Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപി.​എം ഫൗ​ണ്ടേ​ഷ​ൻ...

പി.​എം ഫൗ​ണ്ടേ​ഷ​ൻ ടാ​ല​ന്റ് സെ​ർ​ച്ച് പ​രീ​ക്ഷ​യെ​ഴു​തി വി​ദ്യാ​ർ​ഥി​ക​ൾ

text_fields
bookmark_border
പി.​എം ഫൗ​ണ്ടേ​ഷ​ൻ ടാ​ല​ന്റ് സെ​ർ​ച്ച് പ​രീ​ക്ഷ​യെ​ഴു​തി വി​ദ്യാ​ർ​ഥി​ക​ൾ
cancel
camera_alt

അ​ബൂ​ദ​ബി മോ​ഡ​ൽ സ്കൂ​ളി​ൽ പി.​എം ഫൗ​ണ്ടേ​ഷ​ൻ ടാ​ല​ന്റ് സെ​ർ​ച്ച് പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളും സം​ഘാ​ട​ക​രും

ദു​ബൈ: പി.​എം ഫൗ​ണ്ടേ​ഷ​ൻ ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന പി.​എം ഫൗ​ണ്ടേ​ഷ​ൻ ടാ​ല​ന്റ് സെ​ർ​ച്ച് പ​രീ​ക്ഷ​യെ​ഴു​തി യു.​എ.​ഇ​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ.

ന്യൂ ​ഇ​ന്ത്യ​ൻ മോ​ഡ​ൽ സ്കൂ​ൾ ദു​ബൈ, ഒ​യാ​സി​സ്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ അ​ൽ​ഐ​ൻ, അ​ബൂ​ദ​ബി മോ​ഡ​ൽ സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഇ​രു​നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ പ​രീ​ക്ഷ​ക്കി​രു​ന്ന​ത്. പ​ത്താം​ക്ലാ​സ് ഉ​ന്ന​ത വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്​ പ​രീ​ക്ഷ​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രു​ന്ന​ത്. കേ​ര​ള​ത്തി​ൽ വി​വി​ധ ജി​ല്ല​ക​ളി​ലും ജി.​സി.​സി​യി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലും ശ​നി​യാ​ഴ്ച ഒ​രേ സ​മ​യ​ത്താ​യി​രു​ന്നു പ​രീ​ക്ഷ ന​ട​ന്ന​ത്.

അ​ടി​സ്ഥാ​ന ശാ​സ്ത്രം, സാ​മൂ​ഹി​ക​ശാ​സ്ത്രം, പൊ​തു​വി​ജ്ഞാ​നം, ജ​ന​റ​ൽ ഇ​ന്റ​ലി​ജ​ൻ​സ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലു​ള്ള പ​ത്താം ക്ലാ​സ് നി​ല​വാ​ര​ത്തി​ലു​ള്ള ചോ​ദ്യ​ങ്ങ​ളാ​ണ് ര​ണ്ടു മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ഒ​ബ്ജ​ക്ടീ​വ് പ​രീ​ക്ഷ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പ​രീ​ക്ഷ​യി​ൽ നി​ശ്ചി​ത​മാ​ർ​ക്ക് നേ​ടു​ന്ന​വ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡും സാ​ക്ഷ്യ​പ​ത്ര​വും ന​ൽ​കും. ഇ​തി​നു​ശേ​ഷം തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്യാ​മ്പും പി​ന്നീ​ട് ഇ​ൻ​റ​ർ​വ്യൂ​വും ഉ​ണ്ടാ​യി​രി​ക്കും.ഇ​തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 10 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 1.25 ല​ക്ഷം രൂ​പ​യു​ടെ പി.​എം ഫൗ​ണ്ടേ​ഷ​ൻ ഫെ​ലോ​ഷി​പ് സ​മ്മാ​നി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentsGulfmadhyamamPM Foundation Talent Search
News Summary - Students-write-PM-Foundation-Talent-Search-Exam
Next Story