേവന മികവിന്​ ആദരമായി Nooh Bro's Ark (നൂഹ്​ ബ്രോയുടെ പേടകം) എന്ന ഫേസ്​ബുക്​ പേജുവരെ അന്ന്​ ആരാധന മൂത്ത്​ ചിലർ തുടങ്ങി.

പ്രതിസന്ധി കാലത്ത്​ ആളുകളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നു മാത്രമല്ല, അവരെ വായിക്കാൻ കൂടി നൂഹ്​ അന്ന്​ പഠിച്ചതാണ്​. റാന്നിക്കാരായ ഈ കുടുംബ​ം പോലും വഴങ്ങി​യേക്കില്ലെന്ന്​ കൃത്യമായി അദ്ദേഹം മനസ്സിലാക്കി. അതിനാൽ തന്നെ പഴയ കുറ്റാന്വേഷക രീതിയും ടെക്​നോളജിയും സമം ചേർത്ത്​ ഇവരുമായി ഇടപഴകിയവർ ആരൊക്കെയെന്ന്​ കണ്ടുപിടിക്കാൻ തീരുമാനിച്ചു.

50 പൊലീസ്​ ഉദ്യോഗസ്​ഥർ, പാരാമെഡിക്കൽ ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ എന്നിവരെ വിളിച്ചുവരുത്തി വിവിധ സംഘങ്ങളായി തിരിച്ചു. നിർണായകമായ ആ ആഴ്​ചയിൽ ഈ കുടുംബം സഞ്ചരിച്ച വഴികൾ കണ്ടുപിടിക്കുകയായിരുന്നു ദൗത്യം. അപൂർണമായ ചില വിവരങ്ങൾ മാത്രമായിരുന്നു സംഘത്തി​​​െൻറ കൈമുതൽ. പക്ഷേ, അതിവേഗം അവരതിനെ വിപുലീകരിച്ചു. കുടുംബത്തി​​​െൻറ മൊബൈൽ ഫോണുകളുടെ ജി.പി.എസ്​ വിവരങ്ങൾ, വിമാനത്താവളം, തെരുവുകൾ, കടകൾ എന്നിവയുടെ സി.സി.ടി.വി ദൃശ്യങ്ങൾ എന്നിവ സഹായത്തിനെത്തിയതോടെ​ കണ്ണികൾ കൂടുതൽ ചേർന്നു.

പറഞ്ഞുകേട്ടതിനെക്കാൾ എത്രയോ ഇരട്ടി വിവരങ്ങളാണ്​ മണിക്കൂറുകൾക്കകം സംഘത്തിനു മുന്നിലെത്തിയത്​. അവയാക​ട്ടെ, ഞെട്ടിപ്പിക്കുന്നതുമായിരുന്നു. കേരളത്തിലെത്തി ആദ്യ ഏഴു ദിവസങ്ങൾക്കുള്ളിൽ അവരെത്തിയത്​ തിരക്കുള്ള ഒന്നിലേരെ പരിപാടികളിൽ. ബാങ്ക്​, പോസ്​റ്റ്​ ഓഫിസ്​, ബേക്കറി, ജ്വവലറി, ചില ഹോട്ടലുകൾ... ചില രേഖകൾ ശരിയാക്കാൻ പൊലീസ്​ സ്​റ്റേഷനിൽ വരെ സംഘമെത്തിയിട്ടുണ്ട്​.

കൈയടിച്ച്​ കേരളം
അന്ന്​ വൈകുന്നേരം കേരള ആരോഗ്യ മന്ത്രി കെ.കെ ശൈലജ തലസ്​ഥാനത്തുനിന്നെത്തി. മുൻ സയൻസ്​ അധ്യാപികയായ മന്ത്രി വിഷയം കൈകാര്യം ചെയ്യുന്നതിൽ കാണിച്ച മിടുക്ക്​ നേരത്തെ കൈയടി നേടിയതാണ്​. ചില മാധ്യമങ്ങൾ അവരെ ‘‘കൊറോണവൈറസ്​ അന്തക’’ എന്നു വരെ വിളിച്ചുതുടങ്ങിയിട്ടുണ്ട്​.

