Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവാസ ഹൃദയങ്ങളിൽ...

പ്രവാസ ഹൃദയങ്ങളിൽ പെയ്​തിറങ്ങി റിയാദ്​ ബീറ്റ്​സ്​

text_fields
bookmark_border
പ്രവാസ ഹൃദയങ്ങളിൽ പെയ്​തിറങ്ങി റിയാദ്​ ബീറ്റ്​സ്​
cancel
camera_alt

റിയാദ്​ ബീറ്റ്​സ്​ ഷോ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ്​ ഓഫ്​ മിഷൻ അബു മാത്തൻ ജോർജ് ഉദ്​ഘാടനം ചെയ്യുന്നു

റിയാദ്​: പ്രവാസ ഹൃദയതാളങ്ങളിൽ ശ്രുതിമധുരം പകർന്ന്​​ ‘റിയാദ്​ ബീറ്റ്​സ്’. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ പെയ്​തിറങ്ങിയ കുളിർമഴ പോലെ​ അവർ മനസ്​ നിറഞ്ഞ്​ ആസ്വദിച്ചു. ‘ഗൾഫ്​ മാധ്യമ’വും ‘മീ ഫ്രൻഡ്’ ആപ്പും ചേർന്നൊരുക്കിയ ​‘റിയാദ്​ ബീറ്റ്​സ്​’ മെഗാ​ ഷോയെ റിയാദിലെ മലയാളി സമൂഹം അക്ഷരാർഥത്തിൽ ഹൃദയത്തിലേറ്റുവാങ്ങുകയായിരുന്നു. ക​ൃത്യം വൈകിട്ട്​ 6.45ന്​​ പരിപാടികൾക്ക്​ തുടക്കം കുറിച്ചു. യുവഗായകൻ ജാസിം ജമാലി​െൻറ ‘അള്ള തന്ന പൊരുൾ...’ എന്ന പാ​ട്ടോടെയാണ്​ അരങ്ങുണർന്നത്​.


വേദിയിൽനിന്ന്​ കണ്ണോ കാതോ നിമിഷാർദ്ധം പോലും മാറ്റാൻ അവസരം നൽകാതെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന മാന്ത്രിക ട്രിക്കുകളുമായി മിഥുൻ രമേഷ്​ വേദി കൈയ്യടിക്കിയതോടെ മുഴുവൻ പ്രേക്ഷകരും റിയാദ്​ ബീറ്റ്​സി​െൻറ താളങ്ങളിൽ ലയിച്ചുചേരുകയായിരുന്നു.

റിയാദ്​ ബീറ്റ്​സ്​ ഉദ്​ഘാടന ചടങ്ങിൽ മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്​ ആമുഖ പ്രഭാഷണം നടത്തുന്നു

നഗരഹൃദയമായ മലസിലെ ലുലു ഹൈപ്പർമാർക്കറ്റി​െൻറ റൂഫ്​ ​അരീനയിൽ ഒരുങ്ങിയ ​പരിപാടി സ്ഥലത്തേക്ക്​ ഉച്ചകഴിഞ്ഞ്​ മൂന്നുമണി മുതൽ കുടുംബങ്ങളടക്കമുള്ള പ്രേക്ഷകർ ഒഴുകിത്തുടങ്ങിയിരുന്നു. ദിവസങ്ങൾക്ക്​ മുമ്പ്​ തന്നെ ടിക്കറ്റ്​ ബുക്ക്​ ചെയ്​തു കാത്തിരുന്നവരായിരുന്നു അധികവും. എന്നാലും വൈകിയെത്തുന്നവർക്കായി പരിപാടി സ്ഥലത്ത്​ ടിക്കറ്റ്​ കൗണ്ടറുകൾ ഒരുക്കിയിരുന്നെങ്കിലും വൈകുന്നേരത്തോടെ മുഴുവൻ ടിക്കറ്റുകളും വിറ്റുകഴിഞ്ഞിരുന്നതിനാൽ നിരവധി പേർക്ക്​ നിരാശരായി മടങ്ങേണ്ടിവന്നു.


