Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്‌മാർട്ട്‌ റോഡ്‌...

സ്‌മാർട്ട്‌ റോഡ്‌ പദ്ധതി; മൂന്ന്‌ റോഡുകൾ കൂടി ഉടൻ തുറന്നുനൽകും

text_fields
bookmark_border
road
cancel

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലെ സ്‌​മാ​ർ​ട്ട്‌ റോ​ഡ്‌ പ​ദ്ധ​തി​യി​ൽ ശേ​ഷി​ക്കു​ന്ന മൂ​ന്ന്‌ റോ​ഡു​ക​ൾ കൂ​ടി അ​ധി​കം വൈ​കാ​തെ തു​റ​ന്നു​ന​ൽ​കും. സ്‌​മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​യി​ൽ കെ.​ആ​ർ.​എ​ഫ്.​ബി മു​ഖേ​ന 12 സ്‌​മാ​ർ​ട്ട്‌ റോ​ഡു​ക​ളാ​ണ്‌ ന​വീ​ക​രി​ക്കു​ന്ന​ത്‌. അ​തി​ൽ ഒ​മ്പ​തി​ൽ ഏ​ഴെ​ണ്ണം പൂ​ർ​ണ​മാ​യും ര​ണ്ടെ​ണ്ണം ഭാ​ഗി​ക​മാ​യും ഘ​ട്ടം​ഘ​ട്ട​മാ​യി തു​റ​ന്നു​ന​ൽ​കി.

ശേ​ഷി​ക്കു​ന്ന ജ​ന​റ​ൽ ആ​ശു​പ​ത്രി-​വ​ഞ്ചി​യൂ​ർ റോ​ഡ്‌, ഓ​വ​ർ ബ്രി​ഡ്‌​ജ്‌- ഉ​പ്പി​ടാം​മൂ​ട്‌ റോ​ഡ്‌, ഫോ​റ​സ്‌​റ്റ്‌ ഓ​ഫി​സ്‌ റോ​ഡ്‌ എ​ന്നി​വ​യാ​ണ്‌ ഒ​രാ​ഴ്‌​ച​ക്കു​ള്ളി​ൽ തു​റ​ന്നു​കൊ​ടു​ക്കു​ക.

മാ​ന​വീ​യം-​ഫോ​റ​സ്‌​റ്റ്‌ ഓ​ഫി​സ്‌ റോ​ഡി​ന്റെ ഒ​രു​വ​ശ​വും അ​ട്ട​ക്കു​ള​ങ്ങ​ര-​കി​ള്ളി​പ്പാ​ലം റോ​ഡി​ന്റെ ഒ​രു വ​ശ​വും ഭാ​ഗി​ക​മാ​യി മാ​ത്ര​മാ​ണ്‌ തു​റ​ന്നു കൊ​ടു​ത്തി​ട്ടു​ള്ള​ത്‌.

ജ​ന​റ​ൽ ആ​ശു​പ​ത്രി-​വ​ഞ്ചി​യൂ​ർ റോ​ഡി​ൽ ര​ണ്ട്‌ ദി​വ​സ​ത്തെ ജോ​ലി കൂ​ടി​യാ​ണ്‌ ബാ​ക്കി​യു​ള്ള​ത്‌. ദ്രു​ത​ഗ​തി​യി​ൽ ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്‌. സ്‌​മാ​ർ​ട്ട്‌ റോ​ഡ്‌ പ​ദ്ധ​തി​യി​ലെ ഏ​റ്റ​വും പ്ര​യാ​സ​മു​ള്ള റോ​ഡാ​യി​രു​ന്നു ഇ​ത്. നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ വൈ​ക​ലി​ൽ നി​ര​വ​ധി വി​മ​ർ​ശ​ന​ങ്ങ​ളും ഉ​യ​ർ​ന്നി​രു​ന്നു. ഇ​തോ​ടൊ​പ്പം ത​ന്നെ തൈ​ക്കാ​ട്‌- സി.​വി. രാ​മ​ൻ​പി​ള്ള റോ​ഡി​ന്റെ പ​ണി​ക​ളും പൂ​ർ​ത്തി​യാ​ക്കു​ന്നു​ണ്ട്‌. ഇ​തോ​ടെ വ​ലി​യൊ​രു യാ​ത്രാ​ദു​രി​ത​ത്തി​നും അ​വ​സാ​ന​മാ​കും.

