Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗ​ൾ​ഫ്​ മാ​ധ്യ​മം...

ഗ​ൾ​ഫ്​ മാ​ധ്യ​മം ​കേ​ക്ക്​ അ​ല​ങ്കാ​ര മ​ത്സ​രം: അ​വ​സാ​ന റൗ​ണ്ട്​ മ​ത്സ​രാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

text_fields
bookmark_border
ഗ​ൾ​ഫ്​ മാ​ധ്യ​മം ​കേ​ക്ക്​ അ​ല​ങ്കാ​ര മ​ത്സ​രം: അ​വ​സാ​ന റൗ​ണ്ട്​ മ​ത്സ​രാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
cancel

മ​സ്​​ക​ത്ത്​: ഗ​ൾ​ഫ്​ മാ​ധ്യ​മം ഫു​ഡ്​​ലാ​ന്‍റ്​ റ​സ്​​റ്റാ​റ​ന്‍റു​മാ​യി ചേ​ർ​ന്നു​ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ക്ക്​ അ​ല​ങ്കാ​ര മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​ന റൗ​ണ്ട്​ മ​ത്സ​രാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

അ​ഫീ​ഫ നൗ​ഫ​ൽ, ക​ൻ​സ ഷ​ബീ​ർ, ഫാ​ത്തി​മ റ​ഷ, അ​നി​ത ജോ​സ്, മ​റി​യം ഫി​ലി​പ്പ്, ഷ​ഹാ​ന ഷു​ഐ​ബ്, അ​നു​പ​മ നാ​ഗ​വ​ൻ​ശി, മു​ഹ​മ്മ​ദ് അ​സ്​​ലം, ജ​സീ​ല സി​ദ്ധീ​ഖ്, അ​നു​രാ​ജ് പാ​ല​ക്ക​ൽ, ശം​ന മു​ഹ​മ്മ​ദ്, ഷാ​രി​ഖ ജ​ബീ​ൻ, ന​ജ്​​മു​ന്നി​സ മു​ഹ​മ്മ​ദ്​ കാ​സിം, സു​ര​ഭി ദി​നേ​ഷ്, ഷി​ഫ പ​റ​മ്പി​ൽ, ദ​ഹ്​​ലി​യ നൗ​ഫി​ൻ, നി​ലു​ഗ ബൊ​ത്തേ​ജു, ഷൈ​മ ഷി​യാ​സ്, ഡ​യാ​ന ജോ​ബി​ൻ, നി​ഷ ജീ​വ​ൻ​രാ​ജ്, സി​മി​ജ കെ.​ഷി​ജി​ൻ, ജ​സ്ന മ​ൻ​സൂ​ർ, റാ​ണി എ​ൽ​ദോ, ത​ൻ​സീ​റ, ജെ​സ്സി തോ​മ​സ്, റി​സ്​​വാ​ന അ​ൽ​ത്താ​ഫ്, വി​ജ​യ്, ജി​യ സ​ഫീ​ർ, സ​ജ്ന ഹാ​ഷിം, പി.​എം. സ​ഹാ​ബ് എ​ന്നി​വ​രാ​ണ്​ അ​വാസാന റൗ​ണ്ടി​ലേ​ക്ക്​ യോ​ഗ്യ​ത നേ​ടി​യ​വ​ർ. നി​ര​വ​ധി​യാ​ളു​ക​ളാ​ണ്​ ര​ജി​സ്റ്റ​ർ ചെ​യ്​​തി​രു​ന്ന​ത്​​. വീ​ടു​ക​ളി​ൽ വെ​ച്ച്​ അ​ല​ങ്ക​രി​ച്ച കേ​ക്കി​​ന്‍റെ ചി​ത്ര​ങ്ങ​ൾ അ​യ​ച്ചാ​യി​രു​ന്നു മ​ത്സ​ര​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്തി​രു​ന്ന​ത്​. ആ​ദ്യ മൂ​ന്ന്​ സ്ഥാ​ന​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ യാ​ഥാ​ക്ര​മം ഐ​ഫോ​ൺ 15, ഒ​രു​പ​വ​ന്‍റെ സ്വ​ർ​ണ​നാ​ണ​യം, ജി​പാ​സ്​ ന​ൽ​കു​ന്ന ഇ​ല​ക്​​ട്രോ​ണി​ക്ക്​ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ന​ൽ​കും. കൂ​ടാ​തെ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മു​ഴു​വ​​ൻ​പേ​ർ​ക്ക്​​ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ഉ​ണ്ടാ​കും.

ജ​നു​വ​രി 25ന്​ ​വൈ​കു​ന്നേ​രം നാ​ലു​മ​ണി​ക്ക്​ സീ​ബി​ലെ ഫു​ഡ്​​ലാ​ന്‍റ്​​സ്​ റ​സ്​​റ്റാ​റ​ന്‍റി​ലാ​ണ്​ ഫൈ​ന​ൽ മ​ത്സ​രം ന​ട​ക്കു​ക. ഓ​രോ മ​ത്സ​രാ​ർ​ഥി​ക്കും ര​ണ്ട് ഇ​ഞ്ച് ഉ​യ​ര​മു​ള്ള മൂ​ന്ന് സ്പോ​ഞ്ച് കേ​ക്കു​ക​ൾ ന​ൽ​കും. 1.2 കി​ലോ വെ​ള്ള ​െഎ​സി​ങ്​ ക്രീം, ​കേ​ക്ക്​ അ​ല​ങ്ക​രി​ക്കു​ന്ന​തി​ന്​ അ​ഞ്ച്​ പൈ​പ്പി​ങ്​ ബാ​ഗു​ക​ൾ, ഒ​മ്പ​ത്​ ഇ​ഞ്ചി​​ന്‍റെ കേ​ക്ക് പ്ലേ​റ്റ്, ഫു​ഡ്​​ലാ​ന്‍റ്സി​​ന്‍റെ വെ​ള്ള ഏ​പ്ര​ൺ, കൈ​യു​റ എ​ന്നി​വ ന​ൽ​കും. ര​ണ്ട്​ മ​ണി​ക്കൂ​റാ​യി​രി​ക്കും മ​ത്സ​രസ​മ​യം.

മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പാ​ത്ര​ങ്ങ​ൾ, ഐ​സി​ങ് നോ​സി​ലു​ക​ൾ, തീ​മു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ നി​റ​ങ്ങ​ൾ എ​ന്നി​വ കൊ​ണ്ടു​വ​രാം. ഫു​ഡ്​​ലാ​ന്‍റ്സ്, പു​രു​ഷോ​ത്തം കാ​ഞ്ചി എ​ക്​​സ്​​ചേ​ഞ്ച്, ജീ​പാ​സ്, റോ​യ​ൽ ഫോ​ർ​ഡ്​ എ​ന്നി​വ​രാ​ണ്​ പ​രി​പാ​ടി​യു​ടെ സ്​​പോ​ൺ​സ​ർ​മാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfmadhyamamcake decoring competition
News Summary - Gulf Media Cake Decorating Competition: Final Round Contestants Chosen
Next Story