Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightബി.ജെ.പിയുടെ...

ബി.ജെ.പിയുടെ പൗരത്വനിഷേധവും സി.പി.എമ്മിെൻറ സ്വത്വനിഷേധവും

text_fields
bookmark_border
congess-cpm
cancel

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ദേശീയ സ്വാതന്ത്ര്യസമരത്തിനുശേഷം ഇന്ത്യ കണ്ട ഏറ്റവും വിപുലമായ ജനക ീയ സംഘാടനമായാണ് വിലയിരുത്തപ്പെടുന്നത്. പൗരത്വഭേദഗതി നിയമം, വിശദാംശങ്ങളെല്ലാം മാറ്റിനിർത്തിയാൽ, പ്രക്ഷേപണംച െയ്യുന്ന ആശയം ലളിതമാണ്. ഇ​ന്ത്യ​യി​ൽ മു​സ്​​ലിം​ക​ൾ ഇ​നി​മേ​ൽ ര​ണ്ടാം​കി​ട പൗ​ര​ന്മാ​രോ അ​ർ​ധ​പൗ​ര​ന്മാ​ര ോ ആ​യി​രി​ക്കും എ​ന്ന​താ​ണ​ത്. മുസ്​ലിംകൾ അങ്ങനെയായിരിക്കണമെന്നത് തങ്ങളുടെ അടിസ്​ഥാന ‘വിചാരധാര’യായി സ്വീക രിച്ചവർ നാട് ഭരിക്കുമ്പോൾ പ്രതീക്ഷിക്കാവുന്നതുമാണത്. എന്നിരിക്കെ, സി.എ.എ വിരുദ്ധ പ്രക്ഷോഭത്തി​െൻറ പ്രധാന ഘ ടകമായി മുസ്​ലിംകൾ ഉണ്ടാവുന്നതും സ്വാഭാവികം. ആദിവാസിസമരത്തിൽ ആദിവാസികളായിരിക്കും പ്രധാന പങ്കാളികൾ എന്നപോലെ , ദലിത് സമരത്തി​െൻറ മുൻകൈ ദലിതുകൾക്കായിരിക്കും എന്ന പോലെ, സ്​ത്രീ പ്രശ്നം ഉന്നയിക്കുന്നത് പ്രധാനമായും സ്​ത്രീവാദികളായിരിക്കും എന്നപോലെ ലളിതമാണത്. എന്നാൽ, സി.എ.എ വിരുദ്ധ സമരത്തിലെ മുസ്​ലിം മുൻകൈ അത്ര ലളിതമായി മനസ്സിലാക്കാൻ പലർക്കും സാധിക്കുന്നില്ല. ഇത് മനസ്സിലാക്കാൻ സാധിക്കാത്തവരിൽ മുൻപന്തിയിൽ പൊതുവെ ഇടതുപക്ഷവും വിശിഷ്യ സി.പി.എമ്മുമാണ്. സി.എ.എ വിരുദ്ധ സമരത്തിലെ മുസ്​ലിം സ്വത്വപ്രകാശനത്തി​െൻറ പേരിൽ ഏറ്റവും വിറളി പിടിച്ചിരിക്കുന്നത് അവർക്കാണ്. അതാകട്ടെ സർവ നിയന്ത്രണവും വിട്ട് സംഘ്​പരിവാർ വാദങ്ങൾ, അവരെക്കാൾ ശക്തിയിൽ ആവർത്തിക്കുന്ന തരത്തിലേക്ക് വളർന്നിരിക്കുന്നു. മുസ്​ലിംകളുടെ പൗരത്വമാണ് ബി.ജെ.പി ചോദ്യം ചെയ്യുന്നതെങ്കിൽ മുസ്​ലിം സ്വത്വത്തെയാണ് സി.പി.എം ചോദ്യംചെയ്യുന്നത്.

