Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗ​ൾ​ഫ്​ മാ​ധ്യ​മം...

ഗ​ൾ​ഫ്​ മാ​ധ്യ​മം ‘റെ​യ്​​നി നൈ​റ്റ്’​: പാ​ട്ടു​മ​ഴ പെ​യ്യി​ക്കാ​ൻ അ​പ​ർ​ണ ബാ​ല​മു​ര​ളി​യും

text_fields
bookmark_border
ഗ​ൾ​ഫ്​ മാ​ധ്യ​മം ‘റെ​യ്​​നി നൈ​റ്റ്’​: പാ​ട്ടു​മ​ഴ പെ​യ്യി​ക്കാ​ൻ അ​പ​ർ​ണ ബാ​ല​മു​ര​ളി​യും
cancel
camera_alt

അ​പ​ർ​ണ ബാ​ല​മു​ര​ളി




ദ​മ്മാം: കി​ഴ​ക്ക​ൻ പ്ര​വി​ശ്യ ഇ​തു​വ​രെ ദ​ർ​ശി​ച്ചി​ട്ടി​ല്ലാ​ത്ത വി​സ്മ​യാ​നു​ഭ​വ​ങ്ങ​ൾ സ​മ്മാ​നി​ക്കാ​ൻ​ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ഒ​രു​ക്കു​ന്ന ‘റെ​യ്​​നി നൈ​റ്റി’​ൽ പാ​ട്ടു​മ​ഴ പെ​യ്യി​ക്കാ​ൻ ദേ​ശീ​യ അ​വാ​ർ​ഡ്​ ജേ​താ​വും ന​ടി​യും ഗാ​യി​ക​യു​മാ​യ അ​പ​ർ​ണ ബാ​ല​മു​ര​ളി​യും എ​ത്തു​ന്നു. ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന്​ അ​ൽ​ഖോ​ബാ​ർ ‘സി​ഗ്​​നേ​ച്ച​ർ’ ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​വും അ​പ​ർ​ണ​യാ​ണ്. ത​ണു​പ്പു പു​ത​ച്ചു​റ​ങ്ങു​ന്ന ദ​മ്മാ​മി​ന്‍റെ രാ​ത്രി​നി​ലാ​വി​നെ മ​ഴ​പ്പാ​ട്ടു​കൊ​ണ്ട്​ താ​രാ​ട്ടാ​ൻ അ​പ​ർ​ണ​യു​മു​ണ്ടാ​കും.

പാ​ട്ടു​പാ​ടി​യും സ​ര​സ​സ​ല്ലാ​പ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടും അ​പ​ർ​ണ ആ​രാ​ധ​ക​രു​ടെ ഹൃ​ദ​യ​ത്തി​ലേ​ക്ക്​ ഇ​റ​ങ്ങി​വ​രും. പ്ര​വാ​സി​ക​ൾ ഇ​തു​വ​രെ അ​നു​ഭ​വി​ച്ചി​ട്ടി​ല്ലാ​ത്ത കാ​ഴ്ച​യു​ടേ​യും ആ​സ്വാ​ദ​ന​ത്തി​​ന്റെ​യും പു​ത്ത​ൻ അ​നു​ഭ​വ​ങ്ങ​ളി​ൽ അ​ലി​യാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ. ഗാ​യി​ക​യാ​യി മ​ല​യാ​ള സി​നി​മ​യി​ലെ​ത്തു​ക​യും യു​വ​ത​ല​മു​റ​യു​​ടേ​ത​ട​ക്കം ഹൃ​ദ​യം കീ​ഴ​ട​ക്കു​ക​യും ചെ​യ്ത അ​പ​ർ​ണ പ​ക്ഷേ അ​ഭി​ന​യ​ത്തി​ലാ​ണ്​ അ​ത്ഭു​ത​ക​ര​മാ​യ വേ​ഷ​പ്പ​ക​ർ​ച്ച സ​മ്മാ​നി​ച്ച​ത്.

