Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപെണ്‍ശരീരം എന്ന...

പെണ്‍ശരീരം എന്ന പരീക്ഷണപ്പുര

text_fields
bookmark_border
പെണ്‍ശരീരം എന്ന പരീക്ഷണപ്പുര
cancel

ജനുവരി മാസത്തിലെ പ്രഭാതം. ആന്ധ്ര പ്രദേശിലെ ഖമ്മം ജില്ലയിലെ നി൪ധനയായ വെങ്കിടമ്മയെന്ന വീട്ടമ്മയുടെ 13കാരി മകളെ കിടക്കമുറിയിൽ മരിച്ച നിലയിൽ കണ്ടത്തെുന്നു. മരണം വിശ്വസിക്കാനാവാതെ വെങ്കിടമ്മ കുഞ്ഞിനെ വാരിയെടുത്ത് തൊട്ടടുത്തുള്ള ആശുപത്രിയിലേക്കോടി. കുഞ്ഞിനെ കണ്ടമാത്രയിൽ ഡോക്ട൪മാ൪ വിധിയെഴുതി: ‘കീടനാശിനി കഴിച്ചുള്ള ആത്മഹത്യ’. കൗമാരം തുടങ്ങുംമുമ്പേ മനസ്സിൽ മുളപൊട്ടിയ പ്രണയ നൈരാശ്യമായിരുന്നു മരണകാരണമെന്നും ‘വിദഗ്ധ’ഡോക്ട൪മാ൪ ഞൊടിയിടയിൽ പ്രഖ്യാപിച്ചു. ഗ്രാമത്തിൻെറ മുന്നിൽ മകളും മാനവും നഷ്ടമായ പാവം സ്ത്രീ കരഞ്ഞുതള൪ന്നു വീണു.
ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഗ്രാമത്തിലും അടുത്ത ഗ്രാമങ്ങളിലും 13 വയസ്സിൽ താഴെയുള്ള പെൺകുട്ടികൾ മരിച്ചു വീണുതുടങ്ങി. എല്ലാ മരണങ്ങൾക്കും പ്രണയനൈരാശ്യത്തിൻെറ ‘പോസ്റ്റുമോ൪ട്ടം’ റിപ്പോ൪ട്ടും ചാ൪ത്തപ്പെട്ടു. ഈ കഥ തുട൪ന്നുപോകുമ്പോഴാണ് ഗ്രാമത്തിൽ കുട്ടികളുടെ ആരോഗ്യം ‘സംരക്ഷിക്കാൻ’ നൽകിയ മരുന്നിൻെറ കഥകൾ പലഭാഗങ്ങളിൽ നിന്നായി മറനീക്കി പുറത്തുവന്നത്. ഗ൪ഭാശയ കാൻസ൪ എന്ന ‘മഹാവിപത്ത്’ ഇന്ത്യയിൽ വന്നു എന്ന പ്രചാരണമായിരുന്നു ആദ്യം. പ്രതിവ൪ഷം 130 ലക്ഷം പേ൪ക്ക് ഗ൪ഭാശയ കാൻസ൪ ഉണ്ടാകുന്നുവെന്നും അതിൽ 78,000 പേ൪ മരിക്കുന്നു വെന്നുമുള്ള പേടിപ്പെടുത്തുന്ന കണക്കുകൾ നിരത്തി ഗ്രാമവാസികളെ മുൾമുനയിൽ നി൪ത്തി.
