Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനിയന്ത്രണങ്ങളില്ലാതെ...

നിയന്ത്രണങ്ങളില്ലാതെ എല്ലാം തുറന്നു നൽകുന്നത്​ ദുരന്തത്തിലേക്ക്​ വഴിവെക്കും -ലോകാരോഗ്യ സംഘടന

text_fields
bookmark_border
നിയന്ത്രണങ്ങളില്ലാതെ എല്ലാം തുറന്നു നൽകുന്നത്​ ദുരന്തത്തിലേക്ക്​ വഴിവെക്കും -ലോകാരോഗ്യ സംഘടന
cancel

ജനീവ: ​കൊറോണ വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങൾ നടപ്പാക്കിയിട്ടുള്ള നിയന്ത്രണങ്ങൾ മുൻകരുതലുകളില്ലാതെ പൂർണമായും നീക്കുന്നത്​ വൻദുരന്തത്തിന്​ വഴിയൊരുക്കുമെന്ന്​ ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോ ഗെബ്രിയേസസ്. മഹാമാരി മൂലം എട്ടുമാസങ്ങളായി തുടരുന്ന നിയന്ത്രണങ്ങളിൽ ജനങ്ങൾക്ക്​ മടുപ്പുണ്ടെന്നും അവർ സാധാരണ നിലയിലേക്ക്​ മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും മനസിലാക്കുന്നു. ആഗ്രഹിക്കുന്നുവെന്നും തിരിച്ചറിഞ്ഞു. എന്നാൽ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത്​ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ്​ നൽകി.

സമ്പദ്‌വ്യവസ്ഥകളും സമൂഹങ്ങളും വീണ്ടെുക്കാനുള്ള ശ്രമങ്ങളെ ലോകാരോഗ്യ സംഘടന പൂർണമായും പിന്തുണച്ചിട്ടുണ്ട്. കുട്ടികൾ സ്കൂളിലേക്ക് വരുന്നതും ആളുകൾ ജോലിസ്ഥലങ്ങളിലേക്ക് വരുന്നതും കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പക്ഷേ അത് സുരക്ഷിതമായിരിക്കണം -ടെഡ്രോസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കോവിഡ്​ വ്യാപനം അവസാനിച്ചതായി പ്രഖ്യാപിക്കാൻ ഒരു രാജ്യത്തിനും കഴിയില്ല. ഈ വൈറസ് എളുപ്പത്തിൽ പടരുന്നുവെന്നതാണ് യാഥാർത്ഥ്യം. നിയന്ത്രണമില്ലാതെ പൂർണമായി തുറക്കുന്നു നൽകൽ ദുരന്തത്തിലേക്ക്​ നയിക്കും.നിയന്ത്രണങ്ങള്‍ നീക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്ന രാജ്യങ്ങള്‍ വൈറസ് വ്യാപനം അടിച്ചമര്‍ത്തുന്നതിനെ കുറിച്ചും ഗൗരവത്തോടെ ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്​റ്റേഡിയങ്ങൾ, നൈറ്റ് ക്ലബ്ബുകൾ, ആരാധനാലയങ്ങൾ എന്നിവടങ്ങളി​െല ആളുകളുടെ ഒത്തുചേരലുകളിലൂടെ വൻതോതിൽ വ്യാപനമുണ്ടാകും. ശ്വസനത്തിലൂടെ പകരുന്ന വൈറസായതിനാൽ ഇത്​ കൂടുതൽ ആളുകളിലേക്ക്​ പകരും. പ്രാദേശിക ഘടനയുടെയും പ്രയാസങ്ങളുടെയും അടിസ്ഥാനത്തിൽ എങ്ങനെ സുരക്ഷിതമായി ഒത്തുചേരാം എന്നതിനെ കുറിച്ച​്​ തീരുമാനമെടുക്കുകയാണ്​ വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WHODisasterLockdownCOVID pandemic
Next Story