തൊ​ട്ട​തെ​ല്ലാം കീ​ഴ​ട​ക്കി​യ ച​രി​ത്ര​മാ​ണ്​ ഈ ​സ​ർ​ഗ​പ്ര​തി​ഭ​യു​ടെ പ്ര​ത്യേ​ക​ത. ‘ഇ​ന്ന​ലെ​യെ​ത്തേ​ടി’ ഹ്ര​സ്വ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ഭി​ന​യ​രം​ഗ​ത്ത് തു​ട​ക്കം കു​റി​ച്ച​ത്. വി​നീ​ത് ശ്രീ​നി​വാ​സ​ൻ നാ​യ​ക​നാ​യ ഒ​രു സെ​ക്ക​ൻ​ഡ്​ ക്ലാ​സ് യാ​ത്ര​യി​ൽ നാ​യി​ക​യാ​യി വേ​ഷ​മി​ട്ടു. ‘യാ​ത്ര തു​ട​രു​ന്നു’ ചി​ത്ര​ത്തി​ൽ ഇ​ർ​ഷാ​ദി​​ന്റെ​യും ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി​യു​ടെ​യും മ​ക​ളാ​യി വേ​ഷ​മി​ട്ടാ​ണ് മ​ല​യാ​ള സി​നി​മാ​രം​ഗ​ത്ത് തു​ട​ക്ക​മി​ടു​ന്ന​ത്. ദി​ലീ​ഷ് പോ​ത്ത​ൻ സം​വി​ധാ​നം ചെ​യ്​​ത ‘മ​ഹേ​ഷി​ന്റെ പ്ര​തി​കാ​രം’ ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ്​ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. ഇ​തി​ലെ ജിം​സി എ​ന്ന ക​ഥാ​പാ​ത്രം പ്രേ​ക്ഷ​ക​മ​ന​സ്സി​ൽ പ​തി​ഞ്ഞു.

നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളാ​ണ് അ​പ​ർ​ണ​ക്ക് പി​ന്നീ​ട് ല​ഭ്യ​മാ​യ​ത്. ഒ​ടു​വി​ൽ ത​മി​ഴ് സി​നി​മ​യി​ലെ മെ​ഗാ​താ​ര​മാ​യ സൂ​ര്യ​യു​ടെ നാ​യി​ക​യാ​യി ‘സൂ​രൈ പോ​ട്ര്’ സി​നി​മ​യി​ൽ നാ​യ​ക​നോ​ളം പ്രാ​ധാ​ന്യ​മു​ള്ള നാ​യി​ക ക​ഥാ​പാ​ത്ര​മാ​യി ആ​രാ​ധ​ക പ്ര​ശം​സ നേ​ടി. ഇ​തേ സി​നി​മ​ക്ക്​ മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം ല​ഭി​ച്ചു.

തൃ​ശൂ​ർ സ്വ​ദേ​ശി​നി​യാ​യ അ​പ​ർ​ണ, സം​ഗീ​ത​ജ്ഞ​നാ​യ കെ.​പി. ബാ​ല​മു​ര​ളി​യു​ടെ​യും അ​ഭി​ഭാ​ഷ​ക​യാ​യ ശോ​ഭ​യു​ടെ​യും ഏ​ക​മ​ക​ളാ​ണ്. ദേ​വ​മാ​താ സി.​എം.​ഐ പ​ബ്ലി​ക് സ്കൂ​ളി​ൽ​നി​ന്ന് സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം പാ​ല​ക്കാ​ട് ഗ്ലോ​ബ​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ്​ ആ​ർ​ക്കി​ടെ​ക്ച​റി​ൽ​നി​ന്ന് എ​ൻ​ജി​നീ​യ​റി​ങ്​ ക​ര​സ്ഥ​മാ​ക്കി.