പിണറായി പറയുന്നു,
മോദി അടിവരയിടുന്നു

കേരളത്തിൽ നടക്കുന്ന പൗരത്വസമരത്തിൽ തീവ്രവാദികൾ നുഴഞ്ഞുകയറുന്നുവെന്ന് നിയമസഭയിൽ പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ്. രണ്ടു ദിവസം കഴിഞ്ഞ് പിണറായിയുടെ പ്രസ്​താവന ഉദ്ധരിച്ച് നരേന്ദ്ര മോദി ഇക്കാര്യം പാർലമ​െൻറിൽ ആവർത്തിക്കുകയും ചെയ്തു. പിണറായി നിയമസഭയിൽ ഉയർത്തിയ ‘തീവ്രവാദ സിദ്ധാന്ത’ത്തി​െൻറ പശ്ചാത്തലമാണ് ഏറെ കൗതുകകരം. അങ്കമാലിയിൽ മഹല്ല് കമ്മിറ്റി നടത്തിയ പൗരത്വ സംരക്ഷണ റാലിയിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്തതിനെ കുറിച്ച് സ്​ഥലം എം.എൽ.എ റോജി ജോൺ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഇൗ തീവ്രവാദ തിയറി വരുന്നത്. പക്ഷേ, എന്തിനാണ് കേസെടുത്തത് എന്നതിനുമാത്രം ഉത്തരം പറഞ്ഞില്ല. അങ്കമാലിയിൽ മാത്രമല്ല, കേരളത്തിൽ അങ്ങോളമിങ്ങോളം സമാധാനപരമായി നടന്ന പൗരത്വസമരങ്ങൾക്കെതിരെ ഡസൻകണക്കിന് കേസുകളാണ് പൊലീസ്​ എടുത്തിരിക്കുന്നത്.
ഇൗ കേസുകളുടെ വിശദാംശങ്ങൾ പരിശോധിക്കുമ്പോഴാണ് വിചിത്രമായ കാര്യങ്ങൾ പുറത്തുവരുന്നത്. പലേടത്തും സാമുദായികസ്​പർധ വളർത്തുന്നതിനെതിരായ വകുപ്പുകളാണ്​ ചേർത്തിരിക്കുന്നത്​. പൗരത്വനിയമത്തെ അനുകൂലിച്ച് ബി.ജെ.പി പൊതുയോഗങ്ങൾ നടക്കുന്ന പല സ്​ഥലങ്ങളിലും നാട്ടുകാർ കൂട്ടത്തോടെ അങ്ങാടികൾ ബഹിഷ്കരിച്ചും കടകളടച്ചും പ്രതിഷേധിച്ചിരുന്നു. പൗരത്വസമരത്തിൽ കേരളത്തിൽ രൂപംകൊണ്ട ഏറ്റവും ജൈവികമായ പ്രതിഷേധരീതിയായിരുന്നു അത്. ഇങ്ങനെ സ്വമേധയാ കടകളടച്ചവർക്കെതിരെയാണ് 153 എ ചുമത്തി വ്യാപകമായി കേസെടുത്തിരിക്കുന്നത് എന്നതാണ് വിചിത്രം. ഒരാൾ സ്വന്തം കട സ്വമേധയാ അടച്ചിടുന്നത് എങ്ങനെയാണ് സമുദായ സ്​പർധയാകുന്നത് എന്നത് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഇനി, നിർബന്ധ പൂർവം അടപ്പിച്ചതാണെന്ന് വിചാരിക്കുക. അങ്ങനെയെങ്കിൽ കേസെടുക്കേണ്ടത് 153 എ വെച്ചല്ലല്ലോ. ഇതിനിടയിൽ വിചിത്രമായ കലാപരിപാടികൾ ഏറെ നടന്നിട്ടുണ്ട്. ഗുജറാത്ത് ആവർത്തിക്കും എന്ന് ഭീഷണിപ്പെടുത്തിയാണ് കോഴിക്കോട് കുറ്റ്യാടിയിൽ ആർ.എസ്​.എസുകാർ പ്രകടനം നടത്തിയത്. ഗുജറാത്ത് ആവർത്തിക്കും എന്നുപറഞ്ഞ് പ്രകടനം നടക്കുമ്പോൾ ജീവനിൽ കൊതിയുള്ളവർ കടയടച്ച് വീട്ടിൽ പോകും. പക്ഷേ, അവിടെ ആദ്യം സംഭവിച്ചത് കടയടപ്പിന് ആഹ്വാനം ചെയ്തവർക്കെതിരെ കേസെടുത്തുവെന്നതാണ്. ആരുടെയും പരാതിയില്ലാതെയായിരുന്നു കേസ്​. എന്നാൽ, ഗുജറാത്ത് ആവർത്തിക്കും എന്ന് ആേക്രാശിച്ചവർക്കെതിരെ കേസെടുക്കാൻ മൂന്നോളം പരാതികൾ പൊലീസ്​ സ്​റ്റേഷനിൽ ചെല്ലേണ്ടിവന്നു.

എന്തുകൊണ്ട് 153 എ?