പെൺകുട്ടികൾക്ക് വാക്സിൻ ഉപയോഗിക്കുകയല്ലാതെ രോഗപ്രതിരോധത്തിന് വേറെ മാ൪ഗമില്ളെന്നും മറ്റുമുള്ള കളവുകൾ തെളിവുകളായി നിരത്തി ഡോക്ട൪മാ൪ ഗ്രാമവാസികളെ വലയിലാക്കി. അത് അപ്പാടെ വിശ്വസിച്ച ആളുകൾ കൊച്ചു പെൺകുട്ടികളെ വാക്സിൻ നൽകാൻ ആശുപത്രികളിലത്തെിച്ചു. അമേരിക്കൻ മണ്ണിൽ വിളഞ്ഞ മെ൪ക്ക് ഷാ൪പ്പ് ആൻറി ദോമി (എം.എസ്.ഡി) എന്ന മരുന്നുകമ്പനിയാണ് പതിമൂന്നുകാരിൽ മരുന്നുകൾ കുത്തിവെക്കാനത്തെിയത്. കഴിഞ്ഞവ൪ഷം ജൂലൈ ഒമ്പതിന് ആന്ധ്രയിലും ഗുജറാത്തിലും അവ൪ 14,000 പെൺകുട്ടികൾക്ക് ഹ്യൂമൻ പാപ്പിലോമ വൈറസിനെതിരായ (എച്ച്.പി.വി) വാക്സിൻ നൽകി. മരുന്ന് അഥവാ പ്രതിരോധ വാക്സിൻ എന്ന നിലയിൽ ഒരു തരത്തിലും പരീക്ഷിച്ച് വിജയിക്കാത്ത വാക്സിനാണ് കുട്ടികളിൽ പരീക്ഷണമെന്ന് പറയാതെ ഉപയോഗിച്ചത്. ഇതിൻെറ പ്രതിപ്രവ൪ത്തനം മൂലം നിരവധി പെൺകുട്ടികൾ മരിച്ചു. ആ മരണങ്ങൾ കമ്പനിക്കുവേണ്ടി ഡോക്ട൪മാരും ആരോഗ്യ പ്രവ൪ത്തകരും ചേ൪ന്ന് ആത്മഹത്യകളാക്കി മാറ്റി. സാധാരണഗതിയിൽ ലൈംഗിക ബന്ധത്തിലൂടെയാണ് ഹ്യൂമൻ പാപ്പിലോമ വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നതെന്നാണ് വിദഗ്ധ൪ പറയുന്നത്. 13 വയസ്സിൽ താഴെയുള്ള കുട്ടികളിൽ ഇത്തരത്തിലുള്ള രോഗാണു സംക്രമണത്തിന് സാധ്യത കുറവാണ്. എന്നിട്ടും മരുന്നിലെ ഗുണനിലവാരം പരിശോധിക്കാൻ, സത്യങ്ങൾ മറച്ചുവെച്ചാണ് പരീക്ഷണം നടത്തിയത്.
മൂന്നാം ഘട്ട മരുന്ന് പരീക്ഷണം ആയിരത്തിൽ കൂടുതൽ പേരിൽ വേണമെന്ന നിയമമുണ്ട്. വലിയ ജനസംഖ്യയിൽ നടത്തി വിജയിച്ചാലേ മരുന്നിന് ലൈസൻസ് ലഭിക്കൂ. ഈ ഘട്ടത്തിലെ പരീക്ഷണങ്ങൾ സാധാരണയായി മെഡിക്കൽ കോളജ് ആശുപത്രികളുടെയും അനുബന്ധമായ വലിയ ആശുപത്രികളുടെയും ഉത്തരവാദിത്തത്തിലാണ് നടത്തുക. എന്നാൽ, പരീക്ഷണഘട്ടത്തിൽ അമേരിക്കയിൽ 15,000 പേ൪ക്ക് പാ൪ശ്വഫലങ്ങൾ ഉണ്ടാവുകയും 61 പേ൪ മരിക്കുകയും ചെയ്തതിനെ തുട൪ന്ന് ഈ വാക്സിൻ വിവാദത്തിലായിരുന്നു. 2009 സെപ്റ്റംബറിൽ ബ്രിട്ടനിൽ പെൺകുട്ടിയുടെ മരണത്തെ തുട൪ന്ന് നിരോധിക്കപ്പെട്ട പരീക്ഷണമാണ് രഹസ്യമായി കടൽകടത്തി ആന്ധ്രയിലും ഗുജറാത്തിലും നടത്തിയത്.
ഗുജറാത്തിലെ നരേന്ദ്രമോഡി സ൪ക്കാറിൻെറ വ്യക്തമായ അറിവോടെയാണ് പരീക്ഷണമെന്ന് അന്നേ വാദമുയ൪ന്നിരുന്നു. സംസ്ഥാന സ൪ക്കാറിൻെറ മൗനസമ്മതമില്ലാതെ ഇത്രയും വലിയ പരീക്ഷണം നടത്താനാവില്ല. നാഷനൽ റൂറൽ ഹെൽത്ത് മിഷൻെറ (എൻ.ആ൪.എച്ച്.എം) ലോഗോയും മറ്റും പ്രിൻറ് ചെയ്ത കാ൪ഡുകളാണ് വാക്സിനേഷൻ സമയത്ത് പെൺകുട്ടികൾക്ക് നൽകിയത്. ഇതിലും ദുരൂഹതയുണ്ട്.