യു.കെ, യു.എസ്​ എന്നിവയെ പോലെ രാജ്യത്തി​​​െൻറ ഇതര ഭാഗങ്ങളും കടുത്ത നടപടികൾ സ്വീകരിക്കാൻ പിന്നെയും രണ്ടു മാസത്തോളം കാത്തിരുന്നപ്പോൾ, സംസ്​ഥാനത്തെ നാല്​ വിമാനത്താവളങ്ങളിലും യാത്രക്കാരെ പരിശോധിക്കാൻ മന്ത്രി ഉത്തരവിട്ടുകഴിഞ്ഞിരുന്നു. അടയാളങ്ങൾ കണ്ടെത്തിയവരെ ഗവ. ആശുപത്രികളിലേക്ക്​ മാറ്റും. അവരുടെ സാമ്പിളുകൾ എടുത്ത്​ 700 മൈൽ അകലെയുള്ള നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ വൈറോളജിയിലേക്ക്​ അയക്കും. ഫെബ്രുവരി ആകു​േമ്പാഴേക്ക്​ കേരളമൊട്ടാകെ പൊലീസും മുതിർന്ന ഉദ്യോഗസ്​ഥരുമടങ്ങുന്ന 24 അംഗ ​സംസ്​ഥാന സംഘം സജ്ജമായി കഴിഞ്ഞിരുന്നു. അസാധാരണമായിരുന്നു ഈ നടപടി- പക്ഷേ, കേരളം രാജ്യത്തി​​​െൻറ​ ഒരു പടി മുന്നിലാണ്​ എന്നും നടന്നത്​. കമ്യൂണിസ്​റ്റ്​ ആശയങ്ങളോട്​ പ്രതിപത്തിയുള്ള ഈ തീരദേശ സംസ്​ഥാനം കമ്യൂണിസ്​റ്റ്​, ഇടത്​ പാർട്ടികളുടെ സഖ്യമാണ്​ ഭരിക്കുന്നതും.
സമീപ വർഷങ്ങളിൽ രാജ്യത്തെ ചില സംസ്​ഥാനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ ദേശീയതയോട്​ ചേർന്നുനിന്നപ്പോൾ കേരളം സാമൂഹിക ക്ഷേമത്തിനാണ്​ മുൻഗണന നൽകിയത്​. അവിടുത്തെ ആതുര സേവന രംഗം രാജ്യത്ത്​ ഒന്നാമതാണ്​. യൂറോപിലും അമേരിക്കയിലുമുള്ള ആശുപത്രികളിൽ കേരളത്തിൽനിന്നുള്ള ലോകോത്തര നഴ്​സുമാർക്ക്​ പ്രിയമേറെ. രാജ്യത്ത്​ ഏറ്റവും ഉയർന്ന ശരാശരി ആയുസ്സുള്ളവരും മലയാളികളാണ്​.

ജില്ലയിൽ ആരോഗ്യ മന്ത്രി എത്തിയത്​ നൂഹിന്​ ഇരട്ടി ഊർജമായി. താൻ ഒറ്റക്കല്ലെന്ന ഉറപ്പ്​. സംസ്​ഥാനത്തെ മൊത്തം ഭരണസംവിധാനവും ഇപ്പോൾ ത​നിക്കൊപ്പം ചലിക്കുന്നു. ‘‘സർക്കാർ കാണിച്ച ഗൗരവത അദ്​ഭുതപ്പെടുത്തുന്നതായിരുന്നു’’- നൂഹ്​ ഓർക്കുന്നു. ത​​​െൻറ കർമ സേനയിലെ ടീമുകളുടെ അംഗ സംഖ്യ ആറായിരുന്നത്​ 15ലേക്ക്​ ഉയർത്തി.
കുടുംബം പോസിറ്റീവാണെന്ന്​ സ്​ഥിരീകരിച്ച്​ 48 മണിക്കൂർ കഴിഞ്ഞ്​ മാർച്ച്​ ഒമ്പതിന്​, ഇവർ എത്തിയ ഓരോ സ്​ഥലത്തി​​​െൻറയും വിശദമായ ചിത്രം സംഘത്തിനു മുന്നിലുണ്ടായിരുന്നു. വിവരങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പറന്നുനടന്നു. എവിടെവെച്ചെങ്കിലും ഇവരുമായി സഹവസിച്ചവർ ഹോട്​ലൈനിൽ വിളിക്കാൻ അറിയിപ്പും ഇതോടൊപ്പമുണ്ടായിരുന്നു. വിളിയോടു വിളിയായിരുന്നു പിന്നെ. 300 ഓളം പേർ ഇവരുമായി ബന്ധപ്പെട്ടിട്ടുണ്ട്​.

