കഴിക്കേണ്ടതും കഴിക്കരുതാത്തതും  

14:56 PM
03/08/2017

ഓ​രോ വ്യ​ക്തി​യു​ടെ​യും ശ​രീ​ര​പ്ര​കൃ​തി വ്യ​ത്യ​സ്ത​മാ​ണ്. ആ​യു​ർ​വേ​ദ​ത്തി​ൽ വാ​തം, പി​ത്തം, ക​ഫം എ​ന്നി​ങ്ങ​നെ മൂ​ന്ന് ശ​രീ​ര​പ്ര​കൃ​തി​ക​ളാ​ണു​ള്ള​ത്. ഓ​രോ​രു​ത്ത​രു​ടെ​യും ശ​രീ​ര​പ്ര​കൃ​തി​ക്ക​നു​സ​രി​ച്ചു​ള്ള ഭ​ക്ഷ​ണ​ രീ​തി​ക​ളു​ണ്ട്. ഈ ​വ്യ​വ​സ്ഥ​യെ സാ​ത്മ്യം എ​ന്നാ​ണു വി​ളി​ക്കു​ന്ന​ത്. ഉ​ദാ​ഹ​ര​ണ​ത്തി​ന് ചി​ല​ർ​ക്ക്​ തൈ​ര് ക​ഴി​ച്ചാ​ൽ, ശ​രീ​ര​ത്തി​നു യോ​ജി​ച്ച​ത​ല്ലെ​ന്നു തി​രി​ച്ച​റി​വു​ണ്ടാ​വും. അ​ങ്ങ​നെ തോ​ന്നി​യാ​ൽ തൈ​ര് ഒ​ഴി​വാ​ക്കു​ക. പ്ര​ത്യേ​കി​ച്ച് ക​ഫ ​പ്ര​കൃ​ത​ക്കാ​ർ​ക്ക് തൈ​ര് ക​ഴി​ക്കാ​ൻ പ​റ്റി​ല്ല. വാ​ത​പ്ര​കൃ​ത​മു​ള്ള​വ​ർ ത​ണു​ത്ത​ത് ഒ​ഴി​വാ​ക്കു​ന്ന​താ​ണ് ന​ല്ല​ത്. 

 1. ചു​വ​ന്ന മു​ള​ക് ഒ​ഴി​വാ​ക്കി പ​ക​രം പ​ച്ച​മു​ള​ക്, ഇ​ഞ്ചി, കു​രു​മു​ള​ക്, വെ​ളു​ത്തു​ള്ളി തു​ട​ങ്ങി​യ​വ മ​ഴ​ക്കാ​ല​ത്ത് ഉ​പ​യോ​ഗി​ക്കാം.
 2. വാ​ള​ൻ​പു​ളി​ക്ക് പ​ക​രം കു​ട​മ്പു​ളി, ത​ക്കാ​ളി, ചെ​റു​നാ​ര​ങ്ങ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്കാം.
 3. അ​ച്ചാ​ർ പാ​ടെ ഒ​ഴി​വാ​ക്ക​ണം. ഇ​തി​നു​പ​ക​രം നെ​ല്ലി​ക്ക, മാ​ങ്ങ പോ​ലു​ള്ള​വ ഉ​പ്പി​ലി​ട്ട് ക​ഴി​ക്കാ​വു​ന്ന​താ​ണ്.
 4. തൈ​രി​നു പ​ക​രം മോ​ര് കാ​ച്ചി ക​ഴി​ക്കു​ന്ന​താ​ണ് ന​ല്ല​ത്. തൈ​ര് ഉ​ള്ളി​ൽ അ​സി​ഡി​റ്റി​യു​ടെ ഫ​ലം സൃ​ഷ്​​ടി​ക്കും.
 5. വ​ല്ല​പ്പോ​ഴും തൈ​ര് ക​ഴി​ക്കു​ന്ന​തി​ന് പ്ര​ശ്ന​മി​ല്ല.
 6. എ​രി​വും പു​ളി​യു​മു​ള്ള​ത്, എ​ണ്ണ​ക്ക​ടി​ക​ൾ, വ​റു​ത്ത ഭ​ക്ഷ​ണ ​പ​ദാ​ർ​ഥ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഒ​ഴി​വാ​ക്കാം.
 7. എ​ണ്ണ​യി​ൽ വ​റു​ക്കു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഉ​ള്ളി​ലെ അ​ഗ്​​നി​ര​സ​ത്തെ മ​ന്ദീ​ഭ​വി​പ്പി​ക്കും. അ​ങ്ങ​നെ ദ​ഹ​ന​പ്ര​ശ്ന​ത്തി​നും ഇ​ട​യാ​ക്കും.
 8. ത​ണു​ത്ത​തും ഫ്രി​ഡ്ജി​ൽ നി​ന്നെ​ടു​ത്ത് അ​തേ​പ​ടി ക​ഴി​ക്കു​ന്ന​തും പാ​ടെ ഒ​ഴി​വാ​ക്കു​ക.
 9. ഏ​ത് ഭ​ക്ഷ​ണ​വും ചൂ​ടോ​ടെ ക​ഴി​ക്കു​ന്ന​താ​ണ് അ​ഭി​കാ​മ്യം. 
 10. അ​യ​മോ​ദ​കം, ഇ​ഞ്ചി, ജീ​ര​കം എ​ന്നി​വ ചേ​ർ​ത്ത് തി​ള​പ്പി​ച്ച വെ​ള്ളം കു​ടി​ക്കാ​നു​പ​യോ​ഗി​ക്കു​ക. ജീ​ര​കം മാ​ത്ര​മാ​യാ​ലും ന​ല്ല​താ​ണ്.
   

COMMENTS