Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക പ്രശസ്ത കാർ ഡിസൈനർ...

ലോക പ്രശസ്ത കാർ ഡിസൈനർ ദിലീപ് ഛബ്രിയയെ കസ്റ്റഡിയിൽ വിട്ടു

text_fields
bookmark_border
ലോക പ്രശസ്ത കാർ ഡിസൈനർ ദിലീപ് ഛബ്രിയയെ കസ്റ്റഡിയിൽ വിട്ടു
cancel

മുംബൈ: വഞ്ചനക്കുറ്റത്തിനും വ്യാജരേഖ ചമയ്ക്കലിനും അറസ്റ്റിലായ ലോക പ്രശസ്ത കാർ ഡിസൈനർ ദിലീപ് ഛബ്രിയയെ ജനുവരി 7 വരെ പൊലീസ്​ കസ്റ്റഡിയിൽ വിട്ടു. ഡിസംബർ 29നാണ്​ മുംബൈ ക്രൈംബ്രാഞ്ചിലെ ക്രിമിനൽ ഇന്‍റലിജൻസ് യൂനിറ്റ് (സി.ഐ.യു) ഇദ്ദേഹ​െത്ത അറസ്റ്റ് ചെയ്തത്​.

വ്യാജരേഖ ചമച്ച്​ ധനകാര്യസ്ഥാപനങ്ങളെ കബളിപ്പിച്ച്​ കോടികൾ വാഹനവായ്പ എടുത്ത്​ തിരിച്ചടക്കാതെ വഞ്ചിച്ചെന്നാണ് ഛബ്രിയക്കെതിരായ കേസ്​. ഇതുവരെ 40 കോടിയിലേറെ രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ്​ നിഗമനം.

ഇതിനുപിന്നിൽ അന്തർസംസ്ഥാന റാക്കറ്റുണ്ടെന്നും കൂടുതൽ അന്വേഷണത്തിന്​ പ്രതിയെ കസ്റ്റഡിയിൽ വേണമെന്നും ക്രൈംബ്രാഞ്ച് മുംബൈ കില്ല കോടതിയെ അറിയിച്ചു. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ കുറ്റത്തിന്​ ഇന്ത്യൻ പീനൽ കോഡിലെ 420 വക​ുപ്പാണ്​ ഛബ്രിയക്കെതിരെ ചുമത്തിയത്​. ഇദ്ദേഹത്തിന്‍റെ ഡി.സി ഡിസൈൻസ് എന്ന സ്ഥാപനം റീഡിസൈൻ ചെയ്​ത ആഡംഭര കാറും പൊലീസ്​ പിടിച്ചെടുത്തു.

ഡിസി അവന്തി സ്പോർട്സ് കാറുമായി ദിലീപ്​ ഛബ്രിയ

ഡി.സി ഡിസൈൻസ് രൂപകൽപന ചെയ്​ത ഡിസി അവന്തി എന്ന സ്പോർട്സ് കാറുകളിലൊന്ന്​ ഗതാഗത നിയമം ലംഘച്ചതിന്​ പിടിയിലായിരുന്നു. ഇതിന്​ പിഴ ഇൗടാക്കുന്നതിനിടെയാണ്​ വൻ തട്ടിപ്പ്​ വെളിച്ചത്ത്​ വന്നത്​. വിവിധ ഇടങ്ങളിൽനിന്ന്​ വായ്പകൾ നേടാൻ വാഹനം ചെന്നൈയിലും ഹരിയാനയിലും ഇരട്ട റജിസ്ട്രേഷൻ നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായി.

സ്വകാര്യ ധനകാര്യസ്ഥാപനങ്ങളിൽനിന്ന്​ ഡിസി വൻതുക വായ്പയെടുത്ത ശേഷം അതേ കാർ വിൽപന നടത്തുകയും വായ്പ തിരിച്ചടയ്ക്കാതിരിക്കുകയുമാണ്​ ചെയ്തിരുന്നത്. ഇതുവരെ 120 ഡി.സി അവന്തി സ്​പോർട്​സ്​ കാറുകളാണ്​ വിറ്റത്​. ഇതിൽ 90 എണ്ണത്തിനും വായ്പ വാങ്ങിയതായാണ്​ ക്രൈംബ്രാഞ്ച്​ കണ്ടെത്തൽ. ബോളിവുഡ് നടി അടക്കമുള്ളവർ പരാതി നൽകിയതായും പൊലീസ് അറിയിച്ചു.

വാഹന റീഡിസൈനിങ്ങിൽ ലോകത്ത്​ തന്നെ നമ്പർ വൺ സ്​ഥാപനമാണ്​ ദിലീപ്​ ഛബ്രിയയുടേത്​. ചെറുകാറുകൾ മുതൽ കോടികൾ വിലമതിക്കുന്ന വാഹനങ്ങൾ വരെ എല്ലാവരെയും ഞെട്ടിക്കുന്ന അത്യാധുനിക രൂപമാറ്റത്തിൽ ഡി.സി പുറത്തിറക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:auto newsdccarDilip Chhabria
News Summary - Renowned car designer Dilip Chhabria sent to police custody till January 7
Next Story