Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​ർ​ക്കാ​ർ രാ​ജി...

സ​ർ​ക്കാ​ർ രാ​ജി സ​മ​ർ​പ്പി​ച്ചു; ദേ​ശീ​യ അ​സം​ബ്ലി സ​മ്മേ​ള​നം 17ന്

text_fields
bookmark_border
kuwait ministry
cancel
camera_alt

പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ.​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം അ​സ്സ​ബാ​ഹി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ശ​നി​യാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭ​യോ​ഗം


കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​റ​കെ ഭ​ര​ണ​ഘ​ട​ന ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മ​ന്ത്രി​സ​ഭ രാ​ജി​വെ​ച്ചു. ശ​നി​യാ​ഴ്ച മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​നു ശേ​ഷ​മാ​ണ് ന​ട​പ​ടി. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ.​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം അ​സ്സ​ബാ​ഹ് സ​ർ​ക്കാ​റി​ന്റെ രാ​ജി​ക്ക​ത്ത് അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് കൈ​മാ​റി. പു​തി​യ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​ര​ണം വ​രെ നി​ല​വി​ലു​ള്ള അം​ഗ​ങ്ങ​ൾ ചു​മ​ത​ല നി​ർ​വ​ഹി​ക്കും. കു​വൈ​ത്ത് ഭ​ര​ണ​ഘ​ട​ന​യു​ടെ 57ാം അ​നു​ച്ഛേ​ദം അ​നു​സ​രി​ച്ചാ​ണ് മ​ന്ത്രി​സ​ഭ​യു​ടെ രാ​ജി. തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​റ​കെ ദേ​ശീ​യ അ​സം​ബ്ലി അം​ഗ​ത്തി​നെ​യും കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ മ​ന്ത്രി​സ​ഭ രൂ​പ​വ​ത്ക​രി​ക്ക​ൽ നി​ർ​ബ​ന്ധ​മാ​ണ്.

ജ​നു​വ​രി നാ​ലി​നാ​ണ് അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് രാ​ജ്യ​ത്തെ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ശൈ​ഖ് ഡോ.​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സ​ലിം അ​സ്സ​ബാ​ഹി​നെ നി​യ​മി​ച്ച​ത്. 17ന് ​പ്ര​ധാ​ന​മ​ന്ത്രി പു​തി​യ മ​ന്ത്രി​സ​ഭ രൂ​പ​വ​ത്ക​രി​ക്കു​ക​യും അ​മീ​റി​ന് മു​മ്പാ​കെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ക​യും ചെ​യ്തു. ജ​നു​വ​രി 29ന് ​ദേ​ശീ​യ അ​സം​ബ്ലി​യി​ലും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. ഇ​തി​നി​ടെ മാ​ർ​ച്ച് 15ന് ​ദേ​ശീ​യ അ​സം​ബ്ലി അം​ഗം ന​ട​ത്തി​യ ഭ​ര​ണ​ഘ​ട​ന ലം​ഘ​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി അ​മീ​ർ ദേ​ശീ​യ അ​സം​ബ്ലി പി​രി​ച്ചു​വി​ട്ട​ത് രാ​ജ്യ​ത്തെ പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് ന​യി​ച്ചു. ഏ​പ്രി​ൽ നാ​ലി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​തി​ന് പി​റ​കെ​യാ​ണ് ഭ​ര​ണ​ഘ​ട​ന ന​ട​പ​ടി പ്ര​കാ​രം രാ​ജി.

ശ​നി​യാ​ഴ്ച ബ​യാ​ൻ പാ​ല​സി​ൽ ന​ട​ന്ന അ​സാ​ധാ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ദേ​ശീ​യ അ​സം​ബ്ലി​യു​ടെ ആ​ദ്യ റെഗു​ല​ർ സെ​ഷ​ൻ ന​ട​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന ബി​ല്ലി​നും മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. 18ാം ദേ​ശീ​യ അ​സം​ബ്ലി​യു​ടെ ആ​ദ്യ സ​മ്മേ​ള​നം ഏ​പ്രി​ൽ 17ന് ​ന​ട​ത്താ​നും മ​ന്ത്രി​സ​ഭ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. 17ന് ​പു​തി​യ എം.​പി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ ന​ട​ക്കും. അ​തി​നു​മു​മ്പ് പു​തി​യ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​ര​ണ​വും പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് സൂ​ച​ന. നി​ല​വി​ലെ സ​ർ​ക്കാ​റി​ൽനി​ന്ന് വ​ലി​യ മാ​റ്റ​ങ്ങ​ൾ വ​രു​ന്ന സ​ർ​ക്കാ​റി​ലും ഉ​ണ്ടാ​കാ​നി​ട​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ResignationKuwait NewsKuwait National Assembly
News Summary - Government submitted resignation; National Assembly Conference on 17
Next Story