Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗ​ൾ​ഫ് മാ​ധ്യ​മം...

ഗ​ൾ​ഫ് മാ​ധ്യ​മം ‘സോ​ക്ക​ർ കാ​ർ​ണി​വ​ൽ’ സെവൻസ് ഫുട്ബാളിന്​ ഇന്ന് തുടക്കം

text_fields
bookmark_border
ഗ​ൾ​ഫ് മാ​ധ്യ​മം ‘സോ​ക്ക​ർ കാ​ർ​ണി​വ​ൽ’ സെവൻസ് ഫുട്ബാളിന്​ ഇന്ന് തുടക്കം
cancel
camera_alt

ഇ​ന്ത്യ​ൻ കോ​ൺ​സൽ ജ​ന​റ​ൽ മു​ഹ​മ്മ​ദ് ഷാ​ഹി​ദ് ആ​ലം

ജി​ദ്ദ: ‘ഗ​ൾ​ഫ് മാ​ധ്യ​മ’​വും ‘മീ​ഫ്ര​ൻ​ഡ് ആ​പ്പും’ ചേ​ർ​ന്ന്​ സം​ഘ​ടി​പ്പി​ക്കു​ന്ന ‘സോ​ക്ക​ർ കാ​ർ​ണി​വ​ൽ സീ​സ​ൺ ര​ണ്ട്’ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറ്​ വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി ജി​ദ്ദ​യി​ൽ ന​ട​ക്കും. ജി​ദ്ദ ഖാ​ലി​ദ് ബി​ൻ വ​ലീ​ദ് സ്​​റ്റേ​ഡി​യ​ത്തി​ൽ വ്യാ​ഴാ​ഴ്​​ച രാ​ത്രി 8.30 ഓ​ടെ ആ​ദ്യ മ​ത്സ​രം ആ​രം​ഭി​ക്കും. ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 16 പ്ര​മു​ഖ ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ ബൂ​ട്ട​ണി​യു​ന്ന​ത്. ഇ​ന്ത്യ​ൻ കോ​ൺ​സു​ൽ ജ​ന​റ​ൽ മു​ഹ​മ്മ​ദ് ഷാ​ഹി​ദ് ആ​ലം ടൂ​ർ​ണ​മെൻറി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.




ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ അ​മി​ഗോ​സ് ജി​ദ്ദ, സൂ​റ​ത്ത് ടാ​ല​ൻ​റ്​ ടീ​ൻ​സ്, ജെ.​എ​സ്.​സി, സോ​ക്ക​ർ എ​ഫ്.​സി എ​ന്നീ ടീ​മു​ക​ളും സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ജീ​പാ​സ് എ​ഫ്.​സി, ഫൈ​സ​ലി​യ എ​ഫ്.​സി, യൂ​ത്ത് ഇ​ന്ത്യ സെ​വ​ൻ​സ്, സം​സം മ​ദീ​ന എ​ഫ്.​സി, അ​ഡ്മോ​ണ്ട് എ​ഫ്.​സി, ജെ.​എ​സ്.​സി, വെ​ലോ​സി​റ്റി എ​ഫ്.​സി, ചു​ങ്ക​ത്ത​റ ബി.​എ​ഫ്.​സി ജി​ദ്ദ, യെ​ല്ലോ ആ​ർ​മി ജി​ദ്ദ, ന്യൂ ​കാ​സി​ൽ സെ​വ​ൻ​സ്, സ്മാ​ർ​ട്ട് ലു​ക്ക് എ​ഫ്.​സി, ഡി​ഫ​ൻ​സ് ജി​ദ്ദ എ​ന്നീ ടീ​മു​ക​ളു​മാ​ണ് ടൂ​ർ​ണ​മെൻറി​ൽ ക​ളി​ക്കു​ന്ന​ത്.

മു​ൻ സ​ന്തോ​ഷ് ട്രോ​ഫി, യൂ​നി​വേ​ഴ്‌​സി​റ്റി താ​ര​ങ്ങ​ളു​ൾ​പ്പെ​ടെ സി​ഫി​ന്റെ മു​ൻ​നി​ര ക​ളി​ക്കാ​ർ വി​വി​ധ ടീ​മു​ക​ൾ​ക്ക് വേ​ണ്ടി ബൂ​ട്ട​ണി​യും. ഇ​ന്ന് രാ​ത്രി 8.30 ന് ​ന​ട​ക്കു​ന്ന ആ​ദ്യ ജൂ​നി​യ​ർ മ​ത്സ​ര​ത്തി​ൽ അ​മി​ഗോ​സ് ജി​ദ്ദ, സൂ​റ​ത്ത് ടാ​ല​ൻ​റ്​ ടീ​ൻ​സ് എ​ന്നീ ടീ​മു​ക​ൾ ഏ​റ്റു​മു​ട്ടും. സീ​നി​യ​ർ വി​ഭാ​ഗം ആ​ദ്യ മ​ത്സ​ര​ത്തി​ൽ രാ​ത്രി 11ന്​ ​ജീ​പാ​സ് എ​ഫ്.​സി, ഫൈ​സ​ലി​യ എ​ഫ്.​സി​യെ​യും നേ​രി​ടും. നാ​ളെ വൈ​കീ​ട്ട് 6.15 നാ​യി​രി​ക്കും ആ​ദ്യ മ​ത്സ​രം. ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ൾ വീ​ക്ഷി​ക്കു​ന്ന​തി​നാ​യി മു​ഴു​വ​ൻ ക​ളി​പ്രേ​മി​ക​ളെ​യും പ്ര​ത്യേ​കം ക്ഷ​ണി​ക്കു​ന്ന​താ​യി ‘ഗ​ൾ​ഫ് മാ​ധ്യ​മം’ മാ​നേ​ജ്‌​മെൻറ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfmadhyamamsoccer carnival
News Summary - Gulf media 'soccer carnival' sevens football starts today
Next Story