Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതെരഞ്ഞെടുപ്പ്...

തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ഇന്ന്

text_fields
bookmark_border
vote
cancel

തി​രു​വ​ന​ന്ത​പു​രം: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പോ​ളി​ങ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം വ്യാ​ഴാ​ഴ്​​ച രാ​വി​ലെ എ​ട്ട് മു​ത​ൽ ആ​രം​ഭി​ക്കും. ആ​റ്റി​ങ്ങ​ൽ, തി​രു​വ​ന​ന്ത​പു​രം പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ല​ങ്ങ​ളി​ലാ​യു​ള്ള 14 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ത​ത് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ അ​സി​സ്റ്റ​ന്റ് റി​ട്ടേ​ണി​ങ്​ ഒാ​ഫി​സ​ർ ത​ല​ത്തി​ൽ ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ പ്ര​വ​ർ​ത്തി​ക്കും.

ഓ​രോ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ൾ​ക്കു​വേ​ണ്ടി​യും സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന വി​ത​ര​ണ ഡെ​സ്‌​ക്കു​ക​ൾ വ​ഴി​യാ​ണ് വി​ത​ര​ണം. പോ​ളി​ങ് സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി 695 വാ​ഹ​ന​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഓ​രോ വാ​ഹ​ന​ത്തി​ലും സാ​യു​ധ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സു​ര​ക്ഷ​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

പോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ കു​ടും​ബ​ശ്രീ ഫു​ഡ് കോ​ർ​ട്ടു​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ പൂ​ർ​ണ​മാ​യും ഹ​രി​ത പ്രോ​ട്ടോ​കോ​ൾ ന​ട​പ്പാ​ക്കും. പോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തി​നാ​യി 248 സെ​ക്ട​ർ ഒാ​ഫി​സ​ർ​മാ​രു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ക്കി​യ​താ​യി ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഒാ​ഫി​സ​ർ അ​റി​യി​ച്ചു.

ജി​ല്ല​യി​ൽ 14 വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്. എ​സ്.​എ​ൻ കോ​ള​ജ് (വ​ർ​ക്ക​ല), ഗ​വ. ബോ​യ്‌​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ(​ആ​റ്റി​ങ്ങ​ൽ), ഗ​വ. കോ​ള​ജ് ആ​റ്റി​ങ്ങ​ൽ(​ചി​റ​യി​ൻ​കീ​ഴ്), നെ​ടു​മ​ങ്ങാ​ട് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ (നെ​ടു​മ​ങ്ങാ​ട്), ശ്രീ ​നാ​രാ​യ​ണ​വി​ലാ​സം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ ആ​നാ​ട് (വാ​മ​ന​പു​രം), ല​യോ​ള ഐ.​സി.​എ​സ്.​ഇ സ്‌​കൂ​ൾ, സൗ​ത്ത് ബ്ലോ​ക്ക് ശ്രീ​കാ​ര്യം (ക​ഴ​ക്കൂ​ട്ടം), പ​ട്ടം സെ​ന്റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ (വ​ട്ടി​യൂ​ർ​ക്കാ​വ്).

മ​ണ​ക്കാ​ട് ജി.​എ​ച്ച്.​എ​സ്.​എ​സ് (തി​രു​വ​ന​ന്ത​പു​രം), ഗ​വ. ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ കോ​ട്ട​ൺ​ഹി​ൽ (നേ​മം), ഗ​വ. ടെ​ക്‌​നി​ക്ക​ൽ ഹൈ​സ്‌​കൂ​ൾ, മ​ഞ്ച(​അ​രു​വി​ക്ക​ര), ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് (പാ​റ​ശ്ശാ​ല), ക്രി​സ്ത്യ​ൻ കോ​ള​ജ് (കാ​ട്ടാ​ക്ക​ട), ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ, നെ​യ്യാ​റ്റി​ൻ​ക​ര(​കോ​വ​ളം), ഗ​വ. ബോ​യ്‌​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ, നെ​യ്യാ​റ്റി​ൻ​ക​ര (നെ​യ്യാ​റ്റി​ൻ​ക​ര) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lok Sabha Elections 2024Trivandrum NewsElection Materials
News Summary - Distribution of election materials on thursday
Next Story