Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightദുരഭിമാനം കാക്കാൻ...

ദുരഭിമാനം കാക്കാൻ കൊലപാതകം

text_fields
bookmark_border
Honour killings
cancel
camera_alt?????? ?????????? ????????? ???????????? ?????

ആചാരങ്ങൾ, സ്​നേഹം, മണ്ണിനോടുള്ള കൂറ്​, സർവോപരി സ്വന്തം ഭാഷയോടും വേരിനോടും ഉള്ള അടങ്ങാത്ത അഭിനിവേശം...
തമിഴ്​ മക്കളെയും ദ്രാവിഡ പാരമ്പര്യത്തെയും കുറിച്ച പൊതു അറിവുകൾ ഇപ്രകാരമാണ്. അടുത്തറിയു​േമ്പാൾ ഇതിനപ്പുറമുള്ള ചില കാഴ്​ചകൾ കൂടി തമിഴ്​നാട്​ നമുക്ക്​ കാട്ടിത്തരും. 
പ്രാകൃത ആചാരങ്ങളുടെ കൂടി വിളഭൂമിയാണ്​ തമിഴ്​നാടി​​​െൻറ ഗ്രാമങ്ങൾ. മരണം മണക്കുന്ന അരക്കില്ലങ്ങളുടെ ദ്രാവിഡ ഭൂമി. ആചാരങ്ങളും ജാതിമേൽക്കോയ്​മയും ഒക്കെ പഴയതിനേക്കാൾ കൂടുതൽ ഉൗർജം നിറച്ച്​ തമിഴ​​​െൻറ മണ്ണിൽ ഇന്ന​ും നിറഞ്ഞാടുന്നു. വിളവെടുപ്പുൽസവങ്ങൾ പോലെ തന്നെ ആചാരക്കൊലകളും അരങ്ങേറുന്നു ഇൗ നാട്ടിൽ. 
ജെല്ലിക്കെട്ട്​, ദുരഭിമാനക്കൊല, തലൈക്കൂതൽ, കള്ളിപ്പാൽ ഉൗത്തൽ തുടങ്ങിയ പ്രാകൃത ജാതി ആചാരങ്ങൾ നിലനിൽക്കുന്ന തമിഴ​​​െൻറ കുഗ്രാമങ്ങളിലൂടെ നടത്തിയ യാത്രയിൽ കണ്ട കാഴ്​ചകൾക്ക്​ ചോരയുടെ മണമുണ്ടായിരുന്നു...

മദ്രാസ്​ യൂനിവേഴ്​സിറ്റിയിലെ ക്രിമിനോളജി വിഭാഗം അസിസ്​റ്റൻറ്​ ​പ്രഫസർ ഡോ. പ്രിയംവദയിൽ നിന്ന്​ ലഭിച്ച അറിവുകളുടെ അടിസ്​ഥാനത്തിലാണ്​ ഞങ്ങൾ തമിഴ​​​െൻറ ജാതി ഗ്രാമങ്ങളിലേക്ക്​ യാത്ര തുടങ്ങിയത്​. വിദേശ എൻ.ജി.ഒയുടെ സഹായത്തോടെ വിഷയത്തിൽ ആഴത്തിലുള്ള പഠനം നടത്തിയ ഡോ. പ്രിയംവദയുടെ  അഭിപ്രായ നിർദേശങ്ങൾ കേട്ട്​ വളരെ കരുതലോടെയാണ്​ ഞങ്ങൾ ഗ്രാമങ്ങളിലേക്കിറങ്ങിയത്​. യാതൊരു ഗതാഗത വൈദ്യുത സൗകര്യങ്ങളും ഇല്ലാത്ത കുഗ്രാമങ്ങൾ അമ്പരപ്പിക്കുക തന്നെ ചെയ്​തു. 

