Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനാ​മ​നി​ര്‍ദേ​ശ​...

നാ​മ​നി​ര്‍ദേ​ശ​ പ​ത്രി​ക സ​മ​ർ​പ്പ​ണം; ര​ണ്ടാം ദി​നം എ​ട്ടു​പേ​ർ

text_fields
bookmark_border
nomination
cancel
camera_alt

ആ​ല​ത്തൂ​ര്‍ ലോ​ക്‌​സ​ഭ മ​ണ്ഡ​ലം എൽ.ഡി.എഫ് സ്ഥാ​നാ​ര്‍ഥി

കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ അ​ഡീ​ഷ​ന​ല്‍ ജി​ല്ല മ​ജി​സ്‌​ട്രേ​റ്റ് സി. ​ബി​ജു​

മു​മ്പാ​കെ നാ​മ​നി​ര്‍ദേ​ശ പ​ത്രി​ക സ​മ​ര്‍പ്പി​ക്കു​ന്നു

പാ​ല​ക്കാ​ട്: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു​ങ്ങു​ന്ന ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച എ​ട്ട് സ്ഥാ​നാ​ർ​ഥി​ക​ൾ നാ​മ​നി​ര്‍ദേ​ശ​പ​ത്രി​ക സ​മ​ര്‍പ്പി​ച്ചു. ആ​ല​ത്തൂ​ര്‍ ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ സി.​പി.​എം സ്ഥാ​നാ​ർ​ഥി​യാ​യി കെ. ​രാ​ധാ​കൃ​ഷ്ണ​നും ഡ​മ്മി സ്ഥാ​നാ​ർ​ഥി​യാ​യി വി. ​പൊ​ന്നു​കു​ട്ട​ന്‍, ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യാ​യി ടി.​എ​ന്‍. സ​ര​സു, ബ​ഹു​ജ​ന്‍ സ​മാ​ജ് പാ​ര്‍ട്ടി സ്ഥാ​നാ​ർ​ഥി​യാ​യി ഹ​രി അ​രു​മ്പി​ല്‍ എ​ന്നി​വ​ര്‍ ആ​ല​ത്തൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം വ​ര​ണാ​ധി​കാ​രി​യാ​യ അ​ഡീ​ഷ​ന​ല്‍ ജി​ല്ല മ​ജി​സ്ട്രേ​റ്റ് സി. ​ബി​ജു​വി​ന് മു​മ്പാ​കെ നാ​മ​നി​ര്‍ദേ​ശ പ​ത്രി​ക സ​മ​ര്‍പ്പി​ച്ചു.

പാ​ല​ക്കാ​ട് ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ കോ​ണ്‍ഗ്ര​സ് സ്ഥാ​നാ​ര്‍ഥി​യാ​യി വി.​കെ. ശ്രീ​ക​ണ്ഠ​ന്‍, സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍ഥി​യാ​യി എ​ന്‍.​എ​സ്.​കെ. പു​രം ശ​ശി​കു​മാ​ര്‍, ഓ​ള്‍ ഇ​ന്ത്യ എം.​ജി.​ആ​ര്‍ ജ​ന​നാ​യ​ക ക​ക്ഷി സ്ഥാ​നാ​ര്‍ഥി​യാ​യി സി. ​രാ​ജ​മാ​ണി​ക്യം, അ​ഖി​ല്‍ ഭാ​ര​ത് ഹി​ന്ദു മ​ഹാ​സ​ഭ സ്ഥാ​നാ​ര്‍ഥി​യാ​യി കെ. ​രാ​ജേ​ഷ് എ​ന്നി​വ​ര്‍ പാ​ല​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം വ​ര​ണാ​ധി​കാ​രി​യാ​യ ജി​ല്ല ക​ല​ക്ട​ര്‍ ഡോ. ​എ​സ്. ചി​ത്ര മു​മ്പാ​കെ നാ​മ​നി​ര്‍ദേ​ശ പ​ത്രി​ക സ​മ​ര്‍പ്പി​ച്ചു.

വി.​കെ. ശ്രീ​ക​ണ്ഠ​ന്‍ നാ​ല് സെ​റ്റും കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍, ടി.​എ​ന്‍. സ​ര​സു എ​ന്നി​വ​ര്‍ മൂ​ന്ന് സെ​റ്റ് വീ​ത​വും വി. ​പൊ​ന്നു​കു​ട്ട​ന്‍ ര​ണ്ട് സെ​റ്റും മ​റ്റ് സ്ഥാ​നാ​ര്‍ഥി​ക​ള്‍ ഒ​രു സെ​റ്റ് വീ​ത​വു​മാ​ണ് പ​ത്രി​ക സ​മ​ര്‍പ്പി​ച്ച​ത്. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 11 സ്ഥാ​നാ​ര്‍ഥി​ക​ള്‍ പ​ത്രി​ക ന​ല്‍കി.

ര​മ്യ ഹ​രി​ദാ​സ് ഇ​ന്ന് ന​ൽ​കും

ആ​ല​ത്തൂ​ർ: ആ​ല​ത്തൂ​ർ മ​ണ്ഡ​ലം ലോ​ക്സ​ഭ മ​ണ്ഡ​ലം ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സ് വ്യാ​ഴാ​ഴ്ച നാ​മ​നി​ർ​ദേ​ശ പ​ത്രി സ​മ​ർ​പ്പി​ക്കും. പാ​ല​ക്കാ​ട് ജി​ല്ല ക​ല​ക്ട​ർ മു​മ്പാ​കെ​യാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ നേ​താ​ക്ക​ളോ​ടൊ​പ്പം പാ​ല​ക്കാ​ട് ഡി.​സി.​സി ഓ​ഫി​സി​ൽ​നി​ന്ന് രാ​വി​ലെ 10ന് ​പ്ര​ക​ട​ന​മാ​യാ​ണ് ക​ല​ക്ട​റേ​റ്റി​ൽ എ​ത്തു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NominationPalakkad NewsLok Sabha Elections 2024
News Summary - Submission of nomination papers- Eight people on the second day
Next Story