Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎ​യ​ർ ഇ​ന്ത്യ...

എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്; തി​രു​വ​നന്ത​പു​ര​ത്തേ​ക്ക് ദി​നേ​ന സ​ർ​വി​സ്, ക​ണ്ണൂ​രി​ലേ​ക്കും വ​ർ​ധി​പ്പി​ക്കു​ന്നു

text_fields
bookmark_border
air india express
cancel

മ​സ്ക​ത്ത്: മ​സ്ക​ത്തി​ൽ​നി​ന്ന്​ എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും സ​ർ​വി​സ് ന​ട​ത്താ​ൻ തു​ട​ങ്ങി​യ​ത് യാ​ത്ര​ക്കാ​ർ​ക്ക് സൗ​ക​ര്യ​മാ​യി. ക​ണ്ണൂ​രി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ൾ ഏ​പ്രി​ൽ ഒ​ന്ന്​ മു​ത​ൽ ആ​ഴ്ച​യി​ൽ അ​ഞ്ചാ​യി വ​ർ​ധി​പ്പി​ക്കും. ഇ​തോ​ടെ യാ​ത്രാപ്ര​യാ​സം ഏ​റെ നേ​രി​ടു​ന്ന ക​ണ്ണൂ​ർ യാ​ത്ര​ക്കാ​ർ​ക്ക് നേ​രി​യ ആ​ശ്വാ​സ​മാ​കും. നി​ല​വി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് നാ​ല് സ​ർ​വി​സു​ക​ളാ​ണ് ക​ണ്ണൂ​രി​ലേ​ക്ക് ന​ട​ത്തു​ന്ന​ത്. തി​രു​വ​നന്ത​പു​രം, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും സ​ർ​വി​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. തി​രു​വ​ന്ത​പു​ര​ത്തേ​ക്ക് സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന സ​ലാം എ​യ​ർ നി​ർ​ത്തി​യ​തോ​ടെ ഈ ​സെ​ക്ട​റി​ലെ യാ​ത്ര​ക്കാ​ർ ഏ​റെ പ്ര​യാ​സ​ങ്ങ​ൾ നേ​രി​ട്ടി​രു​ന്നു. അ​ടു​ത്തി​ടെ​യാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും സ​ർ​വി​സു​മാ​യി രം​ഗ​ത്ത് വ​ന്ന​ത്.

ഗോ ​ഫ​സ്റ്റ്​ സ​ർ​വി​സ് നി​ർ​ത്തി​യ​തോ​ടെ​യാ​ണ് ക​ണ്ണൂ​ർ യാ​ത്ര​ക്കാ​രു​ടെ ദു​രി​തം ആ​രം​ഭി​ച്ച​ത്. ഗോ ​ഫ​സ്റ്റ്​ ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്നു. അ​ക്കാ​ല​ത്ത് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് തി​ങ്ക​ൾ, ബു​ധ​ൻ, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ് മൂ​ന്ന് സ​ർ​വി​സ് മാ​ത്ര​മാ​ണ് ന​ട​ത്തി​യി​രു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ മു​റ​വി​ളി വ​ർ​ധി​ച്ച​തോ​ടെ സ​ർ​വി​സു​ക​ൾ നാ​ലാ​യി വ​ർ​ധി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ത്ത മാ​സം മു​ത​ൽ പു​തി​യ ഷെ​ഡ്യൂ​ൾ ആ​രം​ഭി​ക്കും. തി​ങ്ക​ൾ, ചൊ​വ്വ, വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ് ക​ണ്ണൂ​രി​ൽ നി​ന്നും സ​ർ​വി​സു​ക​ൾ ന​ട​ത്തു​ക. തി​ങ്ക​ൾ ചൊ​വ്വ, ശ​നി ദി​വ​സ​ങ്ങ​ളി​ൽ കാ​ല​ത്ത് 9.45ന് ​പു​റ​പ്പെ​ട്ട് 2.40 ക​ണ്ണൂ​രി​ലെ​ത്തും. വ്യാ​ഴാ​ഴ്ച 7.35ന് ​പു​റ​പ്പെ​ട്ട് 12.30നും ​വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 3.20ന് ​പു​റ​പ്പെ​ട്ട് 8.15നും ​ക​ണ്ണു​രി​ലും എ​ത്തും. ക​ണ്ണൂ​രി​ൽ നി​ന്ന് തി​ങ്ക​ൾ, ചൊ​വ്വ, ശ​നി ദി​വ​സ​ങ്ങ​ളി​ൽ കാ​ല​ത്ത് 6.45ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം 8.45ന് ​ആ​ണ്​ മ​സ്ക​ത്തി​ലെ​ത്തു​ക. വ്യാ​ഴം കാ​ല​ത്ത് 4.35ന് ​പു​റ​പ്പെ​ട്ട് 6.35ന്​ ​മ​സ്ക​ത്തി​ൽ ലാ​ൻ​ഡ്​ ചെ​യ്യും. വെ​ള്ളി രാ​ത്രി 12.20ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം 2.20ന് ​ആ​ണ്​ മ​സ്ക​ത്തി​ൽ എ​ത്തു​ക.

മ​സ്ക​ത്തി​ൽ​നി​ന്ന് തി​രു​വ​നന്ത​പു​ര​ത്തേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ് വി​മാ​നം എ​ല്ലാ ദി​വ​സ​വും ഉ​ച്ച​ക്ക് 12.15ന്​ ​പു​റ​പ്പെ​ട്ട് വൈ​കു​ന്നേ​രം 5.40ന് ​ആ​ണ്​ ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ എ​ത്തു​ക. രാ​വി​ലെ 8.30നാ​ണ് വി​മാ​നം തി​രു​വ​നന്ത​പു​ര​ത്ത് നി​ന്ന് പു​റ​പ്പെ​ടു​ക. ഉ​ച്ച​ക്ക് 11ന് ​മ​സ്ക​ത്തി​ൽ ലാ​ൻ​ഡ്​ ചെ​യ്യും. കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള വി​മാ​നം പ​ഴ​യ പോ​ലെ എ​ല്ലാ ദി​വ​സ​വും പു​ല​ർ​ച്ചെ 2.15 മ​സ്ക​ത്തി​ൽ നി​ന്നും പു​റ​പ്പെ​ട്ട് കാ​ല​ത്ത് 7.20ന്​ ​എ​ത്തി​ച്ചേ​രും. ക​ണ്ണൂരി​ൽ​നി​ന്ന് സ​ർ​വി​സു​ക​ൾ കൂ​ട്ട​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ മാ​സ​ങ്ങ​ളാ​യി മു​റ​വി​ളി കൂ​ട്ടു​ന്നു​ണ്ടെ​ങ്കി​ലും ഒ​രു സ​ർ​വി​സ് മാ​ത്രം വ​ർ​ധി​പ്പി​ച്ച​ത് യാ​ത്ര​ക്കാ​രെ തൃ​പ്ത​രാ​ക്കി​യി​ട്ടി​ല്ല. ഗോ ​ഫ​സ്റ്റ്​ സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വി​സ് ന​ട​ത്ത​ണ​മെ​ന്നാ​ണ് ക​ണ്ണൂ​ർ യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ക​ണ്ണൂ​രി​നോ​ടു​ള്ള അ​വ​ഗ​ണ​ന വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ വ​ള​ർ​ച്ച മു​ട​രി​പ്പി​ക്കു​മെ​ന്നും ക​ണ്ണൂ​ർ യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsFlight serviceAir India express
News Summary - air india express service
Next Story