Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഐ.എഫ്.എഫ്.കെ; ...

ഐ.എഫ്.എഫ്.കെ; മനംനിറഞ്ഞ് ഡെലിഗേറ്റുകൾ മടങ്ങി

text_fields
bookmark_border
IFFk
cancel

തി​രു​വ​ന​ന്ത​പു​രം: ലോ​കോ​ത്ത​ര സി​നി​മ​ക​ളു​ടെ സ്പ​ന്ദ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യ ഇ​രു​പ​ത്തി​യെ​ട്ടാ​മ​ത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​ക്ക് കൊ‌​ടി​യി​റ​ങ്ങി.

81 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 172 ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച മേ​ള​യെ ഹൃ​ദ​യ​ത്തി​ലേ​റ്റി​യാ​ണ് സി​നി​മാ പ്രേ​മി​ക​ളു​ടെ മ​ട​ക്കം. ക്രി​സ്റ്റോ​ഫ് സ​നൂ​സി, വ​നൂ​രി ക​ഹി​യു, അ​ര​വി​ന്ദ​ൻ തു​ട​ങ്ങി ലോ​കോ​ത്ത​ര സം​വി​ധാ​യ​ക​രു​ടെ സി​നി​മ​ക​ൾ​ക്ക് മി​ക​ച്ച സ്വീ​കാ​ര്യ​ത ല​ഭി​ച്ച മേ​ള​യി​ൽ മ​ല​യാ​ള സി​നി​മ​ക​ൾ​ക്ക് കൂ​ടു​ത​ൽ പേ​ക്ഷ​ക​പ്രീ​തി നേ​ടാ​നാ​യി. യു​വ​ജ​ന പ​ങ്കാ​ളി​ത്ത​ത്തി​ൽ മു​ന്നി‌​ലെ​ത്തി​യ മേ​ള​യി​ൽ വ​നി​താ സം​വി​ധാ​ക​രു​ടെ ചി​ത്ര​ങ്ങ​ളും ഏ​റെ ശ്ര​ദ്ധ​നേ​ടി.

തി​യേ​റ്റ​റി​ലും പു​റ​ത്തും ആ​ൾ​ക്കൂ​ട്ട​ത്തെ ആ​ക​ർ​ഷി​ച്ച മേ​ള​യി​ൽ മ​ൽ​സ​ര​വി​ഭാ​ഗ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച സി​നി​മ​ക​ളെ നി​റ​ഞ്ഞ കൈ​യ​ടി​യോ​ടെ​യാ​ണ് പ്രേ​ക്ഷ​ക​ർ വ​ര​വേ​റ്റ​ത്. കാ​ല- ദേ​ശ- ഭാ​ഷാ-​സാം​സ്കാ​രി​ക അ​തി​ർ​വ​ര​മ്പു​ക​ൾ​ക്ക​തീ​ത​മാ​യി പു​തു​ത​ല​മു​റ പ​രീ​ക്ഷ​ണ​ങ്ങ​ളും പ​ഴ​യ​കാ​ല ചി​ത്ര​ങ്ങ​ളും സ​മ്മേ​ളി​ച്ച മേ​ള​യി​ൽ ക്രി​സ്റ്റോ​ഫ് സ​നൂ​സി​യു​ടെ സാ​ന്നി​ധ്യ​വും ശ്ര​ദ്ധേ​യ​മാ​യി. ച​ല​ച്ചി​ത്ര വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​ക​ള​രി​കൂ​ടി​യാ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തെ മേ​ള.

മാ​സ്റ്റ​ർ ക്ലാ​സ്സ്, അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം, മീ​റ്റ് ദ ​ഡ​യ​റ​ക്ട​ർ, ഇ​ൻ കോ​ൺ​വ​ർ​സേ​ഷ​ൻ തു​ട​ങ്ങി​യ ആ​ശ​യ​വി​നി​മ​യ പ​രി​പാ​ടി​ക​ൾ​ക്കും ഫി​ലിം മാ​ർ​ക്ക​റ്റ്, ചി​ത്ര പ്ര​ദ​ർ​ശ​ന​ങ്ങ​ൾ തു​ട​ങ്ങി​യ സി​നി​മ പ​രി​പോ​ഷ​ണ പ​രി​പാ​ടി​ക​ൾ​ക്കും നി​റ​ഞ്ഞ സ​ദ​സി​ന്റെ സാ​ന്നി​ധ്യം ഉ​ണ്ടാ​യി. സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളു​ടെ വേ​ദി മാ​ന​വീ​യം വീ​ഥി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടും ​ഗാ​ന​സ​ന്ധ്യ​ക​ൾ വ​ൻ​ജ​നാ​വ​ലി ഏ​റ്റെ​ടു​ത്തു. മേ​ള​യു​ടെ മി​ക​ച്ച സം​ഘാ​ട​ത്തി​ന് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി വീ​ണ്ടും പ്ര​കീ​ർ​ത്തി​ക്ക​പ്പെ​ടു​ക​യാ​ണ്.

എ​ട്ടു ദി​വ​സ​ത്തെ ച​ല​ച്ചി​ത്ര വ​സ​ന്ത​ത്തി​ന് തി​ര​ശീ​ല വീ​ഴു​മ്പോ​ൾ ഇ​രു​പ​ത്തി​യൊ​മ്പ​താ​മ​ത് മേ​ള​ക്ക് കാ​ണാം എ​ന്ന പ്ര​തീ​ക്ഷ​യോ​ടെ​യോ​ടാ​ണ് ഡെ​ലി​​ഗേ​റ്റു​ക​ളു​ടെ പ​ടി​യി​റ​ക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IFFKInternational Film Festival of KeralaTrivandrum News
News Summary - IFFK- The delegates returned satisfied
Next Story