Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightAnakkarachevron_rightകു​മ്പി​ടി​യി​ല്‍...

കു​മ്പി​ടി​യി​ല്‍ ഫ​ര്‍ണി​ച്ച​ര്‍ കടയില്‍ തീ​പി​ടി​ത്തം

text_fields
bookmark_border
fire
cancel
camera_alt

കു​മ്പി​ടി​യി​ല്‍ ഫ​ര്‍ണി​ച്ച​ര്‍ ശാ​ല​യി​ല്‍ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍ച്ചെ ഉ​ണ്ടാ​യ തീ​പി​ടി​ത്തം

ആ​ന​ക്ക​ര: കു​മ്പി​ടി​യി​ലെ മ​ര​മി​ല്ലി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഫ​ര്‍ണി​ച്ച​ര്‍ ശാ​ല​യി​ല്‍ തീ​പി​ടി​ത്തം. ഏ​ഴ് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. കു​മ്പി​ടി-​ആ​ന​ക്ക​ര റോ​ഡ​രി​കി​ല്‍ പ​ന്നി​യൂ​ര്‍ സ്രാ​മ്പി​ക്ക​ല്‍ ശി​വ​ശ​ങ്ക​ര​ന്‍റെ (ബാ​ബു) ഉ​ട​മ​സ്ഥ​യി​ലു​ള്ള ഫ​ര്‍ണി​ച്ച​ര്‍ ശാ​ല​യി​ല്‍ തി​ങ്ക​ളാ​ഴ്ച് പു​ല​ര്‍ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. സ​മീ​പ​ത്തെ മ​ല​ര​മി​ല്ലി​ലേ​ക്ക് തീ​പ​ട​രു​ന്ന​തി​ന് മു​മ്പ് അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി തീ​യ​ണ​ച്ചു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു.

പു​ല​ര്‍ച്ചെ ഫ​ര്‍ണി​ച്ച​ര്‍ ശാ​ല​ക്ക് സ​മീ​പ​ത്തു​നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് സ​മീ​പ​ത്തെ സ്വ​കാ​ര്യ ബാ​ങ്കി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​രെ വി​വ​ര​മ​റി​യി​ക്കു​ന്ന​ത്. ഈ​ര്‍പ്പൊ​ടി​യി​ല്‍ തീ​പ്പൊ​രി വീ​ണ​തി​നെ തു​ട​ര്‍ന്നാ​ണ് തീ ​പ​ട​ര്‍ന്ന​തെ​ന്ന് പ​റ​യു​ന്നു. നി​ര​വ​ധി ഫ​ര്‍ണി​ച്ച​റു​ക​ള്‍, മ​ര​ങ്ങ​ള്‍, മി​ഷ​ന​റി​ക​ള്‍ ഉ​ള്‍പ്പെ​ടെ ക​ത്തി ന​ശി​ച്ച​തി​ല്‍പ്പെ​ടു​ന്നു. പൊ​ന്നാ​നി, കു​ന്നം​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്ന് ര​ണ്ട് യൂ​നി​റ്റ് അ​ഗി​നി​ര​ക്ഷാ സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് മൂ​ന്ന​ര മ​ണി​ക്കൂ​ർ കൊ​ണ്ട് തീ​യ​ണ​ച്ച​ത്. ഇ​തി​നി​ടെ സ​മീ​പ​ത്തെ മ​റ്റൊ​രു കെ​ട്ടി​ട്ട​ത്തി​ന്റെ മേ​ല്‍ക്കൂ​ര​യി​ലേ​ക്ക് തീ ​പ​ട​ര്‍ന്നു. ഉ​ട​നെ അ​ണ​ച്ച​തി​നാ​ല്‍ നാ​ശ​മു​ണ്ടാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palakkad NewsFurniture shopFire
News Summary - Fire at furniture shop
Next Story