Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊ​ട​ക​ര...

കൊ​ട​ക​ര കു​ഴ​ൽ​പ​ണ​ക്ക​വ​ർ​ച്ച അന്വേഷിക്കാൻ റേഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

text_fields
bookmark_border
kodakara black money case
cancel

തിരുവനന്തപുരം: വിവാദമായ കൊ​ട​ക​ര കു​ഴ​ൽ​പ​ണ​ക്ക​വ​ർ​ച്ച കേ​സ് അന്വേഷിക്കാൻ പ്രത്യേക സംഘം. റേഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. അന്തർ സംസ്ഥാന പണമിടപാട് നടന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സംഘത്തിൽ ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

കൊ​ട​ക​ര കു​ഴ​ൽ​പ​ണ​ക്ക​വ​ർ​ച്ച കേ​സി​ൽ ത​ട്ടി​പ്പ് ആ​സൂ​ത്ര​ണം ചെ​യ്ത​വ​രി​ലെ പ്ര​ധാ​നി​ക​ളി​ലൊ​രാ​ൾ കൂ​ടി ഇന്നലെ പിടിയിലായതോടെ 19 പ്രതികളാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. ക​ണ്ണൂ​ർ ഇ​രി​ട്ടി മു​ഴ​ക്കു​ന്ന് സ​ക്കീ​ന മ​ൻ​സി​ലി​ൽ (കു​നൂ​ൽ വീ​ട്) അ​ബ്​​ദു​ൽ റ​ഹീ​മാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ക​ണ്ണൂ​രി​ലെ വീ​ട്ടി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്. കു​ഴ​ൽ​പ​ണ ത​ട്ടി​പ്പ് ആ​സൂ​ത്ര​ണം ചെ​യ്ത റ​ഹീം ത​ട്ടി​പ്പി​െൻറ ആ​ദ്യാ​വ​സാ​ന പ​ങ്കാ​ളി​യാ​ണെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

ഏ​പ്രി​ൽ മൂ​ന്നി​ന്​ കൊ​ട​ക​ര മേ​ൽ​പാ​ല​ത്തി​ന് സ​മീ​പം വ്യാ​ജ വാ​ഹ​നാ​പ​ക​ട​മു​ണ്ടാ​ക്കി മൂ​ന്ന​ര​ക്കോ​ടി ത​ട്ടി​യെ​ന്നാ​ണ് ആ​ക്ഷേ​പം. കാ​റും 25 ല​ക്ഷ​വും ന​ഷ്​​ട​പ്പെ​ട്ടെ​ന്നാ​യി​രു​ന്നു കോ​ഴി​ക്കോ​െ​ട്ട അ​ബ്കാ​രി​യും ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​നു​മാ​യ ധ​ർ​മ​രാ​ജ​ൻ ഡ്രൈ​വ​ർ ഷം​ജീ​ർ മു​ഖേ​ന കൊ​ട​ക​ര പൊ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​തി​ന​കം ത​ന്നെ പ്ര​തി​ക​ളി​ൽ​നി​ന്ന് 47.5 ല​ക്ഷം പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Special teamKodakara black money theft case
News Summary - Special team led by Range DIG to probe money laundering in Kodakara black money theft case
Next Story