വൈകീട്ട്​ 7.30ഓടെ ഔപചാരിക ഉദ്​ഘാടന ചടങ്ങിൽ വിശിഷ്​ടാതിഥികൾ ഉൾപ്പടെ അണിനിരന്നു. ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ്​ ഓഫ്​ മിഷൻ അബു മാത്തൻ ജോർജ് പരിപാടി​ ഉദ്​ഘാടനം ചെയ്​തു. ഔദ്യോഗിക ചുമതലയേറ്റ്​ സൗദി അറേബ്യയിൽ എത്തിയ ശേഷം ഏറ്റവും വിസ്​മയിപ്പിച്ച ജനസദസിനെയാണ്​ ഇവിടെ കണ്ടതെന്നും ഇത്​ ഇന്ത്യക്കാരുടെ ഐക്യബോധത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഗൾഫ്​ മാധ്യമം സംഘടിപ്പിച്ച ഈ പരിപാടി ഇന്ത്യ-സൗദി സാംസ്​കാരിക വിനിമയത്തി​െൻറ ഭാഗമായ ഏറ്റവു​ം മികച്ച പ്രവർത്തനമാണ്​. ഇന്ത്യാക്കാർക്ക്​ സൗദിയിൽ വലിയ സ്ഥാനമാണുള്ളത്​. ഇക്കഴിഞ്ഞ ജി20 ഉച്ചകോടിയിൽ പ​ങ്കെടുക്കാൻ ഡൽഹിയിലെത്തിയ​പ്പോൾ സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ പറഞ്ഞത്​ സൗദിയിലുള്ള ഇന്ത്യൻ പൗരന്മാരെ സ്വന്തം പൗരന്മാരെ പോലെയാണ്​ തങ്ങൾ കാണുന്നതെന്ന്​ പറഞ്ഞു. അത്​ ഇന്ത്യൻ പ്രവാസികൾക്ക്​ ലഭിക്കുന്ന വലിയ ബഹുമതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാധ്യമം സി.ഇ.ഒ പി.എം. സാലിഹ് ആമുഖ പ്രഭാഷണം നടത്തി. ലുലു സൗദി ഡയറക്​ടർ ഷഹീം മുഹമ്മദ് ആശംസകൾ നേർന്ന്​ സംസാരിച്ചു. എംബസി സെക്കൻഡ്​ സെക്രട്ടറി മുഹമ്മദ്​ ഷബീർ, ​ഇമ്പക്​സ്​ മിഡിലീസ്​റ്റ്​ സി.ഒ.ഒ സിറാജുദ്ദീൻ അബ്​ദുല്ല, ഫൗരി മണി ട്രാൻസ്​ഫർ റീജനൽ മാനേജർ ഹാനി അൽഗാംദി, ഹോട്ട്​പാക്​ വൈസ്​ പ്രസിഡൻറ്​ സുഹേൽ അബ്​ദുല്ല, എസ്​.ടി.സി പേ സീനിയർ മ​ാനേജ്​മെൻറ്​ സ്​പെഷലിസ്​റ്റ്​ മുഹമ്മദ്​ അൽ കുറൈനീസ്​, ഗൾഫ്​ മാധ്യമം ആൻഡ്​ മീഡിയ വൺ എക്​സിക്യുട്ടീവ്​ കമ്മിറ്റി ചെയർമാൻ കെ.എം. ബഷീർ, റിയാദ്​ കമ്മിറ്റി രക്ഷാധികാരി താജുദ്ദീൻ ഓമശ്ശേരി, ഇ.ആർ ഇവൻറ്​ ഡയറക്​ടർ ഹൈഫ നാജി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.


തുടർന്ന്​ ഷോയിലെ പ്രധാന അതിഥി പ്രശസ്​ത ചലച്ചിത്ര താരം ഭാവന വേദിയിലെത്തിയ​േതാടെ സദസ്​ ഇളകിമറിഞ്ഞു. ഹാസ്യസാമ്രാട്ട്​ രമേശ്​ പിഷാരടിയും ​കൂടി വേദിയിലെത്തിയതോടെ സദസ്​ ചിരിച്ചുമറിയാനും തയ്യാറെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfmadhyamamRiyadhRiyadh Beats
Next Story