Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതിയുടെ കഴുത്തറുത്ത...

യുവതിയുടെ കഴുത്തറുത്ത സംഭവം; പ്രതി കസ്റ്റഡിയിലെന്ന്​ സൂചന

text_fields
bookmark_border
crime
cancel

നേ​മം: യു​വ​തി​യെ ന​ടു​റോ​ഡി​ല്‍ ക​ഴു​ത്ത​റു​ത്ത്​ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി ക​സ്റ്റ​ഡി​യി​ലാ​യ​താ​യി സൂ​ച​ന. നേ​മം പൊ​ലീ​സി​ന്റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് പ്ര​തി​യെ ത​മി​ഴ്‌​നാ​ട്ടി​ലെ കു​ള​ച്ച​ല്‍ ഭാ​ഗ​ത്തു​നി​ന്ന്​ പി​ടി​കൂ​ടി​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് നേ​മം സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ക​ല്ലി​യൂ​ര്‍ പൊ​റ്റ​വി​ള സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി​യെ കോ​ണ്‍വെ​ന്റ് റോ​ഡി​ന​ടു​ത്തു​​വെ​ച്ച് ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മ​മു​ണ്ടാ​യ​ത്. യു​വ​തി​യു​ടെ വീ​ടി​നും ഏ​താ​നും മീ​റ്റ​റു​ക​ള്‍ അ​ക​ലെ​യാ​ണ് സം​ഭ​വം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​വ​ച്ച​മ്പ​ലം അ​രി​ക്ക​ട​മു​ക്ക് സ്വ​ദേ​ശി ആ​രി​ഫാ​ണ് ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്ന്​ പി​ടി​യി​ലാ​യ​ത്.

സം​ഭ​വ​ദി​വ​സം ക്ലാ​സ് ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ക​യാ​യി​രു​ന്ന യു​വ​തി​യെ വ​ഴി​യി​ല്‍ ത​ട​ഞ്ഞു​നി​ര്‍ത്തി​യ​ശേ​ഷം യു​വാ​വ് ആ​ക്‌​സാ ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്ത​റു​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വ​തി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

അ​തേ​സ​മ​യം ശ​സ്ത്ര​ക്രി​യ​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും യു​വ​തി​യു​ടെ ക​ഴു​ത്തി​ല്‍ നി​ര​വ​ധി തു​ന്ന​ലു​ക​ള്‍ വേ​ണ്ടി​വ​ന്നു​വെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. യു​വ​തി​യും യു​വാ​വും ത​മ്മി​ല്‍ അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നെ​ന്നും പി​ന്നീ​ട് ഇ​വ​ര്‍ ത​മ്മി​ല്‍ അ​സ്വാ​ര​സ്യ​ങ്ങ​ള്‍ ഉ​ണ്ടാ​യെ​ന്നും ഇ​തി​ലു​ള്ള പ്ര​തി​കാ​ര​മാ​ണ് തി​ങ്ക​ളാ​ഴ്ച​ത്തെ സം​ഭ​വ​മെ​ന്നും പൊ​ലീ​സ് പ​റ​യു​ന്നു.

പ്ര​തി​യു​ടെ പ​രാ​ക്ര​മം ക​ണ്ടു​നി​ന്ന ഒ​രു യു​വാ​വാ​ണ് സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ പി​ടി​ച്ചു​മാ​റ്റി​യ​ത്. അ​പ്പോ​ഴേ​ക്കും ഇ​യാ​ള്‍ ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​നാ​ണ് പ്ര​തി​ക്കെ​തി​രേ കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. പ്ര​തി​യു​ടെ അ​റ​സ്റ്റ് ഉ​ട​ന്‍ രേ​ഖ​പ്പെ​ടു​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder AttemptCrime NewsTrivandrum News
News Summary - Incident of slitting the throat of the young woman- It is indicated that the accused is in custody
Next Story