Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKulathupuzhachevron_rightകെ.എസ്.ആര്‍.ടി.സിയു​ടെ...

കെ.എസ്.ആര്‍.ടി.സിയു​ടെ ഭൂമി കൈയേറാന്‍ ശ്രമം; സ്വകാര്യ വ്യക്തിക്കെതിരെ പരാതി നല്‍കി

text_fields
bookmark_border
കെ.എസ്.ആര്‍.ടി.സിയു​ടെ ഭൂമി കൈയേറാന്‍ ശ്രമം; സ്വകാര്യ വ്യക്തിക്കെതിരെ പരാതി നല്‍കി
cancel
camera_alt

കു​ള​ത്തൂ​പ്പു​ഴ കെ.​എ​സ്.​ആ​ര്‍.​ടി.​സി ഡി​പ്പോ​യോ​ട് ചേ​ര്‍ന്നു​ള്ള സ്ഥ​ല​ത്ത് സ്വ​കാ​ര്യ​വ്യ​ക്തി നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ള്‍ എ​ത്തി​ച്ച നി​ല​യി​ല്‍

കു​ള​ത്തൂ​പ്പു​ഴ: ഉ​ട​മ​സ്ഥാ​വ​കാ​ശം സം​ബ​ന്ധി​ച്ച് കോ​ട​തി​യി​ല്‍ ത​ര്‍ക്ക​ത്തി​ലി​രി​ക്കു​ന്ന സ്ഥ​ല​ത്ത് നി​ര്‍മാ​ണം ന​ട​ത്താ​നു​ള്ള സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ നീ​ക്ക​ത്തി​നെ​തി​രെ കെ.​എ​സ്.​ആ​ര്‍.​ടി.​സി അ​ധി​കൃ​ത​ര്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി.

കു​ള​ത്തൂ​പ്പു​ഴ ഡി​പ്പോ​യോ​ട് ചേ​ര്‍ന്ന് ഭൂ​മി​യു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യും ഡി​പ്പോ അ​ധി​കൃ​ത​രും ത​മ്മി​ല്‍ വ​സ്തു​വി​ന്‍റെ അ​തി​ര്‍ത്തി സം​ബ​ന്ധി​ച്ച ത​ര്‍ക്കം നി​ല​വി​ല്‍ പു​ന​ലൂ​ര്‍ മു​ന്‍സി​ഫ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണു​ള്ള​ത്. ഇ​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സ്വ​കാ​ര്യ വ്യ​ക്തി ഇ​വി​ടെ നി​ര്‍മാ​ണ സാ​മ​ഗ്രി​ക​ള്‍ എ​ത്തി​ച്ച​ത്.

ഇ​തി​നെ തു​ട​ര്‍ന്ന് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഡി​പ്പോ ഇ​ന്‍ചാ​ര്‍ജ് സു​രേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ധി​കൃ​ത​ര്‍ മെ​റ്റ​ലു​മാ​യി എ​ത്തി​യ വാ​ഹ​നം ത​ട​യു​ക​യും കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യു​മാ​യി​രു​ന്നു.

അ​തി​ര്‍ത്തി സം​ബ​ന്ധി​ച്ച് താ​ലൂ​ക്ക് സ​ര്‍വേ​യ​ര്‍ അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി ക​ല്ല് സ്ഥാ​പി​ച്ചി​ട്ടു​ള്ള​തും അ​തി​നു​ള്ളി​ലാ​ണ് നി​ര്‍മാ​ണ സാ​മ​ഗ്രി​ക​ള്‍ എ​ത്തി​ച്ച​തെ​ന്നും അ​ന​ധി​കൃ​ത​മാ​യി ത‍ന്‍റെ പു​ര​യി​ട​ത്തി​ല്‍ ക​ട​ന്നു​ക​യ​റി നി​ര്‍മാ​ണ ജോ​ലി​ക​ള്‍ ത​ട​സ്സ​പ്പെ​ടു​ത്തി​യ​താ​യി കാ​ട്ടി കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​താ​യി സ​മീ​പ പു​ര​യി​ട ഉ​ട​മ​സ്ഥ​ന്‍ എം.​എം. ബ​ഷീ​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:land encroachmentKSRTC
News Summary - Attempt to encroach KSRTC land; Complained against a private individual
Next Story