വിരുദ നഗർ ജില്ലയിലെ ഉൾഗ്രാമത്തിലെ ഒരു വീട്​
 

ജെല്ലിക്കെട്ടും ജാത്യാചാരങ്ങളും ദുരഭിമാനക്കൊലകളും മാത്രമല്ല, കൊല ഒരു ആചാരമായി തന്നെയുണ്ട് തമിഴ് ഗ്രാമങ്ങളിൽ. ഇപ്പോഴും വെളിച്ചവും വഴിയും എത്തിനോക്കിയിട്ടില്ലാത്ത ഉൾഗ്രാമങ്ങളിൽ പഴകിപ്പുളിച്ച ആചാരങ്ങൾ മുറതെറ്റാതെ പിൻപറ്റുന്ന ആയിരങ്ങളുണ്ട്. കോയമ്പത്തൂർ മുതൽ ചെന്നൈ മധുര വഴി നാഗർകോവിൽ വരെയുള്ള പ്രദേശങ്ങൾക്കിടയിലെ തമിഴ്ഉൾഗ്രാമങ്ങൾ പറഞ്ഞുതരുന്ന കഥകൾ ആധുനിക കാലത്തിന് ചെവിയോർത്തിരുന്ന് കേൾക്കാവുന്നതല്ല. ഞെട്ടിക്കുന്ന ദുരാചാരങ്ങളുടെ കുറേ നേർചിത്രങ്ങളും വർത്തമാനങ്ങളും ഇൗ വഴി കടന്നുപോയി കാതോർത്താൽ കേൾക്കാൻ കഴിയും. 

ജാതിക്കൊലകളുടെയും ദുരഭിമാനക്കൊലകളുടെയും പൊള്ളുന്ന നൂറുകണക്കിന് കഥകൾ മൗനംപൂണ്ട്​ ഉറങ്ങുന്നുണ്ട്​ ഇന്നും  തമിഴ്​ഗ്രാമങ്ങളിൽ. 
പെൺകുഞ്ഞ്​ ജനിച്ചാൽ കള്ളിച്ചെടിയുടെ നീരും  നെൽമണിയും കൊടുത്ത്​ കൊല്ലും. കാലം പുരോഗമിച്ചതിനനുസരിച്ച്​ വിഷം കുത്തിവെച്ച്​ കൊല്ലുന്നതിലേക്ക്​ എത്തിയിട്ടുണ്ട്​. ​കൗമാര​ം പിന്നിട്ട്​ ഇതര ജാതിയിൽ പെട്ടവരോട്​ പ്രണയം തോന്നിയാൽ അപ്പോഴും കൊലയാളി കൂടെ പോരും. ദുരഭിമാന കൊലകൾ എന്ന പേരിൽ അവർ അത്​ നടപ്പാക്കും. നൂറ്​ കണക്കിന്​ യുവാക്കൾക്ക്​ ഇത്തരത്തിൽ തമിഴ്​ മണ്ണിൽ ജീവൻ പൊലിഞ്ഞു. ഇനി വയസ്​ കാലത്തും അവർ വെറുതെ വിടില്ല.  പ്രായത്തി​​​െൻറ അവശതയിൽ മക്കൾക്ക്​ ഭാരമായി കഴിഞ്ഞാൽ അതിനും അവർ ആചാരം കണ്ടിട്ടുണ്ട്​. കുളിപ്പിച്ച്​ ഇളനീർ കുടിപ്പിച്ച്​ സുന്ദരമായി ആഘോഷപൂർവ്വം ബന്ധുകളെല്ലാം ചേർന്ന്​ അവരെ മരണത്തെ വിളിച്ചുവരുത്തി കൊടുത്തേൽപിച്ച്​ വിടും. ഇൗ കൊലകൾക്ക്​ പിന്നിൽ അന്യരോ ശത്രുക്കളോ ആണെങ്കിൽ സമാധാനിക്കാമായിരുന്നു. അടുത്ത രക്​തബന്ധുക്കളാണ്​ ഇത്തരം ​കൂട്ടക്കൊലപാതകങ്ങൾക്ക്​ പിന്നിൽ എന്നതാണ്​ ഞെട്ടിക്കുന്ന വസ്​തുത. 

