Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇസ്രായേൽ...

ഇസ്രായേൽ സൈന്യത്തിന്‍റെ വെടിയേറ്റ് ഫലസ്തീൻ യുവാവ് കൊല്ലപ്പെട്ടു

text_fields
bookmark_border
ഇസ്രായേൽ സൈന്യത്തിന്‍റെ വെടിയേറ്റ് ഫലസ്തീൻ യുവാവ് കൊല്ലപ്പെട്ടു
cancel

ജ​റൂ​സ​ലം: ഇ​സ്രാ​യേ​ൽ സൈ​ന്യ​ത്തി​​െ​ന്റ വെ​ടി​യേ​റ്റ് ഫ​ല​സ്തീ​ൻ യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു. അ​ധി​നി​വേ​ശ വെ​സ്റ്റ് ബാ​ങ്കി​ൽ ഇ​സ്രാ​യേ​ലി സൈ​ന്യ​ത്തി​െ​ന്റ ചെ​ക്പോ​യ​ന്റി​നു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ ആ​ളെ വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ഇ​സ്രാ​യേ​ൽ പൊ​ലീ​സ് അ​റി​യി​ച്ചു. ഇ​സ്ഹാ​ഖ് ഹം​ദി അ​ൽ​ജൂ​നി (17) എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​തെ​ന്ന് ഫ​ല​സ്തീ​ൻ വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ വ​ഫ അ​റി​യി​ച്ചു.

ജ​റൂ​സ​ല​മി​ന് പു​റ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന ഖ​ല​ന്ദി​യ ചെ​ക്പോ​സ്റ്റി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ എ​ത്തി​യ ഇ​യാ​ൾ എം16 ​തോ​ക്കു​പ​യോ​ഗി​ച്ച് വെ​ടി​​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​സ്രാ​യേ​ൽ സു​ര​ക്ഷ സേ​ന ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ ഇ​യാ​ൾ കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു. ര​ണ്ട് സൈ​നി​ക​രെ നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, കൊ​ല്ല​പ്പെ​ട്ട​യാ​ൾ ത​ങ്ങ​ളു​ടെ അം​ഗ​മാ​ണെ​ന്ന് അ​ൽ അ​ഖ്സ മാ​ർ​ട്ടി​യേ​ഴ്സ് ബ്രി​ഗേ​ഡ്സ് അ​വ​കാ​ശ​പ്പെ​ട്ടു. ഫ​ല​സ്തീ​ൻ അ​തോ​റി​റ്റി​ക്ക് ​നേ​തൃ​ത്വം ന​ൽ​കു​ന്ന ഫ​ത്താ​യു​ടെ സാ​യു​ധ വി​ഭാ​ഗ​മാ​ണ് ഈ ​സം​ഘ​ട​ന. ഖ​ല​ന്ദി​യ ചെ​ക്പോ​സ്റ്റി​ൽ അ​ധി​നി​വേ​ശ സൈ​നി​ക​ർ​ക്കു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്താ​ൻ ത​ങ്ങ​ളു​ടെ പോ​രാ​ളി​ക​ൾ​ക്ക് ക​ഴി​ഞ്ഞ​താ​യി സം​ഘ​ട​ന പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. കി​ഴ​ക്ക​ൻ ജ​റൂ​​സ​ല​മി​ൽ​നി​ന്ന് ഫ​ല​സ്തീ​ൻ അ​തോ​റി​റ്റി​യു​ടെ കേ​ന്ദ്ര​മാ​യ റാ​മ​ല്ല​യി​ലേ​ക്കു​ള്ള പ്ര​ധാ​ന ക​വാ​ട​മാ​ണ് ഖ​ല​ന്ദി​യ ചെ​ക്പോ​യ​ന്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelPalestinian
News Summary - Palestinian youth shot dead by Israeli army
Next Story