ഇവരെ കണ്ടെത്തുകയായിരുന്നു സംഘത്തിനു മുന്നിലെ അടുത്ത വെല്ലുവിളി. ഇവരെ ജില്ലാ ആശുപത്രികളിലേക്ക്​ മാറ്റുകയോ വീട്ടിൽ സ്വയം നിരീക്ഷണത്തിലാക്കുകയോ ​ചെയ്യണം. 1,200 ഓളം പേരാണ്​ സ്വയം നിരീക്ഷണത്തിന്​ തയാറായത്​. സ്വയം നിരീക്ഷണം അങ്ങനെയങ്ങ്​ സംഭവിക്കില്ലെന്നറിഞ്ഞ്​ നൂഹ്​ ​ത​​​െൻറ ഓഫിസിൽ ഒരു കോൾ സ​​െൻറർ സജ്ജമാക്കി. ജില്ലാ ആരോഗ്യ വകുപ്പിനു കീഴിലെ 60 ഓളം സ്​റ്റാഫിനും മെഡിക്കൽ വിദ്യാർഥികൾക്കുമായിരുന്നു ചുമതല. ഒപ്പം അവർക്ക്​ അവശ്യ വസ്​തുക്കൾ എത്തുന്നുവെന്നും ഉറപ്പാക്കി. ജില്ല അതീവ ജാഗ്രതയിലായിരുന്നു. ആദ്യം സ്വയം മാസ്​ക്​ അണിഞ്ഞ നൂഹ്​ ത​​​െൻറ ഓഫിസി​​​െൻറ പല ഭാഗങ്ങളിൽ സാനിറ്റൈസറുകൾ ഒരുക്കി. കൈ നൽകുന്നതിനു പകരം നമസ്​തെയിലേക്ക്​ മടങ്ങി. ഇന്ത്യയിൽ കോവിഡ്​ പ്രതിസന്ധിയുടെ ഗ്രൗണ്ട്​ സീറോ ആയിരുന്നു ഇത്​.

നിസ്​തുലം ഈ നേതൃത്വം
മാർച്ച്​ 11ന്​ ലോകാരോഗ്യ സംഘടന കോവിഡ്​ 19 മഹാമാരിയായി പ്രഖ്യാപിച്ചു. പിറ്റേന്ന്​ ഇന്ത്യയിൽ ആദ്യ കോവിഡ്​ മരണവും റിപ്പോർട്ട്​ ചെയ്​തു. തളർച്ചയിൽ ഉഴറുന്ന സമ്പദ്​വ്യവസ്​ഥയുടെ ആധിയാകാം, പൊതുമാർഗ നിർദേശങ്ങൾ നൽകാനോ മാധ്യമങ്ങളെ കാണാനോ മോദി തുടക്കത്തിൽ താൽപര്യം കാണിച്ചില്ല. പകരം, 260 കോടി ഡോളർ മുടക്കി പാർലമ​​െൻറും തലസ്​ഥാന നഗരവും അത്യാഡംബരത്തോടെ പുതുമോടിയണിയിക്കാനുള്ള പദ്ധതിയിലായിരുന്നു അപ്പോഴും അദ്ദേഹത്തി​​​െൻറ ജാഗ്രത.
കേരളത്തിൽ പക്ഷേ, ശരിക്കും വേറിട്ട ഒരു നേതൃത്വമായിരുന്നു അമരത്ത്​. സംസ്​ഥാനത്ത്​ 15 കേസുകൾ സ്​ഥിരീകരിക്കപ്പെട്ടതോടെ മുഖ്യമന്ത്രി സംസ്​ഥാനത്ത്​ ലോക്​ഡൗൺ പ്രഖ്യാപിച്ചു. സ്​കൂളുകൾ അടച്ചു. പൊതുഇടങ്ങളിൽ കൂട്ടം കൂടൽ നിരോധിച്ചു. ആരാധനാലയങ്ങൾ പോലും അടച്ചിടാൻ നിർദേശം നൽകി.

