Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗ​ൾ​ഫ് മാ​ധ്യ​മം...

ഗ​ൾ​ഫ് മാ​ധ്യ​മം ‘സോ​ക്ക​ർ കാ​ർ​ണി​വ​ൽ’: ആ​വേ​ശം പ​ക​രാ​ൻ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ വീ​ണ്ടും ജി​ദ്ദ​യി​ൽ

text_fields
bookmark_border
ഗ​ൾ​ഫ് മാ​ധ്യ​മം ‘സോ​ക്ക​ർ കാ​ർ​ണി​വ​ൽ’: ആ​വേ​ശം പ​ക​രാ​ൻ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ വീ​ണ്ടും ജി​ദ്ദ​യി​ൽ
cancel
camera_alt

'ഗ​ൾ​ഫ് മാ​ധ്യ​മം' ജി​ദ്ദ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന 'സോ​ക്ക​ർ കാ​ർ​ണി​വ​ൽ സീ​സ​ൺ ര​ണ്ട്' സെ​വ​ൻ​സ്

ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറ്​ ട്രോ​ഫി, ഫി​ക്സ്ച​ർ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ നി​ന്ന്

ജി​ദ്ദ: ‘ഗ​ൾ​ഫ് മാ​ധ്യ​മ’​വും ‘മീ​ഫ്ര​ൻ​ഡ് ആ​പും’ ചേ​ർ​ന്നു​ സം​ഘ​ടി​പ്പി​ക്കു​ന്ന ‘സോ​ക്ക​ർ കാ​ർ​ണി​വ​ൽ സീ​സ​ൺ ര​ണ്ട്’ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറ്​ ഈ ​മാ​സം 28, 29 തീ​യ​തി​ക​ളി​ലാ​യി ജി​ദ്ദ​യി​ൽ ന​ട​ക്കും. ജി​ദ്ദ ഖാ​ലി​ദ് ബി​ൻ വ​ലീ​ദ് സ്​​റ്റേ​ഡി​യ​ത്തി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി 8.30 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ടൂ​ർ​ണ​മെൻറി​ൽ സീ​നി​യ​ർ, ജൂ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 16 പ്ര​മു​ഖ ടീ​മു​ക​ൾ മാ​റ്റു​ര​ക്കും. മു​ൻ സ​ന്തോ​ഷ് ട്രോ​ഫി താ​ര​ങ്ങ​ളു​ൾ​പ്പെ​ടെ മു​ൻ​നി​ര ക​ളി​ക്കാ​ർ വി​വി​ധ ടീ​മു​ക​ൾ​ക്ക് വേ​ണ്ടി ബൂ​ട്ട​ണി​യും. വെ​ള്ളി​യാ​ഴ്ച​യി​ലെ മ​ത്സ​ര​ങ്ങ​ൾ വൈ​കീ​ട്ട്​ 6.15 മു​ത​ൽ ആ​രം​ഭി​ക്കും.

‘സോ​ക്ക​ർ കാ​ർ​ണി​വ​ൽ സീ​സ​ൺ ര​ണ്ട്’ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറ്​ ഫി​ക്സ്ച​ർ, ട്രോ​ഫി പ്ര​കാ​ശ​ന ക​ർ​മം ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്നു. സീ​സ​ൺ​സ് റ​സ്റ്റാ​റ​ൻ​റ്​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് സൗ​ദി ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ഫോ​റം (സി​ഫ്) ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​സാം മ​മ്പാ​ട് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ര​ണ്ട​ര മാ​സം ജി​ദ്ദ​യി​ലെ ഫു​ട്ബാ​ൾ പ്രേ​മി​ക​ളു​ടെ വാ​രാ​ന്ത്യ​ങ്ങ​ളെ ആ​വേ​ശ​ഭ​രി​ത​മാ​ക്കി സി​ഫ് സം​ഘ​ടി​പ്പി​ച്ച ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ആ​ര​വ​ങ്ങ​ൾ ഒ​ടു​ങ്ങും മു​മ്പേ വീ​ണ്ടും മ​റ്റൊ​രു ഫു​ട്ബാ​ൾ മാ​മാ​ങ്കം സ​മ്മാ​നി​ക്കു​ന്ന ‘ഗ​ൾ​ഫ് മാ​ധ്യ​മം’ മാ​നേ​ജ്‌​മെ​ന്‍റി​നെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു.



ടൂ​ർ​ണ​മെ​ന്‍റു​ക​ൾ ന​ട​ത്താ​ൻ മു​ന്നോ​ട്ടു​വ​രു​ന്ന സം​ഘാ​ട​ക​ർ ആ​രാ​യാ​ലും അ​വ​ർ​ക്കു ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പെ​രു​മാ​റ്റ​മോ അ​നാ​വ​ശ്യ പ്ര​ശ്‌​ന​ങ്ങ​ളോ ഉ​ണ്ടാ​ക്കാ​തെ പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ച്ചു​കൊ​ണ്ട് മു​ന്നോ​ട്ടു പോ​കാ​ൻ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന മു​ഴു​വ​ൻ ക്ല​ബ് ഭാ​ര​വാ​ഹി​ക​ളോ​ടും നി​സാം മ​മ്പാ​ട് ആ​വ​ശ്യ​പ്പെ​ട്ടു.


ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ മു​ഖ്യ​പ്രാ​യോ​ജ​ക​രാ​യ വി​ജ​യ് ഫു​ഡ് പ്രൊ​ഡ​ക്ട്സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ജോ​യ് മൂ​ല​ൻ, സി​ഫ് ര​ക്ഷാ​ധി​കാ​രി നാ​സ​ർ ശാ​ന്ത​പു​രം, ഗ​ൾ​ഫ് മാ​ധ്യ​മം-​മീ​ഡി​യ​വ​ൺ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി വെ​സ്​​റ്റേ​ൺ പ്രൊ​വി​ൻ​സ് ര​ക്ഷാ​ധി​കാ​രി എ. ​ന​ജ്മു​ദ്ദീ​ൻ, ക​ൺ​വീ​ന​ർ സി.​എ​ച്ച്. ബ​ഷീ​ർ എ​ന്നി​വ​ർ ട്രോ​ഫി​ക​ൾ പ്ര​കാ​ശ​നം ചെ​യ്തു. താ​ഹി​ർ (ന​സീം ജി​ദ്ദ പോ​ളി​ക്ലി​നി​ക്‌), അ​ബ്​​ദു​ല്ല​ത്തീ​ഫ് പാ​ട്ടു​പ്പാ​റ (ബ​ദ​ർ ത​മാം പോ​ളി​ക്ലി​നി​ക്‌), മു​സ്ത​ഫ (വി​ജ​യ് ഫു​ഡ് പ്രൊ​ഡ​ക്ട്സ്), ഗ​ൾ​ഫ് മാ​ധ്യ​മം ജി​ദ്ദ ബ്യൂ​റോ ഹെ​ഡ് സാ​ദി​ഖ​ലി തു​വ്വൂ​ർ, സീ​നി​യ​ർ റി​പ്പോ​ർ​ട്ട​ർ അ​ബ്​​ദു​റ​ഹ്​​മാ​ൻ തു​റ​ക്ക​ൽ, മാ​ർ​ക്ക​റ്റി​ങ് എ​ക്സി​ക്യൂ​ട്ടി​വ് പി.​കെ. സി​റാ​ജ്, കെ.​എം. അ​ബ്​​ദു​റ​ഹീം, ഇ​സ്മാ​ഈ​ൽ ക​ല്ലാ​യി, ത​മീം മ​മ്പാ​ട്, കെ.​സി. ശ​രീ​ഫ് തു​ട​ങ്ങി​യ​വ​ർ ഫി​ക്സ്ച​ർ ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി.


ടൂ​ർ​ണ​മെൻറ്​ ടെ​ക്നി​ക്ക​ൽ വി​ഭാ​ഗം ഹെ​ഡ് യൂ​സ​ഫ​ലി കൂ​ട്ടി​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. ച​ട​ങ്ങി​ൽ ടൂ​ർ​ണ​മെൻറ്​ ക​മ്മി​റ്റി അ​സി​സ്​​റ്റ​ൻ​റ്​ ക​ൺ​വീ​ന​ർ അ​ബ്​​ദു​സ്സു​ബ്ഹാ​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി.​എ​ച്ച്. ബ​ഷീ​ർ ന​ന്ദി പ​റ​ഞ്ഞു. ഫാ​യി​സ് ഇ​സ്മാ​ഈ​ൽ ഖി​റാ​അ​ത്ത് നി​ർ​വ​ഹി​ച്ചു. മു​നീ​ർ ഇ​ബ്രാ​ഹിം അ​വ​താ​ര​ക​നാ​യി​രു​ന്നു. ഫാ​സി​ൽ, സാ​ബി​ത്ത് മ​ഞ്ചേ​രി എ​ന്നി​വ​ർ സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കി. ആ​വേ​ശ​ക​ര​മാ​യ ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ൾ വീ​ക്ഷി​ക്കു​ന്ന​തി​നാ​യി മു​ഴു​വ​ൻ ക​ളി​പ്രേ​മി​ക​ളെ​യും പ്ര​ത്യേ​കം ക്ഷ​ണി​ക്കു​ന്ന​താ​യി ‘ഗ​ൾ​ഫ് മാ​ധ്യ​മം’ മാ​നേ​ജ്‌​മെൻറ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfmadhyamamsoccer carnival
News Summary - Gulf Media 'Soccer Carnival': Sevens Football to Excite Tournament again in Jeddah
Next Story