പൗരത്വസമരക്കാർക്കെതിരെ എടുത്ത കേസുകളിൽ സമുദായ സ്​പർധ വകുപ്പ് വ്യാപകമായി ഉപയോഗിക്കപ്പെട്ടത് വെറുതെയല്ല. പൗരത്വസമരവുമായി ബന്ധപ്പെട്ട് സി.പി.എം തുടക്കംമുതൽ രൂപപ്പെടുത്തിയ ആഖ്യാനത്തിന് അനുസൃതമാണത്. മുസ്​ലിംകൾ പൗരത്വസമരം നടത്തുന്നത് സമുദായസ്​പർധയുണ്ടാക്കും എന്ന യാഥാസ്​ഥിതിക ആഖ്യാനമാണത്. ദലിത് പ്രശ്നത്തിൽ ദലിതുകളും സ്​ത്രീ പ്രശ്നത്തിൽ സ്​ത്രീകളും ഗാഡ്ഗിൽ പ്രശ്നത്തിൽ ക്രിസ്​ത്യൻസഭകളും സമരം നടത്തുമ്പോഴൊന്നുമില്ലാത്ത ഒരു വഴുക്കലാണത്. മുസ്​ലിംകൾ രംഗത്തിറങ്ങുന്നതും തങ്ങൾക്കുവേണ്ടി സ്വയം സംസാരിക്കുന്നതും ഉൾക്കൊള്ളാൻ കഴിയാത്ത മനഃസ്​ഥിതിയാണത്. സ്വയം ശബ്​ദം പുറപ്പെടുവിക്കാൻ അവകാശവും അധികാരവുമില്ലാത്ത നീചവർഗമാണവർ എന്ന തീർപ്പാണത്. അവർക്കുവേണ്ടി ഞങ്ങൾ സംസാരിച്ചുകൊള്ളും എന്ന രക്ഷാകർതൃനിലപാടാണ്​ അത്. പൗരത്വസമരവുമായി ബന്ധപ്പെട്ട് കേരളത്തിലെ സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കൾ നടത്തിയ പ്രസ്​താവനകൾ ഒന്നൊന്നായി പരിശോധിച്ചാൽ ഈ ധ്രുവീകരണഭീതി അവർ നിരന്തരം ഉന്നയിച്ചതായി കാണാം. യഥാർഥത്തിൽ, നേര​േത്തതന്നെ വർഗീയ വിഷവുമായി നടക്കുന്ന സംഘികൾ കൂടുതൽ വർഗീയവാദികളായതല്ലാതെ, പൗരത്വസമരം കേരളത്തിൽ ഒരുവിധ സമുദായ ധ്രുവീകരണവുമുണ്ടാക്കിയിട്ടില്ല. മറിച്ച്, സാധാരണ ഹിന്ദുവും മുസ്​ലിമും തമ്മിലുള്ള ഇഴയടുപ്പവും ഐക്യദാർഢ്യബോധവും വർധിക്കുകയാണ് ചെയ്​തിരിക്കുന്നത്. മുസ്​ലിംകൾ അവരുടെ പ്രശ്നം മുൻനിർത്തി സമരം ചെയ്താൽ വർഗീയവാദികളായിപ്പോകുന്നവരല്ല കേരളത്തിലെ സാധാരണ ഹിന്ദുക്കൾ. ഒരു ജനതയെന്ന നിലക്ക് സഹോദര സമുദായങ്ങളുമായുള്ള ബന്ധത്തിന് തങ്ങളുടെതായ അർഥങ്ങളും ആഴങ്ങളും രൂപപ്പെടുത്താൻ കെൽപുള്ളവരാണ് കേരളത്തിലെ മുസ്​ലിംകൾ. സി.പി.എമ്മില്ലാത്ത കാലത്ത് പോർചുഗീസ്​ സാമ്രാജ്യത്വത്തിനെതിരെ സാമൂതിരിയോടൊത്തുചേർന്ന് ജിഹാദ് നടത്തിയവരാണവർ. മമ്പുറം പള്ളിയുടെ മിഹ്​റാബ് ജന്മിത്വത്തിനെതിരെയും ബ്രിട്ടീഷ് സാമ്രജ്യത്വത്തിനെതിരെയുമുള്ള സമരമുഖമാക്കി മാറ്റിയവരാണവർ. അതിനാൽ, സാമുദായിക സഹവർത്തിത്വത്തെക്കുറിച്ചും സമരത്തെക്കുറിച്ചും സി.പി.എം മുസ്​ലിംകൾക്ക് പ്രത്യേകമായി ട്യൂഷൻ എടുക്കേണ്ട കാര്യമില്ല. തലമുറകൾകൊണ്ട് അവർ രൂപപ്പെടുത്തിയ ഇഴയടുപ്പത്തി​െൻറ മഹത്തായ പാരമ്പര്യം ഇവിടെയുണ്ട്. ഒരു സമരം നടത്തുമ്പോഴേക്ക് അത് ഒലിച്ചു പോകുമെന്ന് സി.പി.എം സിദ്ധാന്തിക്കുന്നുവെങ്കിൽ അവരിലെ ഉള്ളിലെ വിഷമാണ് അതിലൂടെ പുറത്തുവരുന്നത്.

