Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎക്‌സിക്യൂട്ടീവുകൾ...

എക്‌സിക്യൂട്ടീവുകൾ ആഴ്ചയിൽ 25 മണിക്കൂർ മീറ്റിംഗിൽ തന്നെ; ലോകത്തെ 50 ശതമാനം യോഗങ്ങൾ പാഴെന്ന്​ സർവേ

text_fields
bookmark_border
എക്‌സിക്യൂട്ടീവുകൾ ആഴ്ചയിൽ 25 മണിക്കൂർ മീറ്റിംഗിൽ തന്നെ; ലോകത്തെ 50 ശതമാനം യോഗങ്ങൾ പാഴെന്ന്​ സർവേ
cancel

ഉപയോഗശൂന്യമായ മീറ്റിംഗുകളിൽ പങ്കെടുത്ത് മടുത്തോ? നിങ്ങളുടെ ബോസിനും ഒരുപക്ഷേ, യോഗങ്ങൾ തുടർച്ചയായി ചേരുന്നതിന്‍റെ അസുഖം ഉണ്ടായിരിക്കാം. എന്നാൽ, കൂടുന്ന മീറ്റിംഗുകളിൽ 50 ശതമാനവും പ്രത്യേകിച്ച്​​ ഫലമൊന്നും ചെയ്യാത്ത പാഴ്​ മീറ്റിംഗുകളാണെന്നാണ് സർവേ​. സെയിൽസ്‌ഫോഴ്‌സ് ഇങ്കിന്റെ പിന്തുണയുള്ള ഗവേഷണ കൺസോർഷ്യമായ ഫ്യൂച്ചർ ഫോറത്തിന്റെ സർവേയിലാണ്​ പുതിയ കണ്ടെത്തൽ. എക്‌സിക്യൂട്ടീവുകൾ ആഴ്ചയിൽ ശരാശരി 25 മണിക്കൂർ മീറ്റിംഗുകളിൽ ചെലവഴിക്കുന്നു.

എന്നാൽ, അതിന്‍റെ പരിപൂർണ ഫലം ലഭിക്കുന്നില്ല. ഏതൊക്കെ മീറ്റിംഗുകളാണ് യഥാർത്ഥത്തിൽ പ്രാധാന്യമുള്ളതെന്ന് വിലയിരുത്താൻ പല സ്ഥാപനങ്ങളും പരാജയപ്പെടുന്നതായി പഠനത്തിൽ പറയുന്നു. കനേഡിയൻ ഇ-കൊമേഴ്‌സ് സൈറ്റായ Shopify Inc. ഈ വർഷം 320,000 മണിക്കൂർ മീറ്റിംഗുകൾ ഇല്ലാതാക്കാനുള്ള പാതയിലാണെന്ന് കമ്പനി അധികൃതർ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

മനസ്സില്ലാമനസ്സോടെ വിമർശനാത്മകമല്ലാത്ത മീറ്റിംഗുകളിൽ പോകുന്നത് വൻകിട സ്ഥാപനങ്ങളിൽ പ്രതിവർഷം 100 മില്യൺ ഡോളർ പാഴാക്കുന്നുണ്ടെന്നും സർവേയിൽ കണ്ടെത്തി. യോഗത്തിന്​ ക്ഷണിക്കപ്പെടുന്ന ജീവനക്കാരിൽ 31 ശതമാനം ​പേർ മനസില്ലാ മനസോടെ യോഗങ്ങളിൽ പ​ങ്കെടുക്കുന്നുണ്ട്​. 14 ശതമാനം പേർ വിട്ടുനിൽക്കുകയും ചെയ്യുന്നു. നോൺ-എക്‌സിക്യൂട്ടീവുകൾ ആഴ്ചയിൽ ശരാശരി 10.6 മണിക്കൂർ മീറ്റിംഗുകളിൽ ചെലവഴിക്കുന്നതായി ഫ്യൂച്ചർ ഫോറം സർവേ കണ്ടെത്തി. അതിൽ 43 ശതമാനം ഒഴിവാക്കാനാകുമെന്നും പഠനത്തിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:researchUnproductive MeetingsBusiness Leaders
News Summary - Reasons Why Business Leaders Go To Unproductive Meetings
Next Story