Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ​മ്പ​ത്​...

ഒ​മ്പ​ത്​ വ​ർ​ഷ​ത്തി​നുശേ​ഷം ഇ​റാ​നി​ൽ നി​ന്നു​ള്ള ആ​ദ്യ ഉം​റ തീ​ർ​ഥാ​ട​ക സം​ഘം മ​ദീ​ന​യി​ലെ​ത്തി

text_fields
bookmark_border
welcoming umrah pilgrims
cancel
camera_alt

ഇ​റാ​നി​ൽ നി​ന്നു​ള്ള ഉം​റ തീ​ർ​ഥാ​ട​ക സം​ഘ​ത്തെ മ​ദീ​ന​യി​ൽ സൗ​ദി​യി​ലെ ഇ​റാ​ൻ അം​ബാ​സ​ഡ​ർ അ​ലി റെ​സ ഇ​നാ​യ​ത്തി സ്വീ​ക​രി​ക്കു​ന്നു

മ​ദീ​ന: ഒ​മ്പ​ത്​ വ​ർ​ഷ​ത്തി​നു​ശേ​ഷം ഇ​റാ​നി​ൽ നി​ന്നു​ള്ള ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ ആ​ദ്യ സം​ഘം മ​ദീ​ന​യി​ലെ​ത്തി. തി​ങ്ക​ളാ​​ഴ്​​ച രാ​വി​ലെ മ​ദീ​ന​യി​ലെ​ത്തി​യ സം​ഘ​ത്തി​ൽ 85 ഓ​ളം പേ​രാ​ണു​ള്ള​ത്. ടെ​ഹ്‌​റാ​നും റി​യാ​ദും ത​മ്മി​ലു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന്​ ഏ​ക​ദേ​ശം ഒ​മ്പ​ത്​ വ​ർ​ഷ​ത്തി​നി​ടെ ഇ​റാ​നി​ൽ നി​ന്നു​ള്ള ആ​ദ്യ സം​ഘ​മാ​ണി​ത്. സം​ഘ​ത്തെ സൗ​ദി​യി​ലെ ഇ​റാ​ൻ അം​ബാ​സ​ഡ​ർ അ​ലി റെ​സ ഇ​നാ​യ​ത്തി സ്വീ​ക​രി​ച്ചു. നീ​ണ്ട ഇ​ട​വേ​ള​ക്കു​​ശേ​ഷം ഇ​റാ​നി​യ​ൻ ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വ്​ ആ​രം​ഭി​ച്ച​തി​ൽ അം​ബാ​സ​ഡ​ർ സം​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു. ഇ​റാ​ൻ-​സൗ​ദി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ഒ​രു അ​നു​ഗ്ര​ഹീ​ത ആ​ത്മീ​യ ചു​വ​ടു​വെ​പ്പാ​ണി​തെ​ന്ന്​ അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ച്ചു. ഈ ​വി​ഷ​യ​ത്തി​ൽ സ​ഹ​ക​രി​ച്ച സൗ​ദി അ​റേ​ബ്യ​യി​ലെ വി​ദേ​ശ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അം​ബാ​സ​ഡ​ർ ന​ന്ദി പ​റ​ഞ്ഞു.

ചൈ​ന​യു​ടെ മ​ധ്യ​സ്ഥ​ത​യി​ൽ 2023 മാ​ർ​ച്ചി​ലാ​ണ്​ സൗ​ദി​യും ഇ​റാ​നും ത​മ്മി​ൽ 2016 ൽ ​വി​ച്ഛേ​ദി​ച്ച സ​മ്പൂ​ർ​ണ്ണ ന​യ​ത​ന്ത്ര​ബ​ന്ധം പു​ന​രാ​രം​ഭി​ച്ച​ത്. ശേ​ഷം ഉം​റ നി​ർ​വ​ഹി​ക്കു​ന്ന​തി​ന് ഇ​റാ​ൻ തീ​ർ​ഥാ​ട​ക​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ സൗ​ദി അ​റേ​ബ്യ നീ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ടെ​ഹ്‌​റാ​ൻ ‘സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ’ എ​ന്ന് പ​റ​ഞ്ഞ്​ ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ വി​മാ​ന യാ​ത്ര ഇ​തു​വ​രെ മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranUmrah pilgrimsMadinah
News Summary - first group of Umrah pilgrims from Iran arrived in Madinah
Next Story