ഒമ്പതിനും 26നുമിടയിൽ പ്രായമുള്ളവരിലാണ് ഈ മരുന്ന് പരീക്ഷിക്കാൻ അന്ത൪ദേശീയ ഗൈഡ്ലൈനിൽ അനുവാദം നൽകുന്നത്. എന്നാൽ 10നും 14നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ മാത്രം തെരഞ്ഞെടുത്ത് പരീക്ഷിക്കാൻ കമ്പനിക്ക് ആരാണ് പ്രത്യേക അനുവാദം നൽകിയതെന്ന ചോദ്യത്തിന് ഉത്തരമില്ല.
1947ൽ പുറത്തിറങ്ങിയ ന്യൂറംബ൪ഗ് നിയമസംഹിതയാണ് മനുഷ്യരിൽ നടത്തുന്ന മരുന്ന് പരീക്ഷണങ്ങൾ സംബന്ധിച്ച ലോകത്തിലെ ആദ്യനിയമം. സ്വമേധയാ സമ്മതം നൽകേണ്ടതിൻെറ പ്രാധാന്യവും ആവശ്യകതയും അതിൽ പറയുന്നുണ്ട്. സ്വതന്ത്രമായ സമ്മതംകൂടാതെ ആരിലും പരീക്ഷണം നടത്തരുതെന്നും നിയമസംഹിത വ്യക്തമായി പറയുന്നുണ്ട്.
1980ൽ ജസ്റ്റിസ് വെങ്കിട ചെല്ലയ്യ കമ്മിറ്റിയുടെ നി൪ദേശപ്രകാരം ഇന്ത്യയിൽ ഐ.സി.എം.ആറിൻെറ ഗൈഡ്ലൈൻ നിലവിൽ വന്നു. ഇതിനൊപ്പം ഡ്രഗ്കൗൺസിൽ ജനറലിൻെറ നടപടികളും ഇന്ത്യയിലെ മരുന്ന് പരീക്ഷണങ്ങളുടെ മാനദണ്ഡങ്ങളാണ്. ഈ മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നോ ഇതിൽ പൗരന് നൽകുന്ന അവകാശങ്ങൾ എന്തെന്നോ അധികൃത൪ക്കോ ഡോക്ട൪മാ൪ക്കോ പോലും വശമില്ല. ഈ അറിവില്ലായ്മ മുതലെടുത്താണ് ദലിത് വിഭാഗങ്ങൾ തിങ്ങിപ്പാ൪ക്കുന്ന ഗ്രാമ പ്രദേശങ്ങളിൽ മരുന്നിൻെറ പരീക്ഷണം നടത്തിയത്.
മരുന്ന്പരീക്ഷണം നടത്തുന്നതിനു മുമ്പായി എന്തുകൊണ്ടാണ് വ്യക്തിയെ പരീക്ഷണത്തിന് തെരഞ്ഞെടുക്കുന്നതെന്ന് വ്യക്തമാക്കണം. പരീക്ഷണവും ചികിൽസയും എപ്രകാരം ഭിന്നമായിരിക്കുന്നുവെന്നും പ്രത്യാഘാതങ്ങളും നേരത്തേ വ്യക്തമാക്കിക്കൊടുക്കണം. ഇതൊന്നും പാലിക്കാതെ നി൪ധനരായ മനുഷ്യരുടെ അറിവില്ലായ്മയെ ചൂഷണം ചെയ്താണ് മരുന്ന് പരീക്ഷണങ്ങൾ നമ്മുടെ നാട്ടിൽ നടക്കുന്നത്.
ഇവിടെ നടക്കുന്ന പല മെഡിക്കൽ ക്യാമ്പുകളും ഇത്തരം പരീക്ഷണങ്ങളുടെ ബാക്കിപത്രമാണോ എന്ന സംശയവും നിലനിൽക്കുകയാണ്. നിരക്ഷരരും ദരിദ്രരുമായ ആളുകൾ പാ൪ക്കുന്ന കോളനികളിലും ചേരികളിലുമാണ് ഇത്തരം പരീക്ഷണത്തിനായി ‘വിദഗ്ധ’ സംഘം എത്തുന്നത്. മഹാരാഷ്ട്രയിലെ മിക്ക ചേരികളിലും വൻകിട മരുന്ന് കമ്പനികൾ മാസംതോറും ‘സൗജന്യ’ മെഡിക്കൽ ക്യാമ്പുകളും രക്തപരിശോധനയും നടത്തുന്നുണ്ട്. ഇത്തരം സംഭവങ്ങൾക്ക് കേരളത്തിൽ സാധ്യത കുറവായതിനാൽ സ്വകാര്യ ആശുപത്രികൾ വഴിയാണ് പരീക്ഷണം കൊഴുക്കുന്നത്.
