Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസു​ര​ക്ഷി​ത...

സു​ര​ക്ഷി​ത നി​ക്ഷേ​പ​മാ​ണോ തേ​ടു​ന്ന​ത്?

text_fields
bookmark_border
സു​ര​ക്ഷി​ത നി​ക്ഷേ​പ​മാ​ണോ തേ​ടു​ന്ന​ത്?
cancel

ദോ​ഹ: നാ​ട്ടി​ൽ താ​മ​സി​ക്കാ​ൻ വീ​ടും ചു​റ്റു​പാ​ടു​മെ​ല്ലാ​മാ​യി, ഇ​നി​യൊ​രു സ്ഥി​ര​വ​രു​മാ​ന സാ​ധ്യ​ത തേ​ടു​ന്ന പ്ര​വാ​സി​ക​ളാ​ണോ നി​ങ്ങ​ൾ? എ​ങ്കി​ൽ, അ​ടു​ത്ത​യാ​ഴ്ച നി​ങ്ങ​ളെ തേ​ടി അ​തി​ഥി​ക​ൾ ദോ​ഹ​യി​ലെ​ത്തു​ന്നു​ണ്ട്. ഒ​ക്ടോ​ബ​ർ 24, 25, 26 തീ​യ​തി​ക​ളി​ലാ​യി ദോ​ഹ എ​ക്സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​ർ വേ​ദി​യാ​വു​ന്ന ‘സി​റ്റി സ്കേ​പ്’ പ്രോ​പ്പ​ർ​ട്ടി എ​ക്സ്​​പോ​യി​ൽ ഗ​ൾ​ഫ് മാ​ധ്യ​മ​വും -ക്രെ​ഡാ​യ് കേ​ര​ള​യും ഒ​രു​ക്കു​ന്ന ഇ​ന്ത്യ​ൻ പ​വി​ലി​യ​നി​ൽ ഉ​ത്ത​ര​മു​ണ്ട്.

വീ​ടും ഫ്ലാ​റ്റും വി​ല്ല​യും വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ കോം​പ്ല​ക്സും സ്വ​ന്ത​മാ​ക്കാ​ൻ മാ​ത്ര​മ​ല്ല, കേ​ര​ള​ത്തി​ന്റെ വ​ൻ​കി​ട റി​യ​ൽ എ​സ്റ്റേ​റ്റ് പ​ദ്ധ​തി​ക​ളി​ൽ നി​ക്ഷേ​പി​ക്കാ​ൻ കൈ​നി​റ​യെ അ​വ​സ​ര​ങ്ങ​ളു​മാ​യാ​ണ് ​34ഓ​ളം ഡെ​വ​ല​പ്പേ​ഴ്സ് ഖ​ത്ത​റി​ലെ​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ കാ​ൽ​നൂ​റ്റാ​ണ്ടി​ലേ​റെ കാ​ലം​കൊ​ണ്ട് റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ വി​ശ്വാ​സ്യ​ത നേ​ടി​യെ​ടു​ക്കു​ന്ന പ്ര​മു​ഖ നി​ർ​മാ​താ​ക്ക​ളാ​ണ് ഡി.​ഇ.​സി.​സി​യി​ലെ വേ​ദി​ക​ളി​ൽ ഒ​ത്തു​ചേ​രു​ന്ന​ത്. കാ​ല​ങ്ങ​ളാ​യി ഖ​ത്ത​ർ ഉ​ൾ​പ്പെ​ടെ ഗ​ൾ​ഫ് മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്തി​ട്ടും നാ​ട്ടി​ലൊ​രു സ്ഥി​ര​വ​രു​മാ​ന​മി​ല്ലാ​ത്ത​വ​ർ​ക്ക് ത​ങ്ങ​ളു​ടെ സു​ര​ക്ഷി​ത നി​ക്ഷേ​പ​ത്തി​ന് സാ​ധ്യ​ത തേ​ടാ​നു​ള്ള അ​വ​സ​ര​മാ​ണ് കേ​ര​ള പ്രോ​പ്പ​ർ​ട്ടി ഷോ ​ഒ​രു​ക്കു​ന്ന​ത്.

കോ​ഴി​ക്കോ​ട്, കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ ന​ഗ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ ജി​ല്ല​ക​ളി​ലു​മാ​യി ഒ​രു​പി​ടി പ​ദ്ധ​തി​ക​ൾ സി​റ്റി സ്കേ​പ്പി​ലെ ഇ​ന്ത്യ​ൻ പ​വി​ലി​യ​നി​ൽ അ​വ​ത​രി​പ്പി​ക്കും. നേ​രി​ട്ടെ​ത്തി ക​മ്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​നും ഏ​റ്റ​വും ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​നും പ്ര​വാ​സി​ക​ൾ​ക്ക് മൂ​ന്നു ദി​വ​സ​ങ്ങ​ളി​ൽ അ​വ​സ​രം ന​ൽ​കു​ന്നു.

പ​ത്തു വ​ർ​ഷ​ത്തോ​ളം നീ​ണ്ട ഇ​ട​വേ​ള​ക്കു ശേ​ഷ​മാ​ണ് ഇ​ന്ത്യ​ൻ പ്രോ​പ്പ​ർ​ട്ടി ഷോ​യു​മാ​യി വി​വി​ധ ബി​ൽ​ഡ​ർ​മാ​ർ ഖ​ത്ത​റി​ലെ​ത്തു​ന്ന​ത് എ​ന്ന പ്ര​ത്യേ​ക​ത​യും സി​റ്റി സ്​​കേ​പ്പി​ലെ ഇ​ന്ത്യ​ൻ പ​വി​ലി​യ​നി​ലു​ണ്ട്. നി​യാ​മാ​നു​സൃ​ത​വും ഏ​റ്റ​വും സു​ര​ക്ഷി​ത​വു​മാ​യ ഇ​ട​പാ​ടു​ക​ളും നി​ക്ഷേ​പ​ങ്ങ​ളു​മാ​ണ് ഓ​രോ ഡെ​വ​ല​പ്പ​ർ​മാ​രും ആ​വ​ശ്യ​ക്കാ​ര​ന് ന​ൽ​കു​ന്ന​ത്.

വിശദവിവരങ്ങൾക്ക്: +97470570635
വാട്സ്ആപ്പ്: http://wa.me/97470570635
രജിസ്റ്റർ: www.madhyamam.com/propertyshow

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfmadhyamamDepositcredaiCityscape Qatar
News Summary - Looking for a safe deposit?
Next Story