ഓ​വ​ർ​ബ്രി​ഡ്‌​ജ്‌-​ഉ​പ്പി​ടാം​മൂ​ട്‌ റോ​ഡി​ന്റെ പൈ​പ്പി​ട​ൽ ജോ​ലി​ക​ളാ​ണ്‌ പു​രോ​ഗ​മി​ക്കു​ന്ന​ത്‌. ഫോ​റ​സ്‌​റ്റ്‌ ഓ​ഫി​സ്‌ റോ​ഡി​ൽ മാ​ൻ​ഹോ​ൾ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യി. മാ​ന​വീ​യം​വീ​ഥി, ക​ലാ​ഭ​വ​ൻ മ​ണി റോ​ഡ്, അ​യ്യ​ൻ​കാ​ളി ഹാ​ൾ റോ​ഡ് എ​ന്നി​വ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി നേ​ര​ത്തെ ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​ന​ൽ​കി​യി​രു​ന്നു.

അ​തി​നു​പി​ന്നാ​ലെ​യാ​ണ്‌ സ്‌​പെ​ൻ​സ​ർ ജ​ങ്​​ഷ​ൻ-​ഗ്യാ​സ് ഹൗ​സ് റോ​ഡ്, സ്‌​റ്റാ​ച്യു-​ജ​ന​റ​ൽ ഹോ​സ്‌​പി​റ്റ​ൽ റോ​ഡ്‌, നോ​ർ​ക്ക- മോ​ഡ​ൽ സ്‌​കൂ​ൾ റോ​ഡ്‌, അ​ട്ട​ക്കു​ള​ങ്ങ​ര-​കി​ള്ളി​പ്പാ​ലം റോ​ഡി​ന്റെ ഒ​രു​വ​ശം, മാ​ന​വീ​യം മു​ത​ൽ ഫോ​റ​സ്‌​റ്റ്‌ ഓ​ഫി​സ്‌ വ​രെ​യു​ള്ള റോ​ഡി​ന്റെ ഒ​രു വ​ശം തു​ട​ങ്ങി​യ​വ ഒ​ന്നാം ഘ​ട്ട പ​ണി പൂ​ർ​ത്തി​യാ​ക്കി ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​ന​ൽ​കി​യ​ത്‌.

എ​ല്ലാ റോ​ഡു​ക​ളി​ലും ന​ട​പ്പാ​ത ഉ​ൾ​പ്പെ​ടെ​യു​ള്ള ര​ണ്ടാം​ഘ​ട്ട ന​വീ​ക​ര​ണം മേ​യി​ൽ​ത​ന്നെ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​ണ്‌ കെ.​ആ​ർ.​എ​ഫ്‌.​ബി പ​റ​യു​ന്ന​ത്‌. യൂ​ട്ടി​ലി​റ്റി​ക്കാ​യി പ്ര​ത്യേ​ക ഡ​ക്ട്,​ മി​ക​ച്ച ഡ്രെ​യി​നേ​ജ് സം​വി​ധാ​നം തു​ട​ങ്ങി​യ​വ​ക്കൊ​പ്പം റോ​ഡു​ക​ൾ ഇ​ട​ക്കി​ടെ കു​ത്തി​പ്പൊ​ളി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും സ്‌​മാ​ർ​ട്ട്‌ റോ​ഡു​ക​ളി​ലു​ണ്ട്‌.

നേ​ര​േ​ത്ത ആ​രം​ഭി​ച്ച പ​ദ്ധ​തി​യി​ൽ ക​രാ​റു​കാ​ര​ൻ ഇ​ട​ക്കു​െ​വ​ച്ച് നി​ർ​മാ​ണം നി​ർ​ത്തി​യ​ത് പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​തു​മ​രാ​മ​ത്ത്‌ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഇ​ട​പെ​ട്ട​തി​നെ തു​ട​ർ​ന്ന്‌ പു​തി​യ ടെ​ൻ​ഡ​റി​ലൂ​ടെ പ​ണി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി. വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചാ​യി​രു​ന്നു ഇ​ത്. ചി​ല​യി​ട​ങ്ങ​ളി​ൽ അ​ടി​ക്ക​ടി​യു​ണ്ടാ​യ പൈ​പ്പ് പൊ​ട്ട​ലും സ്വീ​വേ​ജ് ലൈ​ൻ പ്ര​ശ്‌​ന​ങ്ങ​ളും റോ​ഡ്‌ നി​ർ​മാ​ണ​ത്തി​ന്‌ ത​ട​സ്സ​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trivandrum NewsSmart Road Project
News Summary - Smart Road Project-Three more roads will be opened soon
Next Story