Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുറിഞ്ഞി സ​േങ്കതം:...

കുറിഞ്ഞി സ​േങ്കതം: ഹരിത കോടതിയിലെ സബ്​ കലക്​ടറുടെ റിപ്പോർട്ട്; സർക്കാർ ​​പ്രതിക്കൂട്ടിൽ

text_fields
bookmark_border
തൊടുപുഴ: വിജ്ഞാപനം ചെയ്ത് പത്ത് വർഷമാകുേമ്പാഴും നീലക്കുറിഞ്ഞി സംരക്ഷണം ലക്ഷ്യമിട്ട് പശ്ചിമഘട്ടത്തിൽ വിഭാവനം ചെയ്ത കുറിഞ്ഞി സേങ്കതം വഴിയാധാരം. പാർട്ടിയുടെ ദേശീയ നിർവാഹകസമിതി അംഗം ബിനോയ് വിശ്വം വനം മന്ത്രിയായിരിക്കെ പ്രത്യേക താൽപര്യമെടുത്ത് പ്രഖ്യാപിച്ച കുറിഞ്ഞി സേങ്കതത്തിനാണ് സി.പി.െഎക്കാർ വനം-റവന്യൂ മന്ത്രിയായിരിക്കെ ഗതിയില്ലാത്തത്. അതിർത്തി നിർണയിച്ചതിൽ ക്രമക്കേട് ആരോപിച്ച് രാഷ്ട്രീയ പിൻബലത്തോടെ ഭൂമാഫിയ നടത്തുന്ന ഇടപെടലാണ് സേങ്കതം യാഥാർഥ്യമാകുന്നതിന് തടസ്സം. കുറിഞ്ഞി മലകളുടെ സംരക്ഷണം വൈകുന്നതിന് കാരണം കൈയേറ്റക്കാരാണെന്ന് ഒൗദ്യോഗിക റിപ്പോർട്ടുകൾ പലതുണ്ടായിരിക്കെയാണ്, പ്രമുഖരുൾെപ്പടെയുള്ളവരുടെ കൈയേറ്റം സംരക്ഷിക്കാൻ സർക്കാറുകൾ ശ്രമിക്കുന്നത്. കഴിഞ്ഞദിവസം ദേവികുളം സബ്കലക്ടർ ഹരിതകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലും കൈയേറ്റം ഒഴിപ്പിക്കാൻ സാധിക്കാത്തതു മൂലമാണ് സേങ്കതം വൈകുന്നതെന്ന് വ്യക്തമാക്കുന്നു. സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് സബ് കലക്ടർ സമർപ്പിച്ച റിപ്പോർട്ട്. കൊട്ടക്കാമ്പൂർ വില്ലേജിലെ ബ്ലോക്ക് 68ൽ സർവേ നമ്പർ ഒന്നിലും വട്ടവട വില്ലേജിെല ബ്ലോക്ക് 62ലും ഉൾപെട്ട 3200 ഹെക്ടർ പ്രദേശമാണ് കുറിഞ്ഞിമല ദേശീയോദ്യാനമായി 2006 ഒക്ടോബറിൽ പ്രഖ്യാപിച്ചത്. സർക്കാർ വിജ്ഞാപനത്തിലെ ചില സർവേ നമ്പറുകളിൽ തെറ്റുണ്ടെന്ന് കണ്ടതിനാൽ 2007ൽ തിരുത്തൽ വരുത്തി വീണ്ടും വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതേതുടർന്ന് കൊട്ടക്കാമ്പൂരിലും പരിസരങ്ങളിലും ഭൂമി കൈവശപ്പെടുത്തിയ വൻകിടക്കാർ രാഷ്ട്രീയ പിൻബലത്തോടെ രംഗത്തെത്തി. ഇരുമുന്നണിയിലെയും പ്രമുഖർക്ക് അടക്കമാണ് ഇവിടെ നൂറുകണക്കിനേക്കർ ഭൂമിയുള്ളത്. ഇവിടം സംരക്ഷിത വനമേഖലയായി പ്രഖ്യാപിക്കാൻ കഴിയില്ലെന്നും കുറിഞ്ഞിമല റവന്യൂ വകുപ്പി​െൻറ തരിശുഭൂമിയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും തിരുവിതാംകൂർ സർക്കാർ പട്ടയം കൊടുത്തിരുെന്നന്നും മറ്റുമാണ് ഇവരുടെ വാദം. കൈവശഭൂമി ഒഴിവാക്കി അതിർത്തി പുനർനിർണയിക്കണമെന്ന നിലപാടാണ് വൻകിട കൈയേറ്റക്കാർക്ക്. ഇതോടെ ബിനോയ് വിശ്വം ഉൾപ്പെട്ട സർക്കാറും പിന്നീട് യു.ഡി.എഫ് സർക്കാറും ഇപ്പോൾ പിണറായി സർക്കാറും ഇത്തരക്കാർക്കു മുന്നിൽ മുട്ടുമടക്കി. സേങ്കതം സുരക്ഷിതമാക്കാൻ മേഖലയിൽ ജനസാന്നിധ്യമില്ലെന്ന് ഉറപ്പിക്കുന്നതടക്കം ഉദ്ദേശ്യത്തോടെ റീസർവേ നടപടി നടക്കുകയാണെന്നാണ് സബ് കലക്ടറുടെ റിപ്പോർട്ട്. അവിടെ നടക്കുന്ന സമരങ്ങൾ കൈയേറ്റക്കാർ മുൻകൈയെടുത്ത് സംഘടിപ്പിക്കുന്നതാണെന്നും റിപ്പോർട്ട് പരാമർശിക്കുന്നു. സർവേ തടസ്സപ്പെടുത്തുന്നതുൾെപ്പടെ പ്രാദേശികമായി എതിർപ്പ് ഉയർന്നുവന്നതിനു പിന്നിൽ കൈയേറ്റക്കാരാണ്. പട്ടയ പരിശോധന ശ്രമങ്ങൾക്ക് കൈയേറ്റക്കാർ തടസ്സം നിൽക്കുന്നുവെന്നും സത്യവാങ്മൂലത്തിലുണ്ട്. പ്രദേശം പട്ടയമോ സാധുവായ രേഖകളോ ഇല്ലാതെ സ്വകാര്യവ്യക്തികൾ കൈയേറിയിരിക്കുകയാണ്. സർവേ തടസ്സപ്പെടുത്തുന്നതിനാൽ നടപടി ഇഴയുകയാണ്. ജോയിസ് ജോർജ് എം.പി ഉൾപ്പെട്ട കൊട്ടക്കാമ്പൂർ ഭൂമി സംബന്ധിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. രാഷ്ട്രീയ--ഭരണതലത്തിൽ കർശന നീക്കമുണ്ടാകാത്തതാണ് ഒഴിപ്പിക്കൽ സാധ്യമാകാത്തതിനു പിന്നിൽ. ഇതുണ്ടാകാത്തിടത്തോളം കുറിഞ്ഞി സേങ്കതവും കൈയേറ്റക്കാർക്ക് സൗകര്യമൊരുക്കി തുറന്നുകിടക്കും. അഷ്റഫ് വട്ടപ്പാറ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story