Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ആർ.ടി.സി...

കെ.എസ്​.ആർ.ടി.സി ബസിടിച്ച്​ യുവാക്കളുടെ മരണം: അന്വേഷിക്കാൻ പ്രത്യേക സംഘം

text_fields
bookmark_border
കെ.എസ്​.ആർ.ടി.സി ബസിടിച്ച്​ യുവാക്കളുടെ മരണം: അന്വേഷിക്കാൻ പ്രത്യേക സംഘം
cancel

പാലക്കാട്​: കുഴൽമന്ദത്ത്​ കെ.എസ്​.ആർ.ടി.സി ബസ്​ ഇടിച്ച്​ ബൈക്ക്​ യാത്രികരായ രണ്ട്​ യുവാക്കൾ മരിച്ച സംഭവം പ്രത്യേകസംഘം അന്വേഷിക്കുമെന്ന്​ ജില്ല പൊലീസ്​ സൂപ്രണ്ട്​ ആർ. വിശ്വനാഥ്​ അറിയിച്ചു. അപകടത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്നാണിത്​.

കെ.എസ്.ആർ.ടി.സി ഡ്രൈവർ ബോധപൂർവം ബൈക്കിൽ ഇടിച്ചതാണെന്നാണ് യുവാക്കളുടെ കുടുംബങ്ങൾ പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുഴൽമന്ദം വെള്ളപ്പാറയിൽ പാലക്കാട്ടുനിന്നും വടക്കഞ്ചേരിക്ക് പോവുകയായിരുന്ന ബസ്​ അപകടം ഉണ്ടാക്കിയത്. വടക്കഞ്ചേരി ഡിപ്പോയിലെ ഡ്രൈവർ തൃശൂർ പട്ടിക്കാട്​ സ്വദേശി കെ.എൽ. ഔസേപ്പിനെ അറസ്റ്റ് ചെയ്തിരുന്നു. മനപൂർവമല്ലാത്ത നരഹത്യയ്ക്കാണ്​ കേസെടുത്തത്​.

അറസ്റ്റ്​ ചെയ്തശേഷം പ്രതിയെ സ്​റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. ഇതോടെയാണ്​ ബന്ധുക്കൾ രംഗത്തുവന്നത്​. ക​ഴിഞ്ഞദിവസം പുറത്തുവന്ന ദൃശ്യങ്ങളിൽനിന്നാണ്​ ഡ്രൈവർ മനപൂർവം ബൈക്കിൽ ഇടിപ്പിക്കുകയായിരുന്നു എന്ന്​ വ്യക്തമായത്​. ദൃശ്യങ്ങൾ കൂടുതൽ പരിശോധിച്ചശേഷം അന്വേഷണ സംഘം തുടർനടപടിയിലേക്ക്​ കടക്കും. ബസ്​ യാത്രക്കാർ, ദൃക്സാക്ഷികൾ എന്നിവരുടെ മൊഴി രേഖപ്പെടുത്തും. നീതി കിട്ടുമെന്ന്​ വിശ്വാസമുണ്ടെന്നും അതിനുവേണ്ടി ഏതറ്റംവരെയും പോകുമെന്നും ആദർശിന്‍റെ പിതാവ്​ മോഹനൻ പറഞ്ഞു.

യാത്രയ്ക്കിടെ വഴിയിൽവെച്ച്​ ബസ്​ ഡ്രൈവറും യുവാക്കളും തമ്മിൽ തർക്കം ഉണ്ടായെന്നും ഇതിലെ പകയാണ്​ കൊലയിലേക്ക്​ നയിച്ചതെന്നുമാണ്​ ആരോപണം. വഴിയിൽവെച്ച്​ തർക്കം ഉണ്ടായിരുന്നുവെന്ന്​ ബസ്​ യാത്രക്കാരും വഴിയിൽ ഉണ്ടായിരുന്നവരും പറയുന്നു. ആദ്യം കേസെടുത്തത്​ ലോറി ഡ്രൈവർ​ക്ക്​ എതിരെയായിരുന്നു. എന്നാൽ, ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ്​ ബസിന്​ ഇടത്തേക്ക്​ ചേർന്ന്​ പോകാൻ സ്ഥലമുണ്ടായിട്ടും മനപൂർവം യുവാക്കളെ ലോറിക്കും ബസിനും ഇടയിൽ ഞെരിച്ച്​ അപകടമുണ്ടാക്കിയതാണെന്ന്​ വ്യക്തമായത്​.

അപകടത്തിൽപെട്ട വാഹനങ്ങളുടെ പിന്നിൽ ഉണ്ടായിരുന്ന കാറിലെ ഡാഷ്​ കാമറയിലാണ്​ ദൃശ്യങ്ങൾ പതിഞ്ഞത്​. പാലക്കാട്​ കാവശ്ശേരി സ്വദേശി ആദർശ്​മോഹൻ, കാസർക്കോട്​ സ്വദേശി സബിത്ത്​ എന്നിവരാണ്​ മരിച്ചത്​. കെ.എസ്​.ആർ.ടി.സിയും അന്വേഷണം നടത്തിയിരുന്നു. ഔസേപ്പ്​ വലത്തോട്ട്​ ബസ്​ വെട്ടിച്ചതിനാൽ മാത്രമാണ്​ അപകടം ഉണ്ടായതെന്ന്​ അന്വേഷണത്തിൽ ക​ണ്ടെത്തി. കെ.എസ്​.ആർ.ടി.സി ഇയാളെ സസ്പെൻഡ് ചെയ്​തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:investigationSpecial teamKSRTC BUs accident
News Summary - Youth killed in KSRTC bus accident Special team to probe
Next Story