Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightPeroorkkadachevron_rightഅമ്മ താമസിക്കുന്ന വീട്...

അമ്മ താമസിക്കുന്ന വീട് മകന്‍ കത്തിച്ചു

text_fields
bookmark_border
fire
cancel
camera_alt

പേ​രൂ​ര്‍ക്ക​ട വ​യ​ലി​ക്ക​ട​യി​ല്‍ വീ​ടി​ന് തീ​പി​ടി​ച്ച​പ്പോ​ള്‍

പേ​രൂ​ര്‍ക്ക​ട: വ​ട്ടി​യൂ​ര്‍ക്കാ​വ് വ​യ​ലി​ക്ക​ട​യി​ല്‍ അ​മ്മ താ​മ​സി​ച്ചു​വ​ന്ന വീ​ടി​ന് മ​ക​ന്‍ തീ​കൊ​ളു​ത്തി. ഞാ​യ​റാ​ഴ്ച രാ​ത്രി 8.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സു​ശീ​ല​ഭാ​യി​യു​മാ​യി (75) വ​ഴ​ക്കി​ട്ട മ​ക​ന്‍ അ​നി​ല്‍കു​മാ​ര്‍ (50) വീ​ടി​ന് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. തീ ​ഉ​യ​ര്‍ന്നു​ക​ത്തി​യ​തോ​ടെ സ​മീ​പ​വാ​സി​ക​ള്‍ ഓ​ടി​യെ​ത്തി അ​ണ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​യാ​തെ വ​ന്ന​തോ​ടെ തി​രു​വ​ന​ന്ത​പു​രം ഫ​യ​ര്‍ സ്റ്റേ​ഷ​നി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ത​ന്നെ ഗ്രേ​ഡ് എ.​എ​സ്.​ടി.​ഒ അ​ജി​ത്കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സേ​ന എ​ത്തി ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം ന​ട​ത്തി.

ഓ​ടു​മേ​ഞ്ഞ​വീ​ട് ഭാ​ഗി​ക​മാ​യി ക​ത്തി ന​ശി​ച്ചു. ഫ്രി​ഡ്ജ്, ഫാ​ന്‍, മ​റ്റ് സാ​ധ​ന​സാ​മ​ഗ്രി​ക​ള്‍ ക​ത്തി​ന​ശി​ച്ചു. ഒ​രു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. സേ​ന​യു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യി. അ​നി​ല്‍കു​മാ​റി​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HouseBurntTrivandrum NewsFire
News Summary - The house where the mother lives was burnt by the son
Next Story