എല്ലാ ദിവസവും മാധ്യമങ്ങളെ അദ്ദേഹം കണ്ടു. വീട്ടിൽ ജോലി ചെയ്യേണ്ടിവരുന്നവർക്കായി ഇൻറർനെറ്റ്​ വേഗം കൂട്ടാൻ കമ്പനികൾക്ക്​ നിർദേശം നൽകി. സാനിറ്റൈസറുകളുടെയും മാസ്​കുകളുടെയും നിർമാണം ത്വരിതഗതിയിലാക്കി. സൗജന്യ ഭക്ഷണം ആവശ്യമുള്ള സ്​കൂൾ കുട്ടികൾക്ക്​ വീടുകളിൽ ഭക്ഷണമെത്തിച്ചു. മാനസികാരോഗ്യ ​ഹെൽപ്​ലൈൻ തുടങ്ങി. ഉത്​കണ്​ഠക്കു പകരം ജനത്തിന്​ ഇവ നൽകിയത്​ ആശ്വാസം.

സംസ്​ഥാന സർക്കാറിൽ ജനത്തിന്​ മതിയാവോളം വിശ്വാസമുണ്ടായിരുന്നു’- തുറമുഖ നഗരമായ കൊച്ചിയിലെ ​വസ്​ത്ര ഡിസൈനർ ലത ജോർജ്​ പൊട്ടൻകുളം പറഞ്ഞു. വീട്ടിലിരിക്കാൻ നിർബന്ധിക്കപ്പെട്ടിട്ടും എതിർപ്​ ഉയർന്നതേയില്ല.
മറ്റു പല നാടുകളെക്കാൾ കേരളം സുസജ്ജമാണെന്നതിന്​ കാരണം വേറെയുണ്ടായിരുന്നു. ജനസാന്ദ്രത കൂടിയ ചെറിയ സംസ്​ഥാനമാണത്​. 94 ശതമാനമാണ്​ സാക്ഷരത- ഇന്ത്യയിൽ ഏറ്റവും ഉയർന്നത്​. പ്രാദേശിക മാധ്യമങ്ങൾക്ക്​ ജാഗ്രത കൂടുതൽ. മാർച്ച്​ 23 ആകു​േമ്പാഴേക്ക്​ നൂഹി​​​െൻറ ജില്ലയിൽ രോഗികളുടെ എണ്ണം അഞ്ചിൽനിന്ന്​ ഒമ്പതായിട്ടുണ്ട്​. പക്ഷേ, സ്​ഥിതി നിയന്ത്രണ വിധേയമായിരുന്നു.

എന്നുവെച്ച്​, ഒട്ടും പ്രശ്​നബാധിതമല്ല കേരളം എന്നു ധരിക്കരുത്​. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്​ഥാനങ്ങളിലൊന്നായിട്ടും കാലിഫോർണിയക്കു സമാനമാണ്​ ഇവിടെ ജനസംഖ്യ. പത്തനം ജില്ലയിൽ മാത്രം 10 ലക്ഷത്തിലേറെ വരും. സേവനങ്ങൾ ശരിക്കും ഞെരുങ്ങി. ഡോക്​ടർമാർ പ്രയാസപ്പെട്ടു. ജില്ലാ ആശുപത്രിയിലെ 36 കാരിയായ ഡോക്​ടർ നസ്​ലിൻ എ. സലാം ഉദാഹരണം. തുടർച്ചയായ 12 മണിക്കൂറായിരുന്നു ഇവർക്ക്​​ സേവനം. ത​​​െൻറ നിസാൻ മൈക്ര കാർ പിന്നീട്​ ‘കോവിഡ്​ കാർ’ ആയി. കുടുംബക്കാർ പോലും അടുത്തുപോകില്ല. എല്ലാ രാത്രിയിലും ഇത്​ അണുമുക്​തമാക്കി. വീട്ടിലെത്തിയാൽ ആദ്യം കുളിച്ച ശേഷം മാത്രമേ മക്കൾക്കരികി​ൽ എത്തിയുള്ളൂ. അവരെ പിന്നീട്​ ചുംബിക്കാൻ നിന്നതേയില്ല.

അവർക്കു കീഴിലെ രോഗികൾ പ്രശ്​നങ്ങളൊന്നും കാണിച്ചിരുന്നില്ല. പക്ഷേ, കോവിഡ്​ വാർഡിൽ മൂന്ന്​ വ​​െൻറിലേറ്ററുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്​. മറ്റു രണ്ടെണ്ണം പൊതു ആവശ്യത്തിനായിരുന്നു. മാർച്ച്​ 28 ആകു​േമ്പാഴേക്ക്​ 134,000 പേരായിരുന്നു നിരീക്ഷണത്തിലുണ്ടായിരുന്നത്​. 620 പേർ സർക്കാർ പരിചരണത്തിലും. നൂഹ്​ എല്ലാ ദിവസവും രാവിലെ 8.30ന്​ എത്തും.