 

Viruda Nager

മനുഷ്യ​​​െൻറ ആയുസിൽ പ്രധാനമായും മൂന്ന് ഘട്ടങ്ങളാണുള്ളത്. ആ മൂന്ന് ഘട്ടങ്ങളിലും അവനെ ഇല്ലായ്മ ചെയ്യാനുള്ള ആചാരങ്ങളും തമിഴ്ഗ്രാമങ്ങൾ ഒരുക്കി വെച്ചിട്ടുണ്ട്. ബാല്യത്തിൽ  കള്ളിപ്പാൽ കൊടുത്ത് ഇല്ലാതാക്കുകയണെങ്കിൽ കൗമാരയൗവനങ്ങളിൽ പ്രണയത്തി​​െൻറയും വിവാഹത്തി​​െൻറയും ജാതിയുടെയും പേരിൽ യുവതീയുവാക്കളെ കൊല്ലുകയാണ്. വാർധക്യമാകുമ്പോഴേക്കും അത് തലൈക്കൂതൽ എന്ന കൂടുതൽ മൃഗീയമായ കൊല ആചാരത്തിലേക്ക് വഴിമാറും.

ദുരഭിമാന കൊല
തമിഴ്​നാട്ടിലെ ​േതാട്ടിപ്പണിക്കാരു​െട ദുരിത ജീവിതം പുറത്തുകൊണ്ടുവന്ന ഹ്രസ്വചിത്രം ആയിരുന്നു ദിവ്യഭാരതി സംവിധാനം ചെയ്​ത ‘കക്കൂസ്’​. തമിഴ​​​െൻറ ജാതിഭ്രാന്തി​​​െൻറ എല്ലാ അടയാളങ്ങളും കാണാൻ കഴിയുന്ന ചിത്രം. ഈ ഡോക്യൂമെന്ററി പുറത്തു വന്നതോടെ ചില ജാതിവിഭാഗങ്ങള്‍ ദിവ്യ ഭാരതിക്കെതിരെ തിരിഞ്ഞു. ഒരു വാട്‌സാപ്പ്​  ഗ്രൂപ്പിലൂടെ ദിവ്യ ഭാരതിയുടെ ഫോണ്‍ നമ്പര്‍ വിതരണം ചെയ്തിരിക്കുകയാണ്. നിരന്തരം അസഭ്യ, വധഭീഷണി ഫോണ്‍ വിളികള്‍. വിവിധ ജാതി വിഭാഗങ്ങളിൽ നിന്നുള്ള ഭീഷണികളും കേസുകളും കാരണം ഒളിവില്‍ ജീവിക്കുകയാണ് 28 വയസ്സുള്ള  ഈ സംവിധായിക. തമിഴി​​​െൻറ ജാതിമൂർച്ചക്കുള്ള ഏറ്റവും ഒടുവിലെ ഉദാഹരണമായി ദിവ്യയെ കാണാം.

 ജാതിഭ്രാന്തി​​െൻറ വിറളിപിടിച്ച കോലങ്ങളെ ഇന്നും തമിഴ്നാടി​​െൻറ എല്ലാ മേഖലയിലും കാണാം. രാഷ്​ട്രീയത്തിനും മതത്തിനും അതീതമായി ജാതികൾക്ക്​ പ്രാമുഖ്യം കൊടുക്കുന്ന ഒരു ജനത. ഉത്തരേന്ത്യയെ വെല്ലുന്ന തരത്തിൽ ജാതി വെറിയൻമാരെ തമിഴ്​ ഗ്രാമങ്ങളിൽ നമുക്ക്​ കണ്ടെത്താം. ജാതിസംഘട്ടനങ്ങൾ ഇന്നും അവിടെ കുറവല്ല. തമിഴ്​ രാഷ്​​്ട്രീയ ഭൂമികയിൽപോലും ജാതിയുടെ തള്ളിക്കയറ്റം കാണാം.

Kousalya
കൗസല്യ തങ്ങളുടെ വിവാഹ ചിത്രവുമായി
 

കഴിഞ്ഞ ജൂൺ 23നാണ് നാമക്കൽ സ്വദേശിനി സുമതിയെ താമസസ്​ഥലത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ ധരിച്ചിരുന്ന ആഭരണങ്ങൾ പൂർണമായും നഷ്​ടപ്പെട്ടിരുന്നു. സുമതിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 