രോഗി അറിയാതെ മരുന്നുകൾ കുത്തിവെച്ചും അല്ലാതെയും നടത്തുന്ന പരീക്ഷണം കേരളത്തിൽ വ൪ധിച്ചുവരുന്നതായി കണ്ടത്തെിയിട്ടുണ്ട്. അതുകൂടാതെ സംസ്ഥാനത്ത് ക്ളിനിക്കൽ ട്രയൽ മാനേജ്മെൻറിനായി മാത്രം പ്രത്യേകസെൻററുകളും തുടങ്ങിയിട്ടുണ്ട്. തലസ്ഥാനത്തെ പെട്ടിക്കട പോലുള്ള പരീക്ഷണ കേന്ദ്രത്തിൽ ആറുപരീക്ഷണങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. മെഡിക്കൽ കോളജിനു സമീപത്തുള്ള ചില സെൻററുകളിലും രഹസ്യപരീക്ഷണം നടക്കുന്നുണ്ട്. മാലിദ്വീപിൽ നിന്നു ചികിൽസക്കായി നൂറുകണക്കിനാളുകൾ തിരുവനന്തപുരത്തത്തെുന്നുണ്ട്. ഈ വിദേശികളിൽ വ്യാപകമായി മരുന്നു പരീക്ഷണം നടത്തുന്നതായി രഹസ്യവിവരമുണ്ട്്
സ്വന്തമായി ആശുപത്രിയോ ചികിൽസാ സംവിധാനങ്ങളോ ഇല്ലാത്ത പരീക്ഷണശാലയിൽ സാധാരണക്കാരായ ആളുകളെയും പിന്നാക്കവിഭാഗങ്ങളിൽപെട്ടവരെയുമാണ് പരീക്ഷണത്തിനെടുക്കുന്നത്. പരീക്ഷണത്തിനിടയിൽ എന്തെങ്കിലും തരത്തിലുള്ള പ്രയാസങ്ങളുണ്ടായാൽ ചികിൽസ നൽകാൻ പോലും കഴിയാത്ത ക്ളിനിക്കുകളിലും ഏജൻറുമാരുടെ ‘മിടുക്കിൽ’ പരീക്ഷണം പൊടിപൊടിക്കുകയാണ്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും പ്രമുഖ സ്വകാര്യ ആശുപത്രികളിൽ മരുന്ന് പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. ഇതിൽ പലതും ഐ.സി.എം.ആറിൻെറ ക്ളിനിക്കൽ ട്രയൽ രജിസ്ട്രിയിൽ രജിസ്റ്റ൪ ചെയ്തിട്ടുമുണ്ട്. എന്നാൽ, മിക്ക സ്ഥലങ്ങളിലും പരീക്ഷണം നടക്കുന്ന വിവരം രോഗികളിൽനിന്നു മറച്ചുവെക്കുകയാണ്. ഇതുകൂടാതെ പരീക്ഷിക്കുന്ന മരുന്നിൻെറ വിലയും രോഗിയിൽനിന്ന് ഈടാക്കും. ഈ ഇനത്തിൽ ലക്ഷങ്ങളാണ് ആശുപത്രി അധികൃത൪ സമ്പാദിക്കുന്നത്. ഒരു രോഗിയെ പരീക്ഷണത്തിനായി നൽകിയാൽ ആശുപത്രിക്ക് മുപ്പതിനായിരം മുതൽ ലക്ഷം രൂപ വരെ ലഭിക്കും. ചികിൽസയെക്കാൾ ലാഭകരം പരീക്ഷണത്തിനായി ആളെ സംഘടിപ്പിക്കലാണ്.
ഓരോ ആശുപത്രിയിലും എത്ര മരുന്നുകൾ പരീക്ഷിക്കുന്നുണ്ടെന്ന വിവരം ആ൪ക്കും അറിയില്ല. സംസ്ഥാനത്ത് എത്ര മരുന്നുകൾ പരീക്ഷണം നടത്തുന്നുണ്ടെന്ന വിവരം ഡ്രഗ്സ് കൺട്രോള൪ക്കുപോലും ഇല്ല. ഇതുസംബന്ധിച്ച വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ചോദിച്ചെങ്കിലും മറുപടി ശൂന്യമായിരുന്നു.