ഇന്നോവ ഒരു ചെറിയ കാറല്ല
സാമുദായിക ധ്രുവീകരണ/ തീവ്രവാദ സിദ്ധാന്തം ആവർത്തിക്കാനും ആ നിലക്ക്​ കേസുകളെടുക്കാനും സി.പി.എമ്മിനെ േപ്രരിപ്പിക്കുന്ന മറ്റൊരു ഘടകം കൂടിയുണ്ട്. സാമുദായിക ധ്രുവീകരണത്തി​െൻറ അവസ്​ഥ സൃഷ്​ടിച്ച് മുതലെടുക്കാനുള്ള രാഷ്​ട്രീയ കൗശലമാണത്. 1993 സെപ്​റ്റംബർ ആറിന് മലപ്പുറം താനൂരിൽ ബോംബ് നിർമാണത്തിനിടയിലെ സ്​ഫോടനത്തിൽ ശ്രീകാന്ത് എന്ന ആർ.എസ്​.എസ്​ പ്രചാരകൻ കൊല്ലപ്പെട്ടു. ഏതാനും ദിവസങ്ങൾക്കുശേഷം നടക്കാനിരിക്കുന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയിൽ പങ്കെടുക്കുന്ന കുട്ടികൾക്കുനേരെ എറിയാൻ ബോംബുകൾ തയാറാക്കുന്നതിനിടെയാണ് ആ പ്രചാരകൻ കൊല്ലപ്പെടുന്നത്. സ്വന്തം കുഞ്ഞുങ്ങളെ കൊന്ന് നാട്ടിൽ കുഴപ്പമുണ്ടാക്കാനുള്ള കുടിലതന്ത്രമായിരുന്നു അത്. ഇതേക്കുറിച്ച് അന്നത്തെ ജില്ല പൊലീസ്​ മേധാവി പത്രസമ്മേളനം വിളിച്ച്​ പറഞ്ഞത് മലപ്പുറം ജില്ലയെ ദൈവം രക്ഷിച്ചു എന്നായിരുന്നു. ഇതിന് സമാനമായ സംഭവമാണ് ചരിത്രപ്രസിദ്ധമായ ആ ഇന്നോവ കാറിലെ സ്​റ്റിക്കറും. കുലംകുത്തിയെന്ന് പാർട്ടി അടയാളപ്പെടുത്തിയ മുൻ സഖാവിനെ വെട്ടിക്കൊല്ലാൻ പോയ വിപ്ലവസംഘം യാത്രചെയ്ത കാറിൽ ‘മാശാ അല്ലാഹ്’ എന്ന സ്​റ്റിക്കർ ഒട്ടിച്ചുവെച്ചതും താനൂരിലെ ആർ.എസ്​.എസ്​ പ്രചാരകൻ ചെയ്തതും ഫലത്തിൽ ഒന്നാണ്. അതായത്, മുസ്​ലിം വിരുദ്ധതയുടെ ഒരു മുറി മാർക്സിസ്​റ്റ്​ പാർട്ടി എന്നും തുറന്നുവെച്ചിട്ടുണ്ട്. ഇസ്​ലാമോഫോബിയയുടെ രാഷ്​ട്രീയസാധ്യതകൾ കേരളത്തിൽ ഏറ്റവുമധികം പ്രയോഗിച്ച പാർട്ടിയാണത്.
രാഷ്​ട്രീയമായി സി.പി.എം മിക്കപ്പോഴും മുസ്​ലിം പ്രശ്നങ്ങളോടൊപ്പം നിന്നിട്ടുണ്ട് എന്നത് വസ്​തുതയാണ്. ബാബരി മസ്​ജിദ് മുതൽ പൗരത്വ ഭേദഗതി നിയമംവരെ –വിശദാംശങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ടാകാമെങ്കിലും–രാഷ്​ട്രീയമായി പ്രശ്നത്തി​െൻറ മെറിറ്റിനോട് നീതി പുലർത്തുന്ന നിലപാട് അവർ സ്വീകരിച്ചിട്ടുണ്ട്.

