Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഒറ്റക്കാലില്‍ ആകാശത്ത്...

ഒറ്റക്കാലില്‍ ആകാശത്ത് പറന്നുപറന്ന് ശ്യാം

text_fields
bookmark_border
shyam
cancel
camera_alt

ആ​കാ​ശ​പ്പ​റ​ക്ക​ല്‍ ന​ട​ത്തുന്ന ശ്യാം​കു​മാ​ര്‍

നേ​മം: വി​ധി​യോ​ട് തോ​ല്‍ക്കാ​ത്ത മ​ന​സ്സു​മാ​യി സൈ​ക്കി​ളി​ൽ ഒ​റ്റ​ക്കാ​ലി​ല്‍ 1000 കി​ലോ​മീ​റ്റ​ര്‍ താ​ണ്ടി റെ​ക്കോ​ഡി​ട്ടു അ​ന്നാ കൗ​മാ​ര​ക്കാ​ര​ന്‍. ക​ന്യാ​കു​മാ​രി മു​ത​ല്‍ കാ​സ​ർ​കോ​ടു​വ​രെ ഒ​റ്റ​ക്കാ​ല്‍ പെ​ഡ​ലി​ലൂ​ന്നി അ​വ​ന്‍ സൈ​ക്കി​ള്‍ ച​വി​ട്ടി​യ​ത് അ​ന്ന് ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍വ​രെ വ​ലി​യ വാ​ര്‍ത്ത​യാ​യി​രു​ന്നു.

കൂ​ട​പ്പി​റ​പ്പാ​യ ശാ​രീ​രി​കാ​വ​ശ​ത​ക​ൾ നി​ര​ന്ത​രം വേ​ട്ട​യാ​ടി​യി​ട്ടും ഇ​പ്പോ​ൾ​ താ​യ്‌​ല​ൻ​ഡി​ല്‍ 12,000 അ​ടി ഉ​യ​ര​ത്തി​ല്‍നി​ന്ന് ആ​കാ​ശ​പ്പ​റ​ക്ക​ല്‍ ന​ട​ത്തി ലോ​ക റെ​ക്കോ​ഡ്​ സൃ​ഷ്​​ടി​ച്ചി​രി​ക്കു​ക​യാ​ണ്​ വി​ള​പ്പി​ല്‍ശാ​ല കു​ണ്ടാ​മൂ​ഴി കീ​ഴ​തു​ന​ട കാ​വ​നാ​ട് സ​ന്ധ്യാ​ഭ​വ​നി​ല്‍ ശ്രീ​കു​മാ​ര്‍-​സ​ര​ള​കു​മാ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ശ്യാം​കു​മാ​ര്‍ (24). ഒ​ന്ന​ല്ല, ആ​റു​ത​വ​ണ​യാ​ണ്​ അ​ത്ഭു​ത​പ​റ​ക്ക​ലി​ലൂ​ടെ മ​ല​ക്കം മ​റി​ഞ്ഞ​ത്. ശ്യാ​മി​ന്റെ ജീ​വി​തം വി​ധി​യോ​ടു​ള്ള പോ​രാ​ട്ട​ത്തി​ന്റെ തു​ട​ര്‍ച്ച​യാ​ണ്.

ശ്യാം​കു​മാ​ര്‍ ലോ​ക റെ​ക്കോ​ഡുമായി

ജ​നി​ച്ച് 19ാം ദി​വ​സം ആ​ദ്യ ശ​സ്ത്ര​ക്രി​യ. 24 വ​യ​സ്സി​നി​ടെ 16 ശ​സ്ത്ര​ക്രി​യ​ക​ള്‍. എ​ട്ടാം വ​യ​സ്സി​ല്‍ വ​ല​തു​കാ​ല്‍ മു​റി​ച്ചു​മാ​റ്റി. വ​ലു​പ്പ​മേ​റി​യ വ​ല​തു​വൃ​ക്ക നീ​ക്ക​ല്‍, ന​ട്ടെ​ല്ലി​െ​ല ട്യൂ​മ​ര്‍ മു​റി​ച്ചു​മാ​റ്റ​ല്‍, വ​ല​തു​കാ​ല്‍ ന​ടു​വി​നോ​ട് ഒ​ട്ടി​ച്ചേ​ര്‍ന്ന​ത് വേ​ര്‍പെ​ടു​ത്ത​ൽ... ഇ​ങ്ങ​നെ ഓ​പ​റേ​ഷ​ന്‍ തി​യ​റ്റ​റി​ന്റെ അ​ര​ണ്ട വെ​ളി​ച്ച​വും മു​റി​ച്ചു​മാ​റ്റ​പ്പെ​ടു​ന്ന ശ​രീ​ര​ഭാ​ഗ​ങ്ങ​ളും. പി​റ​ന്നാ​ളു​ക​ള്‍ മി​ക്ക​തും ശ്യാം ​ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ലാ​ണ് ആ​ഘോ​ഷി​ച്ച​ത്.

ത​ന്റെ പ്രാ​യ​ത്തി​നു​മു​ന്നേ പാ​യാ​ന്‍ വെ​മ്പു​ന്ന ശ​സ്ത്ര​ക്രി​യ​ക​ളോ​ട് പൊ​രു​തു​ക​യാ​യി​രു​ന്നു ശ്യാം. ​ക​ഴി​ഞ്ഞ​വ​ര്‍ഷം വൃ​ക്ക​ക​ൾ പ്ര​വ​ര്‍ത്ത​ന​ര​ഹി​ത​മാ​യ​തോ​ടെ വൃ​ക്ക മാ​റ്റി​െ​വ​ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​നാ​യി. മാ​താ​വാ​ണ്​​ വൃ​ക്ക ന​ല്‍കി​യ​ത്. സ്‌​കൈ ഡൈ​വ് കു​ട്ടി​ക്കാ​ലം മു​ത​ലു​ള്ള ശ്യാ​മി​ന്റെ സ്വ​പ്‌​ന​മാ​യി​രു​ന്നു.

ഇ​ന്ത്യ​യി​ല്‍ ഇ​തി​ന്​ പ​രി​ശീ​ല​നം ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് ചി​ല സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ താ​യ്‌​ല​ൻ​ഡി​ല്‍ എ​ത്തി​യ​ത്. ശ്യാ​മി​ന്റെ വി​ശേ​ഷ​ങ്ങ​ള്‍ ക​ണ്ട​റി​യാ​ന്‍ @syamkumarskss എ​ന്ന ഇ​ന്‍സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട്​ സ​ന്ദ​ര്‍ശി​ച്ചാ​ല്‍ മ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RecordSky DiveShyamTrivandrum News
News Summary - Shyam flies in the sky on one leg
Next Story