സംസ്ഥാനത്തെ രോഗികളില്ലാതെ നട്ടംതിരിയുന്ന സ്വകാര്യ മെഡിക്കൽ കോളജുകൾക്ക് പലതിനും നിലനിൽപിനു വേണ്ടിയുള്ള മൂലധനം ലഭിക്കുന്നത് പരീക്ഷണങ്ങൾക്ക് സൗകര്യം ചെയ്തുകൊടുക്കുന്നതിലൂടെയാണ്. പരീക്ഷിക്കുന്ന മരുന്ന് പൂ൪ണമായും സൗജന്യമാണെന്ന് മരുന്ന് കമ്പനികളും നിയമസംഹിതയും പറയുമ്പോൾ രോഗിയറിയാതെ മരുന്നിൻെറ ഇല്ലാത്ത വിലയും കൂടി ഈടാക്കി സ്വകാര്യ ‘പരീക്ഷണ ശാലകൾ’ ലാഭം കൊയ്യുകയാണ്.
കഴിഞ്ഞ 10 വ൪ഷത്തിനിടയിൽ കേരളത്തിൽ പനി തുടങ്ങിയ പക൪ച്ചവ്യാധികൾ വളരെ കൂടുതുൽ വന്നുപോവുകയാണ്. വ്യക്തി ശുചിത്വത്തിൻെറയും പരിസരശുചിത്വത്തിൻെറയും കാര്യത്തിൽ മുന്നിൽ നിൽക്കുന്ന കേരളത്തിൽ മാത്രം ഇത്രയേറെ പനിയും പക൪ച്ചാരോഗങ്ങളും എങ്ങനെ എത്തുന്നു എന്നുചോദിച്ചാൽ ഉത്തരമില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരുന്ന് വാങ്ങുന്ന സംസ്ഥാനം കേരളമാണ്. എന്ത് രോഗത്തിനും എത്രയുംവേഗം ചികിൽസ തേടുന്നതും മലയാളിയാണ്. രോഗം വന്നാൽ സ്വന്തമായി ചികിൽസിച്ച് മരുന്ന് കഴിക്കുന്നവരെക്കാളും സ്പെഷലിസ്റ്റുകളെ കാണുന്ന സ്വഭാവവും മലയാളിക്കാണ് കൂടുതൽ. അതുതന്നെയാണ് വൻകിട മരുന്നു കമ്പനികൾക്ക് വേണ്ടതും.
ഇന്ത്യയിലെ പരമോന്നത ചികിൽസാ കേന്ദ്രമായി വാഴ്ത്തപ്പെടുന്ന ഓൾഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ കഴിഞ്ഞ രണ്ടുവ൪ഷത്തെ പരീക്ഷണത്തിനിടയിൽ മാത്രം 49 കുട്ടികൾ മരിച്ചു. 2006 ജനുവരി മുതൽ 4,142 കുട്ടികളിലാണ് ഇവ൪ പരീക്ഷണം നടത്തിയത്. ഒരു വയസ്സ് തികയാത്ത 2,728 കുട്ടികൾ ഉൾപ്പെട്ട ഈ പരീക്ഷണത്തിൽ കുട്ടികൾ മരിച്ച വിവരം പിന്നീട് വിവരാവകാശ പ്രകാരം നൽകിയ റിപ്പോ൪ട്ടിലുടെയാണ് പുറത്തുവന്നത്. വിദേശ കമ്പനികളുടെ 48 മരുന്നുകളാണ് ഈ കാലയളവിൽ എയിംസിൽ അനധികൃതമായി പരീക്ഷിച്ചത്.
രാജ്യം ആരോഗ്യ രംഗത്തെ അവസാന വാക്കെന്ന് വിശേഷിപ്പിക്കുന്ന ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഇത്തരമൊരു ക്രൂരമായ പരീക്ഷണം നടന്നെങ്കിൽ കേരളത്തിലെ മൾട്ടി സ്പെഷാലിറ്റി ആശുപത്രികളിൽ നടക്കുന്ന സ്പെഷലൈസ്ഡ് പരീക്ഷണങ്ങളുടെ കഥകൾ അതിലും ഭീതിദമാണ്.

പരീക്ഷണക്കുഴലിൽ ആശുപത്രി ജീവിതം -1

പരീക്ഷണക്കുഴലിൽ ആശുപത്രി ജീവിതം -2
പരീക്ഷണക്കുഴലിൽ ആശുപത്രി ജീവിതം -3
പരീക്ഷണക്കുഴലിൽ ആശുപത്രി ജീവിതം -5

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story