അതേസമയം, സാംസ്​കാരികമായി ഇസ്​ലാമോഫോബിയ അവരുടെ ഉള്ളിലുണ്ട് എന്നു മാത്രമല്ല, അത് വോട്ട് രാഷ്​ട്രീയത്തിലെ ആയുധമായി അവർ ഉപയോഗിച്ചുപോന്നിട്ടുമുണ്ട്. ഇ.എം.എസി​െൻറ ശരീഅത്ത് ആക്രമണമാണ് അതി​െൻറ ക്ലാസിക്കൽ ഉദാഹരണം. കഴിഞ്ഞ യു.ഡി.എഫ് മന്ത്രി സഭയുടെ കാലത്ത് അഞ്ചാംമന്ത്രി, പച്ച ബോർഡ്, നിലവിളക്ക്, ലീഗ് മന്ത്രിമാരുടെ പെഴ്സനൽ സ്​റ്റാഫി​െൻറ മതം തുടങ്ങിയ വിഷയങ്ങളുയർത്തി ഇസ്​ലാമോഫോബിയയുടെ മനോഘടന മലയാളികൾക്കിടയിൽ പരത്തുന്നതിൽ സി.പി.എം മുന്നിലായിരുന്നു. ലോകമാകെ വിദ്യാഭ്യാസ പ്രവർത്തകർ അംഗീകരിച്ച പച്ച ബോർഡിനെതിരെ പരസ്യമായി രംഗത്തുവന്നതിൽ സാക്ഷാൽ പിണറായിയുമുണ്ടായിരുന്നു. മഹാനായ കമ്യൂണിസ്​റ്റായി സി.പി.എമ്മുകാർ ആഘോഷിക്കുന്ന വി.എസ്​. അച്യുതാനന്ദനെ സാധാരണ മുസ്​ലിം എങ്ങനെയായിരിക്കും ഓർക്കുന്നത് എന്ന് ആലോചിക്കുന്നത് നന്നാവും. വർഗീയ അപസ്​മാരം ബാധിച്ച ഒരു മുൻ പൊലീസ്​ മേധാവി ജനസംഖ്യയെ കുറിച്ചുള്ള വിവാദങ്ങൾ ഉയർത്തിയത് അടുത്ത കാലത്താണ്. എന്നാൽ മുസ്​ലിംകൾ പെറ്റുപെരുകി കേരളം 20 കൊല്ലം കൊണ്ട് ഇസ്​ലാമികരാജ്യമാകാൻ പോകുന്നു എന്ന് ആദ്യമായി പറഞ്ഞത് നേര​േത്ത പറഞ്ഞ മഹാനായ കമ്യൂണിസ്​റ്റാണ്. മലപ്പുറം ജില്ലക്കെതിരായ വ്യാപകമായ വെറി വളർത്തുന്നതിൽ ഇദ്ദേഹത്തെ പോലെ സംഭാവന നൽകിയ മറ്റൊരാളില്ല. ഇപ്പോഴത്തെ എൽ.ഡി.എഫ് കൺവീനറാകട്ടെ, വാ തുറന്നാൽ എങ്ങനെ മുസ്​ലിം വിരുദ്ധത വിസർജിക്കാം എന്നതിൽ ഡോക്​ടറേറ്റ് നേടിയ ആളാണ്. അതായത്, രാഷ്​ട്രീയമായി കടുത്ത സംഘ്​പരിവാർ വിരുദ്ധ നിലപാട് സ്വീകരിക്കുമ്പോഴും സാംസ്​കാരികമായി അവർ സംഘികളോടൊപ്പം സഞ്ചരിക്കുകയായിരുന്നു. അത് അവരുടെ തന്നെ രാഷ്​ട്രീയത്തെ അപ്രസക്തമാക്കുകയാണെന്ന് അവർ തിരിച്ചറിയുന്നില്ല. അതായത്, മുസ്​ലിംവിരുദ്ധ മനോഘടന നാട്ടിലുണ്ടാക്കി സംഘ്​പരിവാറിനെതിരെ പ്രസംഗിച്ചതുകൊണ്ട് കാര്യമില്ല. ഇടതുപക്ഷം ഉഴുതുമറിച്ച മനോനിലങ്ങളിലാണ് ബി.ജെ.പി രാഷ്​ട്രീയ വിത്തിറക്കുന്നത്. പൗരത്വസമരവുമായി ബന്ധപ്പെട്ട് സി.പി.എം നടത്തുന്ന കാമ്പയിനുകൾ അതി​െൻറ നല്ല ഉദാഹരണങ്ങളാണ്. സ്വന്തം അനുനായികളെ ബി.ജെ.പിക്കുള്ള സാംസ്​കാരിക മൂലധനമാക്കുകയാണ് ഇതിലൂടെ സി.പി.എം ചെയ്യുന്നത്.
(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressopinionmalayalam newsCAA protest
News Summary - BJP and CPM on citizenship-Opinion
Next Story