Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗ​ൾ​ഫ്​ മാ​ധ്യ​മം...

ഗ​ൾ​ഫ്​ മാ​ധ്യ​മം ​കേ​ക്ക്​ അ​ല​ങ്കാ​ര മ​ത്സ​രം ഇ​ന്ന്​

text_fields
bookmark_border
ഗ​ൾ​ഫ്​ മാ​ധ്യ​മം ​കേ​ക്ക്​ അ​ല​ങ്കാ​ര മ​ത്സ​രം ഇ​ന്ന്​
cancel


മ​സ്​​ക​ത്ത്​: ഗ​ൾ​ഫ്​ മാ​ധ്യ​മം ഫു​ഡ്​​ലാ​ന്‍റ്സ്​ റ​സ്​​റ്റാറ​ന്‍റു​മാ​യി ചേ​ർ​ന്ന്​ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ക്ക്​ അ​ല​ങ്കാ​ര മ​ത്സ​രം വ്യാ​ഴാ​ഴ്ച ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലു​മ​ണി​ക്ക്​ അ​ൽ​ഖൂ​ദി​ലെ ഫു​ഡ്​​ലാ​ന്‍റ്സ്​ റ​സ്​​റ്റോ​റ​ന്‍റി​ൽ ​​പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വേ​ദി​യി​ലാ​യി​രി​ക്കും​ മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റു​ക.

മ​ത്സ​രാ​ർ​ഥി​ക​ൾ 3.30ന്​ ​റി​പ്പോ​ർ​ട്ട്​ ചെ​യ്യ​ണം. അ​ഫീ​ഫ നൗ​ഫ​ൽ, ക​ൻ​സ, ഫാ​ത്തി​മ റ​ഷ, അ​നി​ത, മ​റി​യം ഫി​ലി​പ്പ്, ഷ​ഹാ​ന ഷു​ഐ​ബ്, അ​നു​പ​മ നാ​ഗ​വ​ൻ​ശി, മു​ഹ​മ്മ​ദ് അ​സ്​​ലം, ജ​സീ​ല സി​ദ്ധീ​ഖ്, അ​നു​രാ​ജ് പാ​ല​ക്ക​ൽ, ശം​ന മു​ഹ​മ്മ​ദ്, ഷാ​രി​ഖ ജ​ബീ​ൻ, ന​ജ്​​മു​ന്നി​സ മു​ഹ​മ്മ​ദ്​ കാ​സിം, സു​ര​ഭി ദി​നേ​ഷ്, ഷി​ഫ പ​റ​മ്പി​ൽ, ദ​ഹ്​​ലി​യ, നി​ലു​ഗ ബൊ​ത്തേ​ജു, ശ്യാ​മ ഷി​യാ​സ്, ഡ​യാ​ന ജോ​ബി​ൻ, നി​ഷ ജീ​വ​ൻ​രാ​ജ്, കെ. ​സി​മി​ജ, ജ​സ്ന, റാ​ണി, ത​ൻ​സീ​റ, ജെ​സ്സി തോ​മ​സ്, റി​സ്​​വാ​ന അ​ൽ​ത്താ​ഫ്, വി​ജ​യ്, ജി​യ സ​ഫീ​ർ, സ​ജ്ന ഹാ​ഷിം, പി.​എം. സ​ഹാ​ബ് എ​ന്നി​വ​രാ​ണ്​ അ​വാ​ന റൗ​ണ്ടി​ലേ​ക്ക്​ യോ​ഗ്യ​ത നേ​ടി​യ​വ​ർ. ഓ​രോ മ​ത്സ​രാ​ർ​ഥി​ക്കും ര​ണ്ട് ഇ​ഞ്ച് ഉ​യ​ര​മു​ള്ള മൂ​ന്ന് സ്പോ​ഞ്ച് കേ​ക്കു​ക​ൾ ന​ൽ​കും. 1.2 കി​ലോ വെ​ള്ള ഐ​സ്​​ക്രീം, കേ​ക്ക്​ അ​ല​ങ്ക​രി​ക്കു​ന്ന​തി​ന്​ അ​ഞ്ച്​ പൈ​പ്പി​ങ്​ ബാ​ഗു​ക​ൾ, ഒ​മ്പ​ത്​ ഇ​ഞ്ചി​​ന്‍റെ കേ​ക്ക് പ്ലേ​റ്റ്, ഫു​ഡ്​​ലാ​ൻ​​സി​​ന്‍റെ വെ​ള്ള ഏ​പ്ര​ൺ, കൈ​യു​റ എ​ന്നി​വ ന​ൽ​കും. ര​ണ്ട്​ മ​ണി​ക്കൂ​റാ​യി​രി​ക്കും മ​ത്സ​ര സ​മ​യം.

മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പാ​ത്ര​ങ്ങ​ൾ, ഐ​സി​ങ് നോ​സി​ലു​ക​ൾ, തീ​മു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ നി​റ​ങ്ങ​ൾ എ​ന്നി​വ കൊ​ണ്ടു​വ​രാം. ആ​ദ്യ മൂ​ന്നു​ സ്ഥാ​ന​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ യാ​ഥാ​ക്ര​മം ഐ​ഫോ​ൺ 15, പു​രു​ഷോ​ത്തം കാ​ഞ്ചി എ​ക്​​സ്​​ചേ​ഞ്ച് ന​ൽ​കു​ന്ന ഒ​രു​പ​വ​ന്‍റെ സ്വ​ർ​ണ​നാ​ണ​യം, ജി​പാ​സ്​ ന​ൽ​കു​ന്ന ഇ​ല​ക്​​​ട്രോ​ണി​ക്​ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ന​ൽ​കും.

ഇ​തി​ന്​ പു​റ​മെ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മു​ഴു​വ​​ൻ​പേ​ർ​ക്കും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ഉ​ണ്ടാ​കും. ഫു​ഡ്​​ലാ​ൻ​സ്, പു​രു​ഷോ​ത്തം കാ​ഞ്ചി എ​ക്​​സ്​​ചേ​ഞ്ച്, ജീ​പാ​സ്, റോ​യ​ൽ ഫോ​ർ​ഡ്​ എ​ന്നി​വ​രാ​ണ്​ പ​രി​പാ​ടി​യു​ടെ സ്​​പോ​ൺ​സ​ർ​മാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscatgulfmadhyamamcake decoring competition
News Summary - Gulf Media Cake Decorating Competition Today
Next Story