കോയമ്പത്തൂരിൽ പഠിക്കുമ്പോഴാണ് സുമതിയെന്ന പട്ടികജാതി പെൺകുട്ടി സന്തോഷ് എന്ന ഉയർന്ന ജാതിയിൽപെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിക്കുന്നത്. ഇരുവീട്ടുകാർക്കും വിവാഹത്തോട് കടുത്ത എതിർപ്പായിരുന്നു. സന്തോഷി​​െൻറ വീട്ടുകാർ ബന്ധം ഒരിക്കലും അംഗീകരിച്ചില്ല. ഹൊസൂരിൽ ബാങ്ക് ജോലിക്കാരനായ സന്തോഷ് സുമതിയെ അവിടേക്ക് കൂട്ടികൊണ്ടുപോയി. തങ്ങൾക്ക് പ്രശ്നം ഒന്നും ഇല്ലെന്ന് പറഞ്ഞ് സന്തോഷി​​െൻറ മാതാപിതാക്കൾ താമസസ്​ഥലത്തേക്ക് വരുന്നതായി അറിയിച്ചു. ഭർത്താവി​​െൻറ മാതാപിതാക്കൾക്ക് ഭക്ഷണം പാകംചെയ്തുനിന്ന സുമതിയെ സന്തോഷി​​െൻറ പിതാവ് പളനിവേൽ പിന്നാലെവന്ന് തള്ളിത്താളെയിട്ട് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. അമ്മ മാദേശ്വരി എല്ലാത്തിനും കൂട്ടുനിന്നു. എട്ടുവർഷം കഴിഞ്ഞിട്ടും ഒടുങ്ങാത്ത പകയുമായി എത്തിയവർ കീഴ്ജാതിക്കാരിയായ മരുമകളെ വകവരുത്തുകയായിരുന്നു. പളനിവേലും മാദേശ്വരിയും ഇപ്പോൾ സേലം ജയിലിലാണ്.

താഴ്ന്നജാതിക്കാരനെ പ്രണയിച്ചതിന് ജീവിതം തന്നെ നഷ്​ടപ്പെട്ടു 19കാരിയായ കൗസല്യക്ക്. കൗസല്യയുടെ കൺമുന്നിലിട്ടാണ് ബൈക്കിലെത്തിയ മൂവർ സംഘം ഭർത്താവ് ശങ്കറിനെ വെട്ടിക്കൊന്നത്. തടുക്കാൻ ശ്രമിച്ച കൗസല്യക്കും പൊതിരെ വേട്ടേറ്റു. മാർച്ച് 13നാണ് ശങ്കറിനെ കൗസല്യയുടെ പിതാവയച്ച ക്വട്ടേഷൻ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. നിലവിൽ ശങ്കറി​​െൻറ മുത്തശ്ശിക്കും അച്ഛനും ഒപ്പം പൊലീസ്​ സംരക്ഷണയിലാണ് കൗസല്യ കഴിയുന്നത്. 

kousalya n sankar

തമിഴ്നാട് ദിണ്ഡിഗൽ കുമരലിംഗം സ്വദേശിയാണ് ശങ്കർ. പൊള്ളാച്ചിയിലെ എഞ്ചിനീയറിങ് കോളജിൽ പഠിക്കവെയാണ് ജൂനിയറായ കൗസല്യയെ കാണുന്നതും പ്രണയത്തിലാകുന്നതും. ഇവരുടെ വിവാഹം കൗസല്യയുടെ വീട്ടുകാർ ശക്തമായി എതിർത്തു. കൗസല്യ ഉന്നതകുലജാതയും ശങ്കർ ഏറ്റവും താഴെജാതിയിൽപ്പെട്ടവനും ആയിരുന്നു. എതിർപ്പുകളെല്ലാം അവഗണിച്ച് ഇരുവരും വിവാഹിതരായി. കൗസല്യ ശങ്കറി​​െൻറ വീട്ടിൽ താമസം തുടങ്ങി. ശങ്കറിനെ ഇല്ലാതാക്കാൻ തക്കം പാർത്തിരുന്ന കൗസല്യയുടെ അച്ഛൻ അയച്ച മൂവർ സംഘം ഒരു ദിവസം ഉദുമലപ്പേട്ടയിലെ മാർക്കറ്റിൽനിന്നും സാധനംവാങ്ങി മടങ്ങിയ ശങ്കറിനെയും കൗസല്യയെയും വെട്ടിവീഴ്ത്തി. ജാതിവെറിപൂണ്ട് പ്രണയത്തിലായ മക്കളെവരെ കൊലചെയ്ത ഇത്തരം സംഭവങ്ങൾ തമിഴ്നാട്ടിലുണ്ട്.