ക​ലാ​മ​ണ്ഡ​ലം സീ​മ, ക​ലാ​മ​ണ്ഡ​ലം ഹു​സ്ന ബാ​നു, ക​ലാ​ക്ഷേ​ത്ര ഷ​ഫീ​ഖു​ദ്ദീ​ൻ എ​ന്നി​വ​രി​ൽ​നി​ന്ന് നൃ​ത്തം അ​ഭ്യ​സി​ച്ചു. കു​ച്ചി​പ്പു​ടി, ഭ​ര​ത​നാ​ട്യം, ല​ളി​ത​സം​ഗീ​തം എ​ന്നി​വ​യി​ൽ സം​സ്ഥാ​ന ക​ലോ​ത്സ​വ വി​ജ​യി​യാ​യി​രു​ന്നു. സൗ​ദി​യി​ൽ ആ​ദ്യ​മാ​യെ​ത്തു​ന്ന അ​പ​ർ​ണ റെ​യ്​​നി നൈ​റ്റി​ൽ ഉ​ട​നീ​ളം പാ​ട്ടും പ​റ​ച്ചി​ലു​ക​ളു​മാ​യി ആ​രാ​ധ​ക​രോ​ടൊ​പ്പ​മു​ണ്ടാ​കും.





റെ​യ്​​നി നൈ​റ്റ്​ ദ​മ്മാം ട​യോ​ട്ട ഏ​രി​യ ടി​ക്ക​റ്റ്​ വി​ൽ​പ​ന പ്ര​ശാ​ന്ത്-​അ​ഞ്​​ജു ദ​മ്പ​തി​ക​ൾ​ക്ക്​ ന​ൽ​കി സാ​ജി​ദ്​ ആ​റാ​ട്ടു​പു​ഴ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

റെ​യ്​​നി നൈ​റ്റ്​ ടി​ക്ക​റ്റ്​ വി​ൽ​പ​ന പു​രോ​ഗ​മി​ക്കു​ന്നു

ദ​മ്മാം: ഗ​ൾ​ഫ്​ മാ​ധ്യ​മം സം​ഘ​ടി​പ്പി​ക്കു​ന്ന റെ​യ്​​നി നൈ​റ്റി​ന്റെ ഭാ​ഗ​മാ​കാ​ൻ ആ​സ്വാ​ദ​ക​ർ ഏ​റെ താ​ൽ​പ​ര്യ​ത്തോ​ടെ ഒ​ഴു​കി​യെ​ത്തു​ക​യാ​ണ്. ത​നി​മ ട​യോ​ട്ട ഏ​രി​യ​യി​ലെ ടി​ക്ക​റ്റ്​ വി​ൽ​പ​ന പാ​ല​ക്കാ​ട്​ സ്വ​ദേ​ശി​ക​ളാ​യ പ്ര​ശാ​ന്ത്, അ​ഞ്​​ജു ദ​മ്പ​തി​ക​ൾ​ക്ക്​ കൈ​മാ​റി ഗ​ൾ​ഫ്​ മാ​ധ്യ​മം ലേ​ഖ​ക​ൻ സാ​ജി​ദ്​ ആ​റാ​ട്ടു​പു​ഴ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. വ്യ​ത്യ​സ്​​ത അ​നു​ഭ​വ​മാ​യി​രി​ക്കും റെ​യ്​​നി നൈ​റ്റെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ ടി​ക്ക​റ്റ്​ ആ​ദ്യം ത​ന്നെ വാ​ങ്ങു​ന്ന​തെ​ന്ന്​ പ്ര​ശാ​ന്തും അ​ഞ്​​ജു​വും പ​റ​ഞ്ഞു. അം​ജ​ദ്, സ​ലാം ജാം​ജൂം, മു​ഹ​മ്മ​ദ്​​കു​ട്ടി, ഷെ​രീ​ഫ്, ബ​ഷീ​ർ, സ​ക്കീ​ർ, ഷൗ​ക്ക​ത്ത്, റ​ഷീ​ദ്​ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfmadhyamamAparna BalamuraliRainy Night
News Summary - Gulf madhyamam 'Rainy Night': Aparna Balamurali also coming
Next Story