Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Julian Assange and Stella Moris
cancel
Homechevron_rightNewschevron_rightWorldchevron_rightജൂലിയൻ അസാൻജും...

ജൂലിയൻ അസാൻജും പങ്കാളിയും ​െബൽമാർഷ്​ ജയിലിൽ വിവാഹിതരാകും

text_fields
bookmark_border

ലണ്ടൻ: വിക്കിലീക്​സ്​ സ്​ഥാപകൻ ജൂലിയൻ അസാൻജിനും പങ്കാളിക്കും ജയിലിൽവെച്ച്​ വിവാഹം കഴിക്കാൻ അനുമതി. ബെൽമാരിഷ്​ ജയിലിലാണ്​ ഇവരുടെ വിവാഹം നടക്കുക.

2019 മുതൽ ജയിലിൽ കഴിയുകയാണ്​ ഇദ്ദേഹം. അസാൻജിനെ വിട്ടുകിട്ടാൻ യു.എസ്​ നടപടിക്രമങ്ങൾ ആരംഭിച്ചതിന്​ പിന്നാലെയാണ്​ ഇദ്ദേഹത്തെ​ ബ്രിട്ടൺ തടവിലാക്കിയത്​.

പങ്കാളിയായ സ്​റ്റെല്ല മോറിസിനെ വിവാഹം കഴിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട്​ അസാൻജ്​​ ജയിൽ ഗവർണർക്ക്​ അപേക്ഷ നൽകിയിരുന്നു. ഇവരുടെ അപേക്ഷ പരിഗണിച്ച ഗവർണർ വിവാഹത്തിന്​ അനുമതി നൽകുകയായിരുന്നു.

ലണ്ടനിലെ ഇക്വഡോർ എംബസിയിൽ അസാൻജ്​​ താമസിക്കുന്നതിനിടെയാണ്​ ഇരുവരും കണ്ടുമുട്ടിയത്​. ഇവർക്ക്​ രണ്ടുകുട്ടികളുണ്ട്​. 1983ലെ വിവാഹ നിയമപ്രകാരം ജയിൽവാസികൾക്ക്​ ജയിലിൽവെച്ച്​ വിവാഹം കഴിക്കാൻ അനുമതി തേടാം. അപേക്ഷ പരിഗണിക്കുക ഗവർണർമാരായിരിക്കും.

ഇക്വഡോർ എംബസിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത്​ തന്‍റെ അഭിഭാഷകരിൽ ഒരാളായ സ്​റ്റെല്ലയുമായി രഹസ്യബന്ധം സൂക്ഷിക്കുകയായിരുന്നു. ഇരുവർക്കും കുട്ടികൾ പിറന്ന വാർത്ത പിന്നീട്​ വാഷിങ്​ടൺ പോസ്റ്റ്​ പുറത്തുവിട്ടു. അസാൻജുമായുള്ള ബന്ധത്തിന്‍റെ വിവരങ്ങൾ സ്​റ്റെല്ല തന്നെയാണ്​ പുറത്തുവിട്ടതും.

ചാരവൃത്തി ആരോപിച്ചാണ്​​ അമേരിക്ക ജൂലിയൻ അസാൻജിനെതിരെ കേസെടുത്തത്​. ഇറാഖ്​, അഫ്​ഗാനിസ്​ഥാൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈന്യവുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ ചോർത്തി എന്നതാണ്​ അസാൻജിനെതിരെ അമേരിക്ക ചുമത്തിയ കുറ്റം. അസാൻജ്​​ പുറത്തുവിട്ട രേഖകൾ ലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു.

യു.എസ്​​ കേസെടുത്തതോടെ 2021ൽ അസാൻജ്​​ ഇക്വഡോറിൽ അഭയം പ്രാപിക്കുകയായിരുന്നു. പിന്നീട്​ അമേരിക്കൻ സമ്മർദ്ദത്തിന്​ വഴങ്ങി ചാരവൃത്തി ആരോപിച്ച്​ ബ്രിട്ടൺ കസ്റ്റഡിയിലെടുത്ത്​ ജയിലിൽ അടച്ചു. അസാൻജിനെ യു.എസിലേക്ക്​ നാടുകടത്തരുതെന്ന്​ ബ്രിട്ടീഷ്​ കോടതി വിധിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:julian assangewikileaksmarriageStella Moris
News Summary - WikiLeaks Founder Julian Assange given permission to marry partner in jail
Next Story