Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightനെടുമങ്ങാട്‌ കോളജിൽ...

നെടുമങ്ങാട്‌ കോളജിൽ എസ്.എഫ്.ഐ -കെ.എസ്.യു സംഘർഷം; മൂന്നുപേർക്ക്​ പരിക്ക്

text_fields
bookmark_border
conflict
cancel

നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് ഗ​വ.​കോ​ള​ജി​ല്‍ കെ.​എ​സ്.​യു-​എ​സ്.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​ർ ഏ​റ്റു​മു​ട്ടി; മൂ​ന്നു​പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​ർ ചി​കി​ത്സ​തേ​ടി എ​ത്തി​യ നെ​ടു​മ​ങ്ങാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ വെ​ച്ചും ഏ​റ്റു​മു​ട്ടി. എ​സ്.​എ​ഫ്.​ഐ യൂ​നി​റ്റ് സെ​ക്ര​ട്ട​റി അ​ഭി​രാം, കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​രാ​യ അ​ശോ​ക്, ന​സീ​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. കോ​ള​ജി​ല്‍ ആ​ര്‍ട്സ് ഫെ​സ്റ്റ് ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രി​ന്‍സി​പ്പ​ലി​ന്റെ ചേം​ബ​റി​ല്‍ വി​ളി​ച്ചു ചേ​ര്‍ത്ത മീ​റ്റി​ങ്ങി​നി​ടെ​യാ​യി​രു​ന്നു സം​ഘ​ട്ട​നം.

കെ.​എ​സ്.​യു യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ്ഫാ​ക്ക്, റ​യാ​ന്‍, വി​പി​ന്‍, നീ​ര​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കോ​ള​ജി​ല്‍ ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്ന് എ​സ്.​എ​ഫ്.​ഐ ആ​രോ​പി​ച്ചു. ആ​ക്ര​മി​ക​ളെ എ​ത്ര​യും​വേ​ഗം അ​റ​സ്റ്റ്​ ചെ​യ്യ​ണ​മെ​ന്നും കോ​ള​ജി​ല്‍ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​നു​ള്ള നി​യ​മ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ള​ണ​മെ​ന്നും എ​സ്.​എ​ഫ്.​ഐ നെ​ടു​മ​ങ്ങാ​ട് ഏ​രി​യ ഭാ​ര​വാ​ഹി​ക​ളാ​യ അ​നു​രാ​ജ് എ.​കെ, അ​നൂ​പ് എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ.​എ​സ്.​യു വി​ജ​യി​ച്ച​തു മു​ത​ൽ എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രും പു​റ​ത്തു​ള്ള ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​രെ നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ത് പ​തി​വാ​ണെ​ന്ന് കെ.​എ​സ്.​യു ആ​രോ​പി​ച്ചു.

കോ​ള​ജ് യൂ​നി​യ​ൻ ചെ​യ​ർ​മാ​ൻ, യൂ​നി​റ്റ് പ്ര​സി​ഡ​ന്റ്, മ​റ്റു പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രെ മ​ർ​ദി​ച്ച​താ​യി കെ.​എ​സ്.​യു നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് അ​ഭി​ജി​ത്ത് ആ​രോ​പി​ച്ചു. ഇ​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. അ​ഷ്ഫാ​ക് മു​ഹ​മ്മ​ദ്, ന​സീ​ർ, വി​പി​ൻ​രാ​ജ്, മു​ഹ​മ്മ​ദ് റ​യ്യാ​ൻ എ​ന്നി​വ​ർ പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CollegeConflictTrivandrum News
News Summary - SFI-KSU conflict in Nedumangad College- Three people were injured
Next Story