Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightPeroorkkadachevron_rightകലക്ടറേറ്റ് യോഗം; നഗര...

കലക്ടറേറ്റ് യോഗം; നഗര റോഡുകളുടെ നിര്‍മാണം വേഗത്തിലാക്കും

text_fields
bookmark_border
meeting
cancel
camera_alt

ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​ന് ജി​ല്ല ക​ല​ക്ട​റു​ടെ

അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ല​ക്ട​റേ​റ്റി​ല്‍ ചേ​ര്‍ന്ന യോ​ഗം

പേ​രൂ​ര്‍ക്ക​ട: ന​ഗ​ര​ത്തി​ലെ വി​വി​ധ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍ത്തീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ല ക​ല​ക്ട​ര്‍ ജെ​റോ​മി​ക് ജോ​ര്‍ജ് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് നി​ർ​ദേ​ശം ന​ല്‍കി.

റോ​ഡ് നി​ര്‍മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ള്‍ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നാ​യി ജി​ല്ല ക​ല​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കു​ട​പ്പ​ന​ക്കു​ന്ന് ക​ല​ക്ട​റേ​റ്റി​ല്‍ ചേ​ര്‍ന്ന വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​യി​രു​ന്നു ഇ​ത് സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം. വ​ഴു​ത​ക്കാ​ട് ഫോ​റ​സ്റ്റ് ഓ​ഫി​സ് ജ​ങ്​​ഷ​ന്‍മു​ത​ല്‍ ബേ​ക്ക​റി ജ​ങ്​​ഷ​ന്‍വ​രെ​യു​ള്ള റോ​ഡ്, സ്റ്റാ​ച്യു-​ജ​ന​റ​ല്‍ ഹോ​സ്പി​റ്റ​ല്‍ റോ​ഡ്, നോ​ര്‍ക്ക-​ഗാ​ന്ധി​ഭ​വ​ന്‍ റോ​ഡ് എ​ന്നി​വ​യു​ടെ നി​ർ​മാ​ണം വേ​ഗം പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ ജി​ല്ല ക​ല​ക്ട​ര്‍ നി​ര്‍ദേ​ശം ന​ല്‍കി.

പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന ആ​ല്‍ത്ത​റ-​ചെ​ന്തി​ട്ട റോ​ഡ്, കി​ള്ളി​പ്പാ​ലം-​അ​ട്ട​ക്കു​ള​ങ്ങ​ര റോ​ഡ് എ​ന്നി​വ​യു​ടെ ഡ്രൈ​നേ​ജ് ജോ​ലി ആ​രം​ഭി​ച്ച​താ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. പ​ബ്ലി​ക് ലൈ​ബ്ര​റി-​ന​ന്ദാ​വ​നം റോ​ഡ്, എ​സ്.​എ​സ് കോ​വി​ല്‍ റോ​ഡ്, അം​ബു​ജ വി​ലാ​സം റോ​ഡ്, ന്യൂ ​തി​യ​റ്റ​ര്‍ റോ​ഡ് എ​ന്നി​വ​യു​ടെ നി​ർ​മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ചാ​ല റോ​ഡി​ന്റെ നി​ർ​മാ​ണ പ്ര​വ​ര്‍ത്ത​നം വി​ല​യി​രു​ത്തു​ന്ന​തി​നാ​യി അ​ടു​ത്ത​യാ​ഴ്ച അ​വ​ലോ​ക​ന​യോ​ഗം ചേ​രാ​നും തീ​രു​മാ​ന​മാ​യി. ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ വി. ​ജ​യ​മോ​ഹ​ന്‍, ബ​ന്ധ​പ്പെ​ട്ട വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road ConstructionTrivandrum News
News Summary - Collectorate meeting- Construction of city roads will be speeded up
Next Story