കുതിച്ചുയർന്ന് ലാഭം: ജീവനക്കാർക്ക് ശമ്പളം വർധിപ്പിച്ച് എമിറേറ്റ്സ് ഗ്രൂപ്
text_fieldsദുബൈ: ജൂലൈ മുതൽ ജീവനക്കാർക്ക് ശമ്പളവർധന പ്രഖ്യാപിച്ച് എമിറേറ്റ്സ് ഗ്രൂപ്. 2022-23 സാമ്പത്തികവർഷം റെക്കോഡ് ലാഭം നേടിയതോടെയാണ് ജീവനക്കാരുടെ ശമ്പളത്തിലും ആനുകൂല്യത്തിലും വർധന വരുത്താൻ കമ്പനി തീരുമാനിച്ചത്.
അടിസ്ഥാന ശമ്പളത്തിൽ അഞ്ചു ശതമാനമാണ് വർധന. താമസം, യാത്ര ആനുകൂല്യങ്ങളിലും ആനുപാതികമായി വർധന വരുത്തും. സെപ്റ്റംബർ മുതൽ ജീവനക്കാരുടെ വിദ്യാഭ്യാസ ആനുകൂല്യത്തിൽ 10 ശതമാനം വർധനയും കമ്പനി വാഗ്ദാനംചെയ്യുന്നുണ്ട്. ജീവനക്കാർക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
24 ആഴ്ചത്തെ ശമ്പളം ബോണസായി നൽകുമെന്നും കമ്പനി അറിയിച്ചു.
1,02,379 ജീവനക്കാർക്ക് ഈ ആനുകൂല്യം ലഭിക്കും. എമിറേറ്റ്സ് എയർലൈൻ, കാർഗോ ഹാൻഡലിങ് വിഭാഗമായ ഡിനാറ്റ എന്നിവയാണ് എമിറേറ്റ്സ് ഗ്രൂപ്പിന്റെ സബ്സിഡിയറി കമ്പനികൾ. മാർച്ച് 31ന് അവസാനിച്ച സാമ്പത്തികവർഷത്തിൽ കമ്പനിയുടെ ലാഭം 10.9 ശതകോടിയിലെത്തിയിരുന്നു.
കഴിഞ്ഞ വർഷം ഇത് 3.8 കോടിയായിരുന്നു. കമ്പനിയുടെ വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 81 ശതമാനത്തിന്റെ വർധനയും രേഖപ്പെടുത്തി. 119.8 ശതകോടിയാണ് വരുമാനം. 42.5 ശതകോടിയാണ് കാഷ് ബാലൻസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.