മാർച്ച്​ മാസം മുക്കാൽ പിന്നിട്ടിട്ടും ഇന്ത്യയുടെ പ്രധാനമന്ത്രി കോവിഡിനെതിരെ പദ്ധതികളൊന്നും പ്രഖ്യാപിച്ചിരുന്നില്ല. രാജ്യം മുഴ​ുക്കെ സംപ്രേഷണം ചെയ്​ത ഒരു പ്രഭാഷണത്തിൽ അദ്ദേഹം ജനങ്ങളോട്​ ആവശ്യപ്പെട്ടത്​ ബാൽക്കണികളിൽ വന്ന്​ കൈയടിക്കാനാണ്​. മറ്റൊരിക്കൽ, ജനത കർഫ്യൂ എന്ന പേരിൽ കുറെ മണിക്കൂറുകൾ വീട്ടിലിരിക്കാനും ആവശ്യപ്പെട്ടു. ആവേശം കയറിയ അണികൾ കൂട്ടമായി ശംഖുമുഴക്കിയും പാത്രം കൊട്ടിയും തെരുവുകളിൽ ആഘോഷത്തി​​​െൻറ പ്രതീതി സൃഷ്​ടിച്ചു.
മാർച്ച്​ 24ന്​ മോദി മുന്നൊറിയിപ്പൊന്നുമില്ലാതെ ഇന്ത്യയിൽ 21 ദിവസത്തെ ലോക്​ഡൗൺ പ്രഖ്യാപിച്ചു. പ്രഖ്യാപനം കഴിഞ്ഞ്​ മണിക്കൂറുകൾ മാത്രമായിരുന്നു ഇടവേള. മലയാളികൾ ഇതിന്​ ആദ്യമേ ഒരുങ്ങിയിരുന്നു. അവർ ആഴ്​ചകളായി അപ്രഖ്യാപിത അടച്ചുപൂട്ടലിലാണ്​. പക്ഷേ, അവർക്ക്​ മുഖ്യമന്ത്രി പിണറായി വിജയൻ റിലീഫ്​ പാക്കേജ്​ കൂടി ഒപ്പം നടപ്പാക്കിയിരുന്നു. പൊതുജനത്തിന്​ ഭക്ഷണമുറപ്പാക്കാൻ സമൂഹ അടുക്കള അദ്ദേഹം പ്രഖ്യാപിച്ചു. അരി, എണ്ണ, ധാന്യങ്ങൾ എന്നിവ സൗജന്യമായി ലഭ്യമാക്കി.

ഇന്ത്യയിൽ ഇതര ഭാഗങ്ങൾ പക്ഷേ, അത്രക്ക്​ ഭാഗ്യം ചെയ്​തവരായിരുന്നില്ല. ലോക്​ഡൗൺ മുന്നിൽകണ്ട്​ അവർ അവശ്യ വസ്​തുക്കൾക്കായി തിരക്ക്​ കൂട്ടി. പലയിടങ്ങളിലും അവ എളുപ്പം തീർന്നു. അതേ സമയത്തുതന്നെ, എല്ലാം പെരുവഴിയിലായ ലക്ഷക്കണക്കിന്​ കുടിയേറ്റ തൊഴിലാളികൾ വീടണയാൻ ​തെരുലിറങ്ങി. അവർക്കു മുന്നിൽ പക്ഷേ, ഗതാഗത സംവിധാനങ്ങൾ കൊട്ടിയടക്കപ്പെട്ടിരുന്നു. അതിർത്തികൾ അടഞ്ഞുകിടന്നു. നൂറുകണക്കിന്​ കിലോമീറ്റർ കാൽനട മാത്രമായിരുന്നു അവർക്കു മുന്നിലെ ആ​ശ്രയം. മാർച്ച്​ 29 ആകു​േമ്പാഴേക്ക്​ 29 ഓളം പേരാണ്​ വഴിയിൽ പിടഞ്ഞുവീണത്​.

