Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightരാഹുൽ ഗാന്ധിക്ക്...

രാഹുൽ ഗാന്ധിക്ക് സ്വന്തം കൊടി കേരളത്തിൽ പുറത്തെടുക്കാൻ മടി -എം.എ. ബേബി

text_fields
bookmark_border
രാഹുൽ ഗാന്ധിക്ക് സ്വന്തം കൊടി കേരളത്തിൽ പുറത്തെടുക്കാൻ മടി -എം.എ. ബേബി
cancel

ച​ങ്ങ​നാ​ശ്ശേ​രി: ബി.​ജെ.​പി​ക്കെ​തി​രെ സു​പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ കൊ​ടി പു​റ​ത്തെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​ക്ക് വ​യ​നാ​ട്ടി​ൽ ഉ​ണ്ടാ​യ​തെ​ന്ന് സി.​പി.​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി. ബി.​ജെ.​പി​യും കോ​ൺ​ഗ്ര​സും കേ​ര​ള​ത്തി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​നെ​തി​രെ സം​സാ​രി​ക്കു​ന്ന​ത് ഒ​രേ ഭാ​ഷ​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​വേ​ലി​ക്ക​ര ലോ​ക്​​സ​ഭ മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. സി.​എ. അ​രു​ൺ​കു​മാ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം എ​ൽ.​ഡി.​എ​ഫ് ച​ങ്ങ​നാ​ശ്ശേ​രി അ​സം​ബ്ലി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ പെ​രു​ന്ന ബ​സ് സ്റ്റാ​ൻ​ഡ് മൈ​താ​നി​യി​ൽ ന​ട​ന്ന പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ൺ​ഗ്ര​സി​നെ​കൂ​ടി സ​ഹ​ക​രി​പ്പി​ച്ച് ഫാ​ഷി​സ​ത്തി​നെ​തി​രെ പ്ര​തി​ക​രി​ക്കാ​നാ​ണ് ഇ​ട​തു​പ​ക്ഷം ശ്ര​മി​ക്കു​ന്ന​ത്. മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ ഇ​തു​വ​രെ​യു​ള്ള പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്കാ​ൻ അ​രു​ൺ​കു​മാ​റി​ന്‍റെ വി​ജ​യം അ​നി​വാ​ര്യ​മാ​ണെ​ന്നും എം.​എ. ബേ​ബി പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ കെ.​സി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി അ​ഡ്വ. കെ. ​മാ​ധ​വ​ൻ പി​ള്ള, എ​ൽ.​ഡി.​എ​ഫ് നേ​താ​ക്ക​ളാ​യ കെ. ​സോ​മ​പ്ര​സാ​ദ്, അ​ഡ്വ. സി.​എ​സ്. സു​ജാ​ത, അ​ഡ്വ. ജോ​ബ് മൈ​ക്കി​ൾ എം.​എ​ൽ.​എ, പ്ര​ഫ. എം.​ടി. ജോ​സ​ഫ്, കൃ​ഷ്ണ​കു​മാ​രി രാ​ജ​ശേ​ഖ​ര​ൻ, മോ​ഹ​ൻ ചേ​ന്ദം​കു​ളം, ലാ​ലി​ച്ച​ൻ കു​ന്നി​പ​റ​മ്പി​ൽ, എം.​ആ​ർ. ര​ഘു​ദാ​സ്, മാ​ത്യൂ​സ് ജോ​ർ​ജ്, കു​ര്യ​ൻ തൂ​മ്പു​ങ്ക​ൽ, കെ.​ടി. തോ​മ​സ്, വി​നു ജോ​ബ്, ലി​നു ജോ​ബ്, ന​വാ​സ് ചു​ടു​കാ​ട്, പി.​എ. മ​ൻ​സൂ​ർ, ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, ജോ​ൺ മാ​ത്യു മൂ​ല​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MA BabyFlagRahul Gandhi
News Summary - Rahul Gandhi hesitated takehis own flag in Kerala - MA Baby
Next Story