വഴിവക്കുകളിലും റെയിൽവേ ട്രാക്കിലും ഒക്കെ യുവതീയുവാക്കളുടെ ശവശരീരങ്ങളുടെ എണ്ണം കൂടിത്തുടങ്ങിയപ്പോൾ മദ്രാസ്​ ഹൈകോടതി തന്നെ വിഷയത്തിൽ ഇടപെട്ടു. പ്രമാദമായ ഒരു ദുരഭിമാന കൊലപാതകത്തിൽ വിധി പറയുന്നതിനിടെ തമിഴ് സർക്കാറി​​െൻറ ശ്രദ്ധയിലേക്കായി ചില കാര്യങ്ങൾ മദ്രാസ്​ ഹൈകോടതി ഈന്നിപ്പറഞ്ഞു. 
ദുരഭിമാന കൊലകൾ തടയുന്നതിനായി എല്ലാ ജില്ലകളിലും പ്രത്യേക സമിതികൾ രൂപീകരിക്കണം. വ്യത്യസ്​ത വിഭാഗക്കാരായ ഭാര്യാഭർത്താക്കൻമാരുടെ പരാതി കേൾക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ ഡെസ്​കുകൾ വേണം. വ്യത്യസ്​ത ജാതിയിൽനിന്നും വിവാഹം കഴിക്കുന്നവർക്ക് താൽകാലികവും സുരക്ഷിതവുമായ താമസസൗകര്യം സർക്കാർ ഒരുക്കിക്കൊടുക്കണം. ഇങ്ങനെ വിവാഹിതരാകുന്നവരുടെ മാതാപിതാക്കൾക്ക് കൗൺസലിംഗിനുള്ള സൗകര്യം ഒരുക്കണം.

ഹൈകോടതി നിർദേശങ്ങളാണെങ്കിലും ഒരെണ്ണംപോലും സർക്കാർ പാലിച്ചിട്ടില്ലെന്ന് വിരുദനഗർ കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തകൻ രാജ പറയുന്നു. മാത്രമല്ല, പല പ്രാദേശിക രാഷ്ട്രീയപാർട്ടികളും കൊലനടത്തുന്ന മാതാപിതാക്കൾക്ക് കൂട്ടുനിൽക്കുകയാണ് പതിവും. ദുരഭിമാന കൊലകളിൽ പലപ്പോഴും ജീവൻ നഷ്​ടപ്പെടുന്നത് താഴ്ന്ന ജാതിയിൽപ്പെട്ട യുവതീയുവാക്കൾക്കാണെന്നതും ശ്രദ്ധേയമാണ്. ഇതര മതവിഭാഗത്തിലുള്ളവരെ വിവാഹം കഴിക്കുന്നതിനേക്കാൾ വലിയ തെറ്റാണ്​ തമിഴ്​നാട്ടിൽ അന്യ ജാതിയിൽ പെട്ടവരുമായുള്ള പ്രണയവും വിവാഹവും. പ്രാദേശിക രാഷ്​ട്രീയ നേതൃത്വവും പൊലീസും ഒക്കെ മാതാപിതാക്കൾക്കൊപ്പം നിൽക്കുന്നതിനാൽ ഇത്തരം കൊല ചെയ്യാൻ ആളുകൾക്ക്​  യാതാരു മടിയും ഇല്ല. കൃത്യമായ തെളിവുകൾ ഉണ്ടായിട്ടും പൊലീസ്​ നടപടി എടുക്കാത്ത നിരവധി സംഭവങ്ങൾ ഇവിടങ്ങളിൽ റിപ്പോർട്ട്​ ചെയ്യപ്പെടുന്നു. മാധ്യമങ്ങൾ പോലും ഇത്തരം വിഷയങ്ങളിൽ പലപ്പോഴും ഇരക്കൊപ്പം നിൽക്കാറില്ല എന്നതും വസ്​തുതയാണ്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionkerala newshonour killingTamil Nadumalayalam newsViruda Nagar
News Summary - Honour Killing in Tamil Nadu
Next Story