പൊലീസുകാരാക​ട്ടെ, ​ജോലി നിർവഹണം അക്ഷരാർഥത്തിൽ ഏറ്റെടുത്ത്​ പുറത്തു കണ്ടവരെയൊക്കെ ആട്ടിയോടിച്ചു. അവശ്യ വസ്​തുക്കൾ കയറ്റിയ ട്രക്കുകൾ വരെ വഴിയിൽ കുടുങ്ങി. പശ്​ചിമ ബംഗാളിൽ പാൽ വാങ്ങുന്ന ആൾ വരെ അടികൊണ്ടു. മരിച്ചു. ഭക്ഷ്യവസ്​തുക്കളുടെ വിൽപനക്ക്​ ഇളവ്​ വന്നെങ്കിലും നിയമ പാലകരുടെ മുന്നിൽ പെ​ട്ടേക്കുമെന്ന്​ ഭയന്ന്​ പലരും വിട്ടുനിന്നു. ഭക്ഷ്യ പ്രതിസന്ധി അതിരൂക്ഷമായതി​​​െൻറ ഉദാഹരമായിരുന്നു പ്രധാനമന്ത്രിയുടെ മണ്​ഡലത്തിൽ വിശന്നുപിടഞ്ഞ പിഞ്ചുകുഞ്ഞുങ്ങൾ ക്ഷുത്തടക്കാൻ പുല്ല്​ തിന്നത്​. സർക്കാർ 2250 കോടി ഡോളറി​​​െൻറ പാക്കേജ്​ പ്രഖ്യാപിച്ചെങ്കിലും വലിയ ജനസംഖ്യക്ക്​ അത്​ എവിടെയുമെത്തിയില്ല.

വൈറസ്​ ഗ്രാമങ്ങളും നഗരങ്ങളും പട്ടണങ്ങളും കടന്ന്​ ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലേക്കുവരെ പടർന്നപ്പോഴും കൂടുതൽ പരിശോധന കിറ്റുകൾക്കുള്ള മുറവിളി സർക്കാർ അവഗണിച്ചു. 1980കളിലെ ടെലിവിഷൻ പരമ്പരയായ രാമായാണ’ പരമ്പരയുടെ പുനഃസംപ്രേഷണവും അതിനിടെ ആരംഭിച്ചു.

എല്ലാവരും പങ്കാളികളാകണം
മാർച്ച്​ 31 ആകു​േമ്പാഴേക്ക്​ ​രാജ്യത്ത്​ 1637 കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തിരുന്നു. കേരളത്തിലാക​ട്ടെ, 215ഉം. പക്ഷേ, ഇത്​ തുടക്കം മാത്രമായിരുന്നു. നൂഹ്​ അപ്പോഴും ആളുകളെ തെരഞ്ഞുപിടിച്ച്​ ടെസ്​റ്റ്​ ചെയ്​ത്​ ആവശ്യമായവരെ മാറ്റിനിർത്തി നടപടികൾ തുടരുകയായിരുന്നു. ത​​​െൻറ ജില്ലയിൽ മാത്രം 162,000 പേരായിരുന്നു നിരീക്ഷണത്തിൽ. ത​​​െൻറ ജില്ലയിൽ 60 സമൂഹ അടുക്കളകൾ. കുടിയേറ്റക്കാർക്കും നിരാലംബർക്കുമായി എട്ട്​ റിലീഫ്​ കാമ്പുകൾ. ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തി പിൻതലമുറക്ക്​ കൈമാറാൻ ഒരു ഡോക്യുമെ​േൻറഷൻ സംഘവും.

അതിനിടെ, ആനകൾക്ക്​ പേരുകേട്ട കോന്നിയിൽ 37 ആദിവാസി കുടുംബങ്ങൾ വസിക്കുന്ന പുഴക്കപ്പുറത്തെ മേഖലയിലും അദ്ദേഹമെത്തി. അവശ്യ വസ്​തുക്കളടങ്ങിയ കിറ്റ്​ തോളിലേറ്റി പുഴകടന്നു. ത​​​െൻറ ജോലിയുടെ ഭാഗമല്ലാതിരുന്നിട്ടും, ഒരു സ​ന്ദേശം പകരുകയായിരുന്നു, അദ്ദേഹം- ‘‘എല്ലാവരും തന്നാലയത്​’’....ഒരു സമൂഹമെന്ന നിലക്ക്​ ഇതുവരെ നേരിട്ട ഏറ്റവും വലിയ സാഹചര്യം മറ്റൊന്നല്ലെന്ന്​ നൂഹിന്​ കട്ടായം.....

കടപ്പാട്; www.technologyreview.com
വിവർത്തനം: കെ.പി. മൻസൂർ അലി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articleopinioncovid 19Covid In Kerala
News Summary - What the world can learn from Kerala